റോഡ് ജാഥ നടത്താൻ കൊടുത്തിട്ട് റോഡിന്റെ നികുതി അടക്കുന്ന വാഹന൦ ഊടുവഴി തിരിച്ചു വിടുന്ന കേരളാ കാഴ്ച 4 കി മീ യാത്രയ്ക്ക് പകരം സഞ്ചരിച്ച ദൂരം13 കി മീ

EDITOR

ഭൂപ്രകൃതി മറ്റു പല കാര്യങ്ങളും അനുസരിച്ചു കേരളം വളരെ ഇടുങ്ങിയത് എന്ന് പറയാം .ഒരുപാട് വീടുകളും ജനസംഖ്യയും അനുസരിച്ചു വളരെ സ്ഥല പരിമിതി ഉണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ .എന്നിരുന്നാലും വളരെ മികച്ച രീതിയിൽ ആണ് നമ്മുടെ നാട് മുൻപോട്ടു പോകുന്നത്.പക്ഷെ കഴിഞ്ഞ ദിവസം ശ്രീ ബൈജു എ ഹാരൂൺ തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ ഏറെ ചിന്തിപ്പിക്കുന്നത് ആണ്.നാം ഒരിക്കലും ചിന്തിക്കാത്ത നാം വളരെ ബുദ്ധിമുട്ടുകൾ സഹിക്കുന്ന ഇ കാര്യം നമുക്ക് എത്ര മാത്രം നഷ്ടങ്ങൾ ഉണ്ടാക്കുന്നു എന്ന് മനസ്സിരുത്തി ചിന്തിക്കേണ്ടത് അത്യാവശ്യം ആണ് .അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

റോഡുകൾ, ജാഥയും ഘോഷയാത്രയും നടത്താൻ വിട്ടുകൊടുത്തിട്ട്, ആ റോഡിന്റെ നികുതി അടക്കുന്ന വാഹനങ്ങളെയൊക്കെ ഊടുവഴികളിലൂടെ തിരിച്ചു വിടുന്ന, ഒരു കേരളാ കാഴ്ചയാണ് ചിത്രത്തിൽ.ഇന്ന് ആ 4 കി മീ യാത്രയ്ക്ക് പകരം,ഊടുവഴിയിലൂടെ ഞാൻ ആകെ സഞ്ചരിച്ച ദൂരം:13 കി മീനേരെ പോയിരുന്നെങ്കിൽ വേണ്ടി വരുന്ന 5 മിനിറ്റിന് പകരം ഇന്ന് വേണ്ടി വന്ന സമയം : 105 മിനിറ്റ് First gear ൽ ഒന്നേമുക്കാൽ മണിക്കൂർ ഇഴഞ്ഞു നീങ്ങിയ ഓരോ വാഹനങ്ങളും പെട്രോളിനായി അധികം ചിലവഴിക്കേണ്ടി വരുന്ന തുക : കുറഞ്ഞത് 300 രൂപ വീതം.(ഇന്നത്തെ ഇന്ധനവില 116.69 രൂപ)ഇത് ഒരു വ്യക്തിയുടെ മാത്രം നഷ്ടമല്ല.MC റോഡിൽ ഒരു സെക്കൻഡിൽ ഒരു വാഹനം (കാർ) വീതം കടന്നുപോകുന്നുവെന്ന് കരുതിയാൽ പോലും 105 മിനിറ്റിൽ 6300 വാഹനങ്ങൾ പോയിട്ടുണ്ടാവും. ഒരു വാഹനത്തിൽ ഇന്ധനത്തിന് 300 രൂപ അധികക്കണക്കിൽ ആകെ 18.9 ലക്ഷം രൂപ (6300×300) നഷ്ടം. ഇത് ആ 105 മിനിറ്റിലെ മാത്രം വാഹനങ്ങളുടെ ഏറ്റവും കുറഞ്ഞ കണക്കാണ്. (ഇരു ചക്ര വാഹനങ്ങളെ കൂട്ടിയിട്ടില്ല).

ജാഥകളും ഘോഷയാത്രകളും വേണ്ടെന്നല്ല. അതിനെന്തിന് ഇത്ര തിരക്കുള്ള റോഡുകൾ തന്നെ തിരഞ്ഞെടുക്കണം?കൂടുതൽ ജനശ്രദ്ധ കിട്ടാനാണെങ്കിൽ നാലു വരി പാതയുടെ നാലിലൊന്ന് ‘കവർന്നെ’ടുക്കട്ടെ.ബാക്കിയുള്ള ഭാഗമെങ്കിലും ആ റോഡിന്റെ നികുതിയടയ്ക്കുന്നവർക്ക് കൊടുക്ക്‌.സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം [Art.19(1)(d)] ഹനിക്കുന്ന ഈ ഭരണഘടനാ വിരുദ്ധതയോട് ഇത്ര അനായാസം സമരസപ്പെട്ടു പോയോ നമ്മൾ?ലജ്ജിക്കണം. ഈ ജാഥകൾ നടത്തുന്നവരും,, ജാഥയ്ക്ക് അനുമതി നൽകുന്നവരും, ജാഥയിൽ പങ്കെടുക്കുന്നവരും, കാലങ്ങളായി ഇത് കണ്ടും അനുഭവിച്ചും ശീലമാക്കി കഴിഞ്ഞുപോകുന്നവരും വീണ്ടും വീണ്ടും നിശബ്ദം ഊടുവഴികളിലൂടെ കടന്നു പോകുന്നവരും.തീർച്ചയായും ലജ്ജിക്കണം,നമ്മൾ നികുതിയടച്ച റോഡുകൾ, ജാഥയ്ക്കും ഘോഷയാത്രയ്ക്കും വിട്ടു കൊടുത്തിട്ട് നമ്മളെ ഊടുവഴികളിലേയ്ക്ക് തള്ളി വിടുന്നവരും.

ഒരിക്കൽ സിനിമാ താരം ജോജു പ്രതിഷേധിച്ചപ്പോൾ പലരും അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നത് നാം കണ്ടു .ഇ അവസ്ഥ നമ്മുടെ നേരെ വരുമ്പോൾ ഒരു മണിക്കൂർ അല്ലെങ്കിൽ രണ്ടു മണിക്കൂർ ബ്ലോക്കിൽ കഷ്ടപ്പെടുമ്പോൾ അതുമല്ലെങ്കിൽ കൂടെ കുഞ്ഞു കുട്ടികൾ ഉണ്ടെങ്കിൽ നാം ശരിക്കും കഷ്ടപ്പെട്ടുപോകും.ഒരു പാർട്ടിയെയും കുറ്റം പറയണ്ട ആവശ്യം ഇല്ല സമരങ്ങൾ ഉണ്ടായാൽ മാത്രമേ ഭരണകർത്താക്കൾ കൂടുതൽ നന്നാക്കൂ പക്ഷെ അതിനു വേണ്ടി ജനങ്ങളെ കഷ്ടപ്പെടുത്തുന്ന പതിവ് രീതിയിൽ നിന്നാണ് നാം മാറി ചീന്തിക്കേണ്ടത്.