വല്ലപ്പോഴും ഫോൺ ചെയ്യുന്ന കർക്കശക്കാരനായ ഗൾഫ്‌കാരനായ അച്ഛനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോ ചങ്ക് തകർന്നു ശേഷം

EDITOR

ചില അനുഭവ കഥകൾ തീർച്ചയായും നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നത് ആണ് അങ്ങനെ ഒരു അനുഭവകഥ ആണ് ഇത് .ആ വീട്ടിൽ അമ്മയും മകനും മാത്രമാണ് താമസം അച്ഛൻ ഗൾഫിൽ ആണ് രണ്ടുമൂന്നു വർഷത്തിലൊരിക്കലാണ് നാട്ടിൽ വരിക. ഇപ്പോൾ പത്തിൽ പഠി ക്കുന്ന അവൻ അച്ഛനെ കണ്ടിട്ടുള്ളത് ജീവിതത്തിൽ രണ്ടോ മൂന്നോതവണ മാത്രം. അച്ഛൻവല്ലപ്പോളും കടന്നുവരുന്ന അതിഥി. അച്ഛനെന്ന ഓർമ വലിയൊരു പെട്ടിയിൽ ഒതുങ്ങി നിൽക്കുന്നു. നിറയെ സാധനങ്ങൾ കുത്തി നിറച്ചു കാറിന് മുകളിൽ കെട്ടി വെച്ചിരിക്കുന്നപെട്ടി പൊട്ടിക്കുമ്പോൾ വല്ലാത്ത മണം വരും അച്ഛനും മകനും തമ്മിൽ വലിയ അടുപ്പമൊന്നുമില്ല. അച്ഛൻ ഗൾഫിൽ നിന്നും കൊണ്ടുവരുന്ന സാധനങ്ങൾ സ്കൂളിൽ മറ്റാർക്കും ഇല്ല. വിലകൂടിയ പേനയും പെൻസിലും ജോമട്ടറി ബോക്സും. അവനുുണ്ട.് ഫോറിൻസ്പ്രേയുടെ മണം എല്ലാ വരെയും ആകർഷിക്കും.നാട്ടിൻപുറത്തുള്ള ആ സർക്കാർ സ്കൂളിലെ മറ്റു കുട്ടികൾക്ക് ഇല്ലാത്ത പല വസ്തുക്കളും അവനുണ്ട്. ഇംഗ്ലണ്ടിൽ നിർമിച്ച ഷൂസ് സ്വിറ്റ് സ്സർലൻഡിൽ നിർമിച്ച റാഡോ വാച്ച്.പാ രീസ് സ്പ്രേ. കൂടാതെ നിരവധി കലിപ്പാട്ടങ്ങളും അമ്മയും മകനും സന്തോഷത്തോടെ ആ വീട്ടിൽ കഴിഞ്ഞുവരുന്നു അമ്മയും മകനും തമ്മിലുള്ള സ്നേഹം അനിർവചനീയം.

എങ്കിലും അച്ഛൻ വരുമ്പോൾ മകനോടുള്ള സ്നേഹം അമ്മയ്ക്ക് കുറഞ്ഞു വരും ആ ദിവസങ്ങളിൽ അമ്മ അച്ഛനോടൊപ്പമാണ് കിടക്കാറുള്ളത് മകൻ വേറൊരുമുറിയിൽ ഒറ്റയ്ക്ക് കിടക്കണം. അച്ഛൻപെട്ടന്ന് തിരിച്ചുപോയാൽ മതിന്നുവിചാരിച്ചിട്ടുണ്ട്. അമ്മയ്ക്ക് തന്നോടുള്ള സ്നേഹം കുറയുന്നുപത്താം ക്ലാസിലെ പരീക്ഷയുടെ തലേദിവസമാണ് ആദ്യമായി അച്ഛൻ തന്നെ ഫോണിൽ വിളിക്കുന്നത് അമ്മയോട് ദിവസവും ഫോണിൽ സംസാരിക്കാറുണ്ട് എങ്കിലും തന്നോട് ആദ്യമായിട്ടാണ് ഫോണിൽ സംസാരിക്കുന്നത്. വല്ലപ്പോഴും വന്നുപോകുന്ന അച്ഛനോട് അതുവരെ അങ്ങനെ ഒരു അടുപ്പം ഇല്ലായിരുന്നു. അത് അങ്ങനെതന്നെ നിലനിന്നു പോവുകയായിരുന്നു ഇതുവരെയും. സംസാരിച്ചത് മുഴുവൻ പഠിത്ത കാര്യത്തെക്കുറിച്ചായിരുന്നു. നല്ല മാർക്ക് വാങ്ങി പത്താം ക്ലാസ് ജയിക്കണം എന്ന് അച്ഛൻ പറഞ്ഞുനല്ല മാർക്ക് വാങ്ങി പത്താംക്ലാസ് പാസായി പ്ലസ് ടുവിനും നല്ല മാർക്ക് കിട്ടി. തന്റെ സ്വന്തം താൽപര്യപ്രകാരം എൻജിനീയറിങ് തിരഞ്ഞെടുത്തു. നല്ലൊരു കോളേജിൽ തന്നെ അഡ്മിഷൻ ലഭിച്ചു നല്ലൊരു തുക ഡൊണേഷൻ ആയിക്കൊടുത്തു അഡ്മിഷൻ തരപ്പെടുത്തി. ചോദിക്കുമ്പോൾ എല്ലാം ആവശ്യത്തിന് പണം അയച്ചു തന്നു കൊണ്ടിരുന്നു. അമ്മയ്ക്കും അവനും ഒരു കുറവും വരുത്തിയില്ല എഞ്ചിനീയറിങ്ങും നല്ല രീതിയിൽത്തന്നെ പാസായി.

എഞ്ചിനീയറിംഗ് കഴിഞ്ഞു അടുത്ത മാസം തന്നെ അച്ഛൻ ഗൾഫിൽ ഒരു ജോലി ശരിയാക്കി ഉടനെ ചെല്ലണമെന്ന് ആവശ്യപ്പെട്ടു അവനാണെങ്കിൽ നാടും വീടും വിട്ടു പോകുന്നതിനു ഒട്ടും താല്പര്യം ഇല്ലായിരുന്നു. അച്ഛൻ കഷ്ടപ്പെട്ട് ശരിയാക്കിയ ജോലിക്ക് പോകാതിരിക്കാൻ അമ്മ സമ്മതിച്ചില്ല മനസ്സില്ലാമനസ്സോടെ ദുബായിലേക്ക് വിമാനം കയറി അച്ഛനും അച്ഛന്റെ ഒരു സുഹൃത്തും കൂടി ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു രണ്ടുപേരും കൂടി തന്നെ ജോലി സ്ഥലത്ത് കൊണ്ടാക്കി എന്ത് സഹായം വേണമെങ്കിലും അച്ഛന്റെ സുഹൃത്തിനെ വിളിക്കാൻ പറഞ്ഞിട്ട് അച്ഛൻ പോയി. ഗൾഫിലെ പേരുകേട്ട ഒരു കൺസ്ട്രക്ഷൻ കമ്പനി എസിയിൽവർക്ക് ചെയ്യാം താമസിക്കാൻ ആഡംബര ഫ്ലാറ്റ് എല്ലാ സുഖസൗകര്യങ്ങളും ഒത്തുചേർന്ന ഒരു കമ്പനി ആയിരുന്നു അത് അവിടെയെത്തി ഒരു മാസം കഴിഞ്ഞു അവന് ഏകാന്തത അനുഭവപ്പെട്ടുതുടങ്ങി അമ്മയെ കാണാത്ത വിഷമം തികച്ചും ഒറ്റപ്പെട്ടുപോയ അവസ്ഥ. അച്ഛൻ തൊട്ടടുത്തുണ്ടായിട്ടുപോലും ഇതുവരെയും ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. അച്ഛന്റെ സുഹൃത്തിനെ വിളിച്ചു പറഞ്ഞു അച്ഛനെ കാണണം എന്ന്.ഒടുവിൽ അദ്ദേഹം അവനെ അച്ഛന്റെ താമസസ്ഥലത്തേക്ക്കൊണ്ടുപോയി അതൊരു ലേബർ ക്യാമ്പ് ആയിരുന്നു റൂം എന്ന് പറയാൻ ഒന്നുമില്ല വൃത്തിഹീനമായ ഡോർമെട്രി വരിവരിയായി നിരത്തിയിട്ട് കട്ടിലുകളിൽ തലചായ്ക്കാൻ മാത്രമുള്ള ഒരു ഇടം.

അതിന്റെ ഒരു മൂലയ്ക്ക് ഉള്ള ഒരു കട്ടിലാണ് അച്ഛന്റെ ് താമസസ്ഥലം. അപ്പോഴവൻ അച്ഛന്റെ യഥാർത്ഥ മുഖം കാണുകയായിരുന്നു ് ഇങ്ങനെ ആയിരുന്നോ എന്റെ അച്ഛൻ. കുറച്ചുനേരം കാത്തിരുന്നപ്പോൾ അച്ഛൻ വന്നു. അത് പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ല പണിചെയ്ത തളർന്ന ശരീരവും മുഷിഞ്ഞ വേഷവുമായി കടന്നുവരുമ്പോൾ ഇങ്ങനെ ഒരു അവസ്ഥയിൽ ജീവിതത്തിൽ ആദ്യമായിട്ടാണ് അച്ഛനെ കാണുന്നത്. എന്റെ ഓർമ്മയിൽ ഉള്ള അച്ഛൻ ഇങ്ങനെ ആയിരുന്നില്ല നല്ല വസ്ത്രം ധരിച്ച് വില കൂടിയ സ്പ്രേയും പൂശി വരുന്ന പെർഷ്യക്കാരൻ.അച്ഛൻഇവിടെഎത്തുമ്പോൾ ഇങ്ങനെയാണ്.വിശപ്പിന് മാത്രം ആഹാരം കഴിച്ചു സ്വന്തം കുടുംബത്തിനു വേണ്ടി സമ്പാദിക്കുന്ന അച്ഛൻ തങ്ങൾക്ക് ഇതുവരെ ഒരു കുറവും വരുത്തിയിട്ടില് അന്യനാട്ടിൽ എല്ലുമുറിയെ കഷ്ടപ്പെട്ടു കിട്ടുന്നതിന്റെ മുക്കാൽപങ്കും വീട്ടിലേക്കയച്ചു കുടുംബത്തിന്റെ സുഖ സൗകര്യങ്ങൾ മാത്രം നോക്കി സ്വയം ജീവിക്കാൻ മറന്നു പോയഒരു അച്ഛൻ ഓരോ ഗൃഹനാഥനും മക്കൾക്ക് വേണ്ടി ചെയ്യുന്നത് എങ്ങനെ ആയിരിക്കണം. അതാണ് തന്റെ അച്ഛൻ.

അന്യനാട്ടിൽ കഷ്ടപ്പെട്ട് പട്ടിണികിടന്ന് ഉണ്ടാക്കിയത് കുടുംബത്തിന്റെ സുഖ സൗകര്യത്തിനു വേണ്ടി ചിലവാക്കി കഴിയുമ്പോൾ ബാക്കി കയ്യിലുള്ളത് ആഹാരത്തിനു പോലും മിക്കവാറും തി കയാറിലപൊരിവെയിലിൽ ്പണി ചെയ്യുമ്പോഴും വീട്ടിലെ എസിയ്ക്ക്തണുപ്പ് പോരെന്ന് പരാതിപറയുന്നഭാര്യയും.കുബൂസ് മാത്രം കഴിച്ചു വിശപ്പടക്കുന്ന ഓരോ പുരുഷനും ഓരോ ഗൃഹനാഥന്മാർ ആണ് നാട്ടിൽ . താൻ കഷ്ടപ്പെട്ടാലും തന്റെ കുടുംബം കഷ്ടപ്പെ്ട്ടുകൂടാ എന്ന് ആഗ്രഹിക്കുന്ന ഓരോ മനുഷ്യ ജന്മങ്ങളും ഇവിടെ ഇങ്ങനെയാണ്. അച്ഛൻ പട്ടിണികിടന്ന് ഉണ്ടാക്കിയതാണ് തങ്ങളുടെ സുഖസൗകര്യങ്ങൾ എന്ന് മകൻ ആദ്യമായി മനസ്സിലാക്കി. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടക്കമായിരുന്നുഅത്.അന്ന് മകൻ ഒരു തീരുമാനം എടുത്തു ഇനി അച്ഛൻ ജോലിക്ക് പോകേണ്ട നാട്ടിൽ പോയാൽ മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം അച്ഛന് ഇനി വിശ്രമം ആണ് ആവശ്യം.

കടപ്പാട്