കർഷകനിൽ നിന്ന് വെണ്ണ വാങ്ങുന്ന ആൾക്ക് അത് തൂക്കം കുറവ് എന്ന് മനസിലായി കേസ് കൊടുത്തു പക്ഷെ വിധി കർഷകന് അനുകൂലമായി വന്നു കാരണം

EDITOR

വിതയ്ക്കുന്നതും കൊയ്യുന്നതും.ഒരു കർഷകൻ, ഒരു പൗണ്ട് വെണ്ണ പതിവായി ഒരു ബേക്കറിയിൽ കൊടുക്കാറുണ്ടായിരുന്നു. ഒരിക്കൽ ബേക്കറിക്കാരന് ഒരു സംശയം, കർഷ കൻ തരുന്ന വെണ്ണയുടെ തൂക്കം കുറവല്ലേ എന്ന്.അയാൾ അതു തൂക്കി നോക്കി. തൂക്കംകുറവാണെന്ന് കണ്ട് കേസ് ഫയൽ ചെയ്തു.കർഷകൻ കോടതിയിൽ ഹാജരായി.ജഡ്ജ് കർഷകനോട് ചോദിച്ചു, നിങ്ങൾ എങ്ങനെയാണ് ബട്ടർ തൂക്കി കൊടു ക്കണത്? കർഷകൻ പറഞ്ഞു എനിക്ക് കൃത്യമായ തൂക്കുകട്ടി ഇല്ല. എന്നാൽ ഒരു തുലാസ് ഉണ്ട്. ഇയാൾ എന്നോട് ബട്ടർ വാങ്ങുവാൻ തുടങ്ങി യപ്പോൾ മുതൽ, എല്ലാ ദിവസവും ഒ രു പൗണ്ട് ബ്രെഡ് ഞാൻ അയാളിൽ നിന്നും വാങ്ങുന്നു. ആ ബ്രഡാണ് ബട്ടർ തൂക്കുന്നതിന് ഞാൻ ഉപയോ ഗിക്കുന്നത്.കാര്യങ്ങൾ വിശദമായി പഠിച്ച ജഡ്ജ് ബേക്കറിക്കാരന് പിഴ വിധിക്കയും, കർഷകനെ വെറുതെ വിടുകയുംചെയ്തു. കൊടുക്കുമ്പോ ൾ കുറച്ചു കൊടുക്കണം വാങ്ങു മ്പോൾ ഒട്ടും കുറയാതെ വാങ്ങണം. ഇതാണ് മിക്കവരുടേയും പ്രമാണം.

മറ്റുള്ളവരെ നമ്മെപ്പോലുള്ള മനുഷ്യ രായി കാണുവാൻ കഴിയാത്തത് എന്താണ്? അന്യരെ ചൂഷണം ചെയ്യു വാനുള്ള നമ്മുടെ മനോഭാവം നാം ചൂഷണം ചെയ്യപ്പെടാൻ കാരണമാ കും എന്നത് വിസ്മരിക്കരുത്. “വിത യ്ക്കുന്നതേ കൊയ്യൂ” എന്ന് കേട്ടിട്ടി ല്ലേ? നാം കൊടുക്കുന്നത് തന്നെയാ ണ് തിരികെ പ്രാപിക്കുന്നത്. നന്മ വിതച്ചാൽ നന്മ കൊയ്യാം, സ്നേഹം വിതച്ചാൽ സ്നേഹം കൊയ്യാം. നമ്മു ടെ ചെയ്തികളെ തന്നെ, നമ്മുടെ നിഴലോ പ്രതിബിംബമോ ആവർ ത്തിക്കുന്നത് പോലെയാണ് ഈ ലോകത്തിൽ നമുക്ക് ലഭിക്കുന്ന എല്ലാ അനുഭവങ്ങളും. ഒരു കണ്ണാടി യുടെ മുൻപിൽ നിന്ന് നാം ചെയ്യുന്ന തെല്ലാം നമ്മുടെ പ്രതിബിംബം അതു പോലെ ചെയ്യുന്നു. ഇന്ന് ലോക ത്തിൽ നടക്കുന്ന മിക്കസംഭവങ്ങളും ഇതുപോലെയാണ്. രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ രംഗങ്ങളി ലും ഇതിനു തുല്യമായ അനുഭവങ്ങ ൾ നമുക്ക് കാണുവാൻ കഴിയും. സർ ഐസക് ന്യൂട്ടന്റെ ശാസ്ത്ര നിയമം ഇക്കാര്യത്തിലും ശരിയാണ്.

എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.(Every action there is an equal and opposite reaction).ഇത് എല്ലാവരുടെയും ജീവിതത്തിൽ ഒരു യാഥാർത്ഥ്യമാണ്. നല്ലത് വിതയ്ക്കൂ,നല്ലത് കൊയ്യാം. വിതയ്ക്കുമ്പോഴാ ണ് ഈ കാര്യം നാം ഓർക്കേണ്ടത്, കൊയ്യുന്ന സമയം പതിരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കളവിതച്ച് നല്ല കതിർ കൊയ്യാമെന്ന് ആരും വ്യാമോ ഹിക്കരുതേ. ലോകത്തിന്റെ ഭാവി നാം വിതയ്ക്കുന്നത് എന്താണെന്നു ള്ളതിനെ ആശ്രയിച്ചിരിക്കുന്നു. “നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾ ക്കും അളന്നു കിട്ടും. (ബൈബിൾ).ദൈവം സഹായിക്കട്ടെ