ഒരു വൃദ്ധനും ഭാര്യയും ഇന്നലെ ഹോട്ടലിൽ എത്തി ഭാര്യക്ക് ഭക്ഷണം ഓർഡർ ചെയ്തു അദ്ദേഹം നോക്കി ഇരുന്നു കാരണം അറിഞ്ഞപ്പോ ശരിക്കും ഞെട്ടി

EDITOR

ദാമ്പത്യം.മനുവിന് ടൗണിലെ തിരക്കിൽ നിന്ന് കുറച്ചുമാറി അത്യാവശ്യം വലിപ്പമുള്ള റെസ്റ്റോറന്റ് ഉണ്ട്. നല്ല ഭക്ഷണം കൊണ്ട് ആരാധകരെ ഉണ്ടാക്കിയെടുത്തവൻ.അതുകൊണ്ട് തന്നെ അവിടെയെത്തുന്ന ഓരോ കസ്റ്റമറെയും മനു ശ്രദ്ധിക്കാറുണ്ട് അവരോട് രണ്ട് വാക്ക് സംസാരിക്കാനും സമയം കണ്ടെത്തും.അങ്ങനെയിരിക്കെ ഉച്ചക്ക് തിരക്ക് കുറഞ്ഞ സമയത്ത് ഒരു ദമ്പതികൾ കയറിവന്നു മധ്യവയസ്കരാണ് ഭർത്താവിന് 60 വയസുകാണും ഭാര്യക്ക് 50 ഓ 55 ഓ കാണും ഭർത്താവ് ആരോഗ്യവാനും ഭാര്യ ക്ഷീണിതയുമാണ്.നല്ല ചുറ്റുപാടുള്ളവരാണെന്നു കണ്ടാലറിയാം ഭാര്യയെ ശ്രദ്ധയോടെ ഒഴിഞ്ഞൊരു ഇരിപ്പിടത്തിൽ നിറുത്തിയ ശേഷം ഭർത്താവ് മനുവിനരുകിലേക്ക് വന്നു സർ ഞാൻ അങ്ങോടു വരുമായിരുന്നല്ലോ എന്താണ് വേണ്ടത് എന്ന് ചോദിച്ചു മനു ഭാവ്യതയോടെ എഴുനേറ്റ് നിന്നു ഏയ്‌ അതൊന്നും സാരമില്ല മോനെ ഞാൻ ചില കാര്യങ്ങൾ പ്രത്യേകം പറയാനാണ് ഇങ്ങോട് വന്നതെന്ന് പറഞ്ഞു.

എന്താണെന്നു ചോദിക്കും മുന്നേ ഉത്തരം വന്നു.അവൾക്ക് കടുപ്പം കൂട്ടി മധുരം കുറച്ചു പതപ്പിച്ചൊരുചായ വേണം നല്ല മൊരിഞ്ഞ നെയ് റോസ്റ്റും എനിക്ക് കടുപ്പം കുറഞ്ഞ മധുരം കൂടിയ ഒരു ചായ മാത്രം മനുവിന് അത്ഭുതം തോന്നി ഈ പ്രായത്തിലും ഭാര്യയെ എന്ത് ശ്രദ്ധയാണ് ഈ മനുഷ്യന്.ഭക്ഷണം ടേബിളിൽ എത്തുമ്പോ ഭർത്താവ് ശ്രദ്ധയോടെ ഭാര്യ കഴിക്കുന്നതും നോക്കിയിരിക്കുന്നു.മനുവിന് ശരിക്കും അസൂയ തോന്നി അവരുടെ ജീവിതം എത്ര മനോഹരമാണെന്നോർത്ത് ബില്ല് പേ ചെയ്യാൻ എത്തിയപ്പോ മനു അദ്ദേഹത്തോട് പറയുകയും ചെയ്തു. സർ എന്ത് കാര്യമായിട്ടാണ് ഭാര്യയെ നോക്കുന്നത് ചേച്ചി ശരിക്കും ഭാഗ്യവതിയാണ് എന്ന് അതിനു മറുപടിയെന്നോണം അദ്ദേഹം നിഷേധർത്ഥത്തിൽ തലയാട്ടി.സത്യത്തിൽ അവൾ ഭാഗ്യവതിയല്ല ഞാനാണ് ഭാഗ്യവാൻ.18വയസിൽ എന്റെ ജീവിതത്തിലേക്ക് വന്നവളാണ് ഇത്രയും വർഷങ്ങൾ അവൾ ജീവിച്ചത് ഒരിക്കലും അവളുടെ ഇഷ്ടങ്ങളിലൂടെയല്ല എന്റെയും മക്കളുടെയും എന്റെ മാതാപിതാക്കളെയും പൊന്നുപോലെ നോക്കി.

അത്രയും പറഞ്ഞപ്പോഴേ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു ഞാൻ അവളെ കാറിൽ ഇരുത്തിയിട്ടു വരാം എന്നും പറഞ്ഞു പുറത്തേക്കിറങ്ങി.ഭാര്യയെ ചേർത്ത് പിടിച്ചു പടികൾ ഇറങ്ങി പുറത്തേക്ക് പോയി.അൽപ്പസമയത്തിന് ശേഷം തിരിച്ചു വന്നു..
ചിരിയോടെ മോന്റെ കല്യാണം കഴിഞ്ഞതാണോ എന്ന് ചോദിച്ചു അതേയെന്നു പറഞ്ഞപ്പോ ഭാര്യയെ നല്ലോണം നോക്കണോട്ടോ.. അവൾക്കു വയ്യെന്ന് തോന്നിയാൽ കുഞ്ഞുങ്ങൾക്ക് വയ്യായ്ക വന്നാൽ. കുറച്ചു സമയം അവർക്കു വേണ്ടിയും നീക്കി വക്കണം എന്ന് പറഞ്ഞു.ഞാൻ എന്റെ ഭാര്യയെ കണ്ടില്ല ജോലിയും തിരക്കുകളും മാത്രമേ ഞാൻ കണ്ടുള്ളു അവൾക്കു വസ്ത്രങ്ങൾ വാങ്ങി നൽകിയിട്ടുണ്ട് അതവൾക് ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചിട്ടില്ല പുറത്തു നിന്നു ഭക്ഷണം വാങ്ങി നൽകിയിട്ടുണ്ട്..അതും എന്റെ ഇഷ്ടത്തിന് അവൾക്കും അവരുടേതായ ഇഷ്ടങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞില്ല.ഇപ്പൊ അവൾ ഒരു അസുഖക്കാരിയായി.വയസായി അവൾക്ക് അവളുടെ ജീവിതത്തിന്റെ ആരോഗ്യം മുഴുവൻ എനിക്കും കുടുംബത്തിനും ഊറ്റി തന്നിട്ട് ഇപ്പോഴവൾ ജീവശ്വാസത്തിനു വേണ്ടി മല്ലിടുകയാണ്.ചെയ്ത തെറ്റുകൾ തിരുത്താൻ കഴിയില്ല.എങ്കിലും വൈകും മുൻപോരാൾക്കെങ്കിലും തിരുത്താൻ സാധിച്ചാൽ വലിയ കാര്യമാണ് മോനെ എന്ന് പറഞ്ഞു ഇക്കഴിഞ്ഞ മാസം അവളുമായി ആശുപത്രിയിൽ നിൽകുമ്പോൾ അവളുടെ ഒരു കൂട്ടുകാരിയെ കണ്ടു.

അവളുടെ പ്രായമെങ്കിലും ഊർജ്വസ്വല വാ തോരാതെ സംസാരിക്കുന്ന കൂട്ടുകാരിയിൽ നിന്നാണ് അവളുടെ ഇഷ്ടങ്ങൾ ഞാൻ അറിഞ്ഞത്.കുറ്റബോധം കൊണ്ട് തലകുനിഞ്ഞു പോയിരുന്നു എന്റെ അവൾ കുടിച്ചിരുന്ന ഒരു ചായ പോലും അവളുടെ ഇഷ്ടത്തിനായിരുന്നില്ല എന്നത് കുറച്ചൊന്നുമല്ല എന്നെ ഞെട്ടിച്ചത് ഇത്രയും വർഷം കൂടെയുണ്ടായിട്ടും അതുപോലും തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല. തോറ്റുപോയൊരു ഭർത്താവാടോ ഞാൻ എന്നെ പോലൊരു ഭർത്താവിനെ കിട്ടാൻ പുണ്യം ചെയ്യണം എന്ന് വീമ്പിളക്കിയിരുന്നവൻ.ഇത്രയും പറഞ്ഞു അയാൾ നടന്നു നീങ്ങുമ്പോൾ മനു തരിച്ചിരിക്കുകയായിരുന്നു സത്യം തന്റെ ഭാര്യയുടെ ഇഷ്ടങ്ങൾ തനിക്കും അറിയില്ല ഇനി തോറ്റുപോകാതിരിക്കാൻ ശ്രമിക്കും ഞാൻ എന്ന് മനസ്സിൽ പറഞ്ഞു ഫോണെടുത്തു ഭാര്യയെ വിളിക്കുമ്പോൾ മനു തിരിച്ചറിയുകയായിരുന്നു ആ മനുഷ്യൻ പഠിപ്പിച്ചു തന്ന വലിയ പാഠം

എഴുതിയത് : ധന്യ ബിനു