അച്ഛനും അമ്മയും തമ്മിൽ ഉള്ള ഒരു സംഭാഷണം കേട്ടു അമ്മ അച്ഛനോട് 500 രൂപ ചോദിക്കുന്നു ആ കാശ് അമ്മയുടെ സ്വകാര്യ ആവശ്യങ്ങൾക്ക് ആയിരുന്നു ശേഷം

EDITOR

എല്ലാ മാസവും ശമ്പളത്തിന്റെ 30 ശതമാനം ഞാൻ അച്ഛന് കൊടുക്കും. കയ്യിൽ ക്യാഷ് ആയി കൊടുക്കുകയാണ് പതിവ്. പൈസ ഞാൻ അച്ഛന് നേരിട്ട് കൊടുക്കാറില്ല, പകരം അമ്മയുടെ കയ്യിൽ ആണ് കൊടുക്കാറുള്ളത്, അമ്മ അതുനേരെ അച്ഛന്റെ മേശപ്പുറത്തു കൊണ്ട് വയ്ക്കും. ഇതായിരുന്നു വീട്ടിലെ പതിവ്.കോവിഡ് എല്ലാം മാറ്റി മറിച്ചു. ലോക്ക്ഡൗൻ സമയത്ത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നു. അന്ന് ഞാൻ അച്ഛനും അമ്മയും തമ്മിൽ ഉള്ള ഒരു സംഭാഷണം കേൾക്കുവാൻ ഇടയായി.അമ്മ അച്ഛനോട് 500 രൂപ ചോദിക്കുന്നത് ഞാൻ കേട്ടു. ആ കാശ് അമ്മയുടെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി ആണ് അമ്മ ആ പൈസ ചോദിച്ചത്.അച്ഛൻ അതു നൽകുകയും ചെയ്‌തു.വൈകുന്നേരം ഞാൻ കാണുന്നത്, അമ്മ ആ കാശിനു എന്റെ കുഞ്ഞിന് ഒരു ഉടുപ്പ് ആണ് വാങ്ങി കൊടുക്കുന്നതാണ്.

ഇ സംഭവം എന്റെ മനസിൽ എന്തോ വല്ലാത്ത രീതിയിൽ ഫീൽ ആയി.അതിനു ശേഷം എല്ലാ മാസവും ശമ്പളം വരുമ്പോൾ അച്ഛന് കൊടുക്കുന്നതിനു തുല്യമായ തുക ഞാൻ അമ്മക്കും നൽകി.ആദ്യമൊക്കെ അമ്മ വേണ്ട എന്നു പറയുമായിരുന്നു. ഞാൻ നിർബന്ധം പിടിക്കുമ്പോൾ വാങ്ങും.കഴിഞ്ഞ ജന്മദിനത്തിനു അമ്മ എനിക്ക് വിലകൂടിയ രണ്ടു ഷർട്ടുകൾ ആണ് ഗിഫ്റ്റ് ആയി നൽകിയത്. പിന്നെ ഇങ്ങനെയും പറഞ്ഞു. “ഇതു ഞാൻ എന്റെ സ്വന്തം കാശിനു വാങ്ങിയ ഷർട്ടുകൾ ആണ്, നി ജോലി നോക്കുനിടത്തു ഇങ്ങനെ ഉള്ള നല്ല ഷർട്ടുകൾ ഇടണം”. ഞാൻ ഇത്രയും വിലകൂടിയ ഷർട്ടുകൾ വാങ്ങിയതിന് ഞാൻ അമ്മയെ വഴക്കും പറഞ്ഞു. സത്യം പറഞ്ഞാൽ ഞാൻ മനസ്സിൽ സന്തോഷിക്കുക ആയിരുന്നു. ആദ്യമായാണ് അമ്മ എനിക്ക് ഒരു ഷർട്ട് വാങ്ങി തന്നത്.

അതിന് കഴിഞ്ഞത് അമ്മയുടെ കയ്യിൽ ഞാൻ നൽകിയ കാശ് തന്നെ ആണ്.ഇന്നും ശമ്പളം കിട്ടുമ്പോൾ ഞാൻ പതിവ് മുടക്കറില്ല. എത്ര ടൈറ്റ് ആണേലും ഞാൻ അമ്മക്കും അച്ഛനും നൽകാൻ ഉള്ളത് അവർക്കു നൽകും.ആ കാശിനു അമ്മ എന്റെ കുഞ്ഞിന് ഓരോ സാധനങ്ങൾ വാങ്ങി നൽകും. ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്ക് ഇന്ന് അമ്മ അച്ഛനെ ആശ്രയിക്കറില്ല. ഇതൊക്കെ കാണുമ്പോൾ എനിക്കും മനസിൽ സന്തോഷം ആണ്.ഇതു ഞാൻ വർഷങ്ങൾക്ക് മുന്നേ ചെയ്തു തുടങ്ങേണ്ട കാര്യം ആയാണ് എനിക്ക് തോന്നിയത്.നോട്ട് എന്റെ സുഹൃത്ത് വലയത്തിൽ ഉള്ള പല സുഹൃത്തുക്കളോടും ഞാൻ പറയും നീങ്ങൾ വീട്ടിൽ കാശ് കൊടുക്കുമ്പോൾ അച്ഛനും അമ്മയ്ക്കും കൊടുക്കണം. ഒരാളിൽ മാത്രം നിറുത്തരുത്.എല്ലാവർക്കും മാതൃദിനാശംസകൾ.
അനീഷ് ഓമന രവീന്ദ്രൻ.