വളർച്ചയുടെ ഓരോഘട്ടത്തിലും അതിനെ അവൾ ബ്രാ കൊണ്ടു വലുതായോ ഉയർത്തി നിർത്താനോ കൂർപ്പിച്ചു നിർത്താനോ ഒക്കെ ശ്രമിക്കും

EDITOR

മുലകൾ എത്ര മനോഹരമായ അവയവങ്ങളാണ് അവ സ്ത്രീ ശരീരങ്ങളിൽ ആയിരിക്കുമ്പോൾ അവയെ കാമത്തിൻ്റെ കണ്ണുകളാൽ നോക്കുന്നവരും, കാമത്തിൻ്റെ പ്രക്രിയകൾക്കായി ഉപയോഗിക്കുന്നവരും ആയ മനുഷ്യർ അതിൻ്റെ ജൈവികമായ കടമയോ ആവശ്യകതയോ മുൻ നിർത്തി അതിനെ വീക്ഷിക്കുകയോ പരിപാലിക്കുകയോ ചെയ്യുന്നില്ല പൂർണ്ണമായും. കൗമാരത്തിലേക്ക് കടക്കുമ്പോൾ തന്നെ മുലകളുടെ വളർച്ച സ്ത്രീകളെയും പുരുഷന്മാരെയും അലോസരപ്പെടുത്തിത്തുടങ്ങുന്നു രണ്ടു വിധത്തിൽ .സ്ത്രീക്ക് (എല്ലാവർക്കുമല്ല) അത് കൗതുകവും ലജ്ജയും നല്കുന്ന ഒന്നാകുമ്പോൾ അവളെ നോക്കുന്ന പുരുഷ (എല്ലാവർക്കുമല്ല)നത് വെറും കാമത്തിൻ്റെ വസ്തു മാത്രമാകുന്നു.വളർച്ചയുടെ ഓരോ ഘട്ടത്തിലും അതിനെ അവൾ ബ്രാ കൊണ്ടു വലുതായി കാട്ടാനോ ,ഉയർത്തി നിർത്താനോ, കൂർപ്പിച്ചു നിർത്താനോ ഒക്കെ ശ്രമിക്കുന്നത് കുറച്ചു പേർക്കെങ്കിലും മറ്റുള്ളവർ അതിനെ ശ്രദ്ധിക്കാനും മോഹിപ്പിക്കാനും ഒക്കെത്തന്നെയാണ്.

വസ്ത്രം ധരിക്കുന്നത് വ്യക്തി ചോയ്സ് ആണ് എന്ന് പറയുന്നത് ഒരു വലിയ നുണ മാത്രമാണ്. മുലകൾ കൗമാരത്തിൽ നല്ല വലിപ്പമുള്ളതും ആകൃതിയുള്ളതും ഒക്കെയായി സൂക്ഷിക്കുമെങ്കിലും ദക്ഷിണേന്ത്യൻ സമൂഹത്തിൽ ഒരു രണ്ടു പ്രസവം ഒക്കെ കഴിയുമ്പോൾ വളർച്ചയുടെ പൂർണ്ണതയിൽ എത്തുകയും പിന്നെ പതിയെ അതു കാറ്റു പോയ ബലൂൺ പോലെ വീണുപോകുകയും ചെയ്യുന്നു. കുറച്ചൊക്കെ അതിനെ ഉടയാടകൾ കൊണ്ട് ഉയർത്തിപ്പിടിച്ച് ലോകരെ വിശ്വസിപ്പിക്കാൻ ചിലർ ശ്രമിക്കാറുണ്ടെങ്കിലും യാഥാർത്ഥ്യം അവരുടെ കൺകോണുകളിൽ ഒളിഞ്ഞു കിടക്കുന്നത് വിദഗ്ധരായവർക്ക് വായിച്ചെടുക്കാനാകും.മുലകളെ ക്കുറിച്ച് പറഞ്ഞ് സ്ത്രീകളുടെ വിമർശനങ്ങൾ ഏറ്റുവാങ്ങാനല്ല ഇവയൊക്കെ പറഞ്ഞത്. ശ്രദ്ധ പിടിച്ചെടുക്കാൻ വേണ്ടിയാണ് . എന്തിൻ്റെ എന്നല്ലേ? അടുത്തിടെ ഞാൻ എൻ്റെ സൗഹൃദങ്ങളിൽ പലരിലും കണ്ട ഒരു സങ്കടകരമായ സംഗതിയാണ് സ്തനാർബുദം. ഇത് മൂലം രണ്ടു സ്തനങ്ങളും മുറിച്ചു മാറ്റപ്പെട്ട ഒരു സൗഹൃദവും അകാലത്തിൽ കടന്നു പോയ സങ്കടവും എന്നിൽ ഉണ്ട്.

മറ്റൊരാളുടെ വലതു മുല മുറിച്ചു മാറ്റിയത് ഈയ്യടുത്ത ദിവസങ്ങളിലാണ്. കാരണം അർബുദം തന്നെ. എന്തുകൊണ്ടാണ് ഈ മുറിച്ചു മാറ്റലുകളും വേർപാടുകളും സംഭവിച്ചത് എന്നതിൻ്റെ കാരണങ്ങൾ ആണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. കുടുംബം, ജോലി, ഉത്തരവാദിത്വം, ഭർത്താവിൻ്റെ ആരോഗ്യം, മക്കളുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭാവി, സാമ്പത്തിക വിഷയങ്ങൾ, സ്വന്തം ശരീരത്തോടുള്ള അവഗണന, അറിവില്ലായ്മ, ലജ്ജ തുടങ്ങിയ പല പല കാരണങ്ങൾ കൊണ്ട് ഈ ദുരന്തം സംഭവിക്കുന്നു. തുടക്കത്തിൽ ശ്രദ്ധിച്ചാൽ ഒഴിവാക്കാനാവുന്ന/ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന കാര്യങ്ങൾ ആണ് മേൽപ്പറഞ്ഞതും പറയാത്തതുമായ കാരണങ്ങൾ കൊണ്ട് നീട്ടി നീട്ടി വച്ച് ഒടുവിൽ ദുരന്തങ്ങളും വ്യസനങ്ങളും നല്കുന്നത്.മുലകളിൽ കാണുന്ന ,തൊട്ടാലറിയുന്ന തടിപ്പുകൾ, മുഴകൾ , നിറം മാറ്റം, കക്ഷം വേദന,എന്നിവയെ, മുലക്കണ്ണിൽ നിന്നും വരുന്ന സ്രവങ്ങളെ ( പാലൂട്ടൽ കാലത്തല്ല) ഒക്കെ അവഗണിക്കാതെ, ലജ്ജിക്കാതെ ഒരു ഡോക്ടറുടെ സേവനം തേടുകയും സംശയ നിവാരണം ചെയ്യുകയും ചെയ്യുന്നത് വളരെ നല്ലതാണ്. എല്ലാ മുഴകളും, തടിപ്പുകളും സ്രവങ്ങളും അർബുദമല്ല. പക്ഷേ അവ പരിശോധിക്കാതെ അറിയുന്നതെങ്ങനെ.? രണ്ടാം സ്റ്റേജു വരെ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാനാകും. മൂന്നാം സ്റ്റേജ് കടന്നാൽ പിന്നെ റിസ്ക് ഫാക്ട് കൂടുകയാണ്. അതുകൊണ്ടാണ് ചികിത്സ തേടാൻ നേരത്തേ തയ്യാറാകേണ്ടത്. നിങ്ങൾക്ക് സ്വയം ഇത് പരിശോധിക്കുവാൻ കഴിയും എന്നതിന് പോലും സമയമില്ല എന്നാകും ഉത്തരം ലഭിക്കുക. കുളിക്കാൻ നേരത്തോ വസ്ത്രം മാറാൻ നേരത്തോ ഇത് ഒന്നു പരിശോധിക്കുന്നത് നല്ലതാണ്.

സ്വന്തമായി മുലകൾ സ്വയം പരിശോധന നടത്തുന്നത് എളുപ്പമാണ്നിങ്ങളുടെ ആർത്തവം അവസാനിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഏറ്റവും നല്ല സമയം, (നിങ്ങൾ ആർത്തവവിരാമത്തിലോ ഗർഭിണിയോ ആണെങ്കിൽ, ഏത് ദിവസവും നല്ലതാണ്).മിക്ക സ്ത്രീകള്‍ക്കും ഇപ്പോഴും മുലകള്‍ എങ്ങനെയാണ് പരിശോധിക്കേണ്ടതെന്ന് അറിയില്ലെന്നതാണ് വാസ്തവം. എല്ലാ ആര്‍ത്തവത്തിനും ശേഷം മുലകള്‍ സൂക്ഷ്മമായി സ്വയം പരിശോധിക്കുക.ആര്‍ത്തവശേഷം പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരം സ്വയം പരിശോധന നടത്തുന്നതാണ് നല്ലത്. 20 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കിത് ചെയ്യാം. കുളിയ്ക്കുന്ന സമയത്ത് മാറിടത്തിലൂടെ വിരലുകള്‍ അമര്‍ത്തി പരിശോധിയ്ക്കുക. നനഞ്ഞ ചര്‍മത്തില്‍ മുഴകളും തടിപ്പുകളും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കും.കണ്ണാടിയുടെ മുന്നില്‍ നിന്നും സ്തനങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നു കണ്ടെത്താം. നിവര്‍ന്ന് നിന്ന്, തോള്‍ ഭാഗം നിവര്‍ത്തി വച്ച് സ്വയമേ മുലപരിശോധനകള്‍ നടത്താം. ഇനി മുലകളെ ഒരു കണ്ണാടിയുടെ സഹായത്തോടെ, നോട്ടത്തിലൂടെ പരിശോധിക്കാം. ആകൃതി, വലിപ്പം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോയെന്നാണ് നോട്ടത്തില്‍ പരിശോധിക്കേണ്ടത്. ഒപ്പം തന്നെ മുലകളിൽ നിറവ്യത്യാസം, പാടുകള്‍ എന്തെങ്കിലുമുണ്ടോയെന്നും പരിശോധിക്കുക. കാണാനുന്ന രീതിയില്‍ മുലകളുടെ ഏതെങ്കിലും ഭാഗത്ത് മുഴച്ചിരിക്കുന്നുണ്ടോയെന്നും പരിശോധിക്കുക. നിപ്പിള്‍ പരിശോധനയും പ്രധാനമാണ്. നിപ്പിള്‍ ഉള്ളിലേയ്ക്കു വലിഞ്ഞിട്ടുണ്ടോയെന്നും നിപ്പിളില്‍ അമര്‍ത്തി ഇതിനു പുറകിലായി എന്തെങ്കിലും തടിപ്പോ മുഴകളോ ഉണ്ടോയെന്നും നോക്കുക.

രണ്ട് കൈകളും പൊക്കിപ്പിടിച്ച ശേഷംആദ്യഘട്ടത്തില്‍ ചെയ്ത അതേ കാര്യങ്ങള്‍ തന്നെ ചെയ്തുനോക്കുക. നിറവ്യത്യാസം, പാടുകള്‍ എന്തെങ്കിലുമുണ്ടോയെന്നും പരിശോധിക്കുക. കാണാനാകുന്ന രീതിയില്‍ മുലകളുടെ ഏതെങ്കിലും ഭാഗത്ത്മുഴച്ചിരിക്കുന്നുണ്ടോയെന്നും പരിശോധിക്കുക. മൂന്നാം ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത്, മുലക്കണ്ണുകളില്‍ നിന്ന് എന്തെങ്കിലും ദ്രാവകമോ നീരോ പുറത്തുവരുന്നുണ്ടോ എന്നതാണ്. മുലയൂട്ടുന്ന സ്ത്രീകളല്ലെങ്കില്‍ ഇക്കാര്യം ഗൗരവമായി എടുക്കണം. അത്തരത്തില്‍ മുലക്കണ്ണില്‍ നിന്ന് ദ്രാവകം പുറത്തുവരുന്നത് സ്തനാര്‍ബുദ ലക്ഷണമാകാംഅടുത്ത ഘട്ട പരിശോധന സ്പര്‍ശിച്ചാകാം. വലതു കൈ കൊണ്ട് ഇടത് മുലയും, ഇടതുകൈ കൊണ്ട് വലത് മുലയും നല്ലതു പോലെ സ്പര്‍ശിച്ച്പരിശോധിക്കുക. മുലയെ മുഴുവനായി പിടിച്ച് വൃത്താകൃതിയില്‍ വിരലുകൾ ചലിപ്പിച്ച് നോക്കാം, അതുപോലെ തടവി നോക്കാം. അസാധാരണമായ മുഴയോ മറ്റോ അനുഭവപ്പെടുന്ന പക്ഷം പരിശോധിക്കുക. ഓര്‍ക്കുക, എപ്പോള്‍ മുലകൾ പരിശോധിക്കുമ്പോഴും ഒരേ രീതിയില്‍ മാത്രം ചെയ്യുക. എങ്കിലേ മാറ്റങ്ങള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.എന്തൊക്കെയാണ് ലക്ഷണങ്ങൾ ?മുലകളിൽ ഞെരുക്കാതെ തന്നെ രക്തരൂക്ഷിതമായ അല്ലെങ്കിൽ വ്യക്തമായ മുലക്കണ്ണ് ഡിസ്ചാർജ്.മുല, അടിവശം ഉള്ളിൽ പിണ്ഡം, കട്ടിയുള്ള കെട്ട് അല്ലെങ്കിൽ കട്ടിയാകൽ.

സ്തനത്തിന്റെ വീക്കം, ഊഷ്മളത, ചുവപ്പ് അല്ലെങ്കിൽ കറുപ്പ് നിറം.സ്തനത്തിന്റെ വലുപ്പത്തിലോ രൂപത്തിലോ മാറ്റങ്ങൾ. മുലയുടെചർമ്മത്തെ മങ്ങിക്കുക, വലിക്കുക, വലിക്കുക തുടങ്ങിയ ലക്ഷണങ്ങൾ.മുലക്കണ്ണിൽ ചൊറിച്ചിൽ, വ്രണം അല്ലെങ്കിൽ ചുണങ്ങു പോലെയുള്ളവ.മുലകളിൽ പുതിയ, ആവർത്തിച്ചുള്ള വേദന ഒരിടത്ത് തോന്നുക.കക്ഷത്തിലുണ്ടാകുന്ന വേദന.നിങ്ങൾ എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?പ്രായം 20 – 29ഓരോ 1 മുതൽ 3 വർഷം കൂടുമ്പോഴും ക്ലിനിക്കൽ ബ്രെസ്റ്റ് പരിശോധന
ഓരോ 3 വർഷത്തിലും ലിക്വിഡ് അടിസ്ഥാനമാക്കിയുള്ള പാപ്പ് പരിശോധന.പ്രായം 30 – 39ഓരോ 1 മുതൽ 3 വർഷം കൂടുമ്പോഴും ക്ലിനിക്കൽ ബ്രെസ്റ്റ് പരിശോധനഓരോ 5 വർഷത്തിലും ലിക്വിഡ് അടിസ്ഥാനമാക്കിയുള്ള പാപ്പ് ടെസ്റ്റും എച്ച്പിവി പരിശോധനയും.പ്രായം 40-49എല്ലാ വർഷവും മാമോഗ്രാം, ക്ലിനിക്കൽ ബ്രെസ്റ്റ് പരിശോധനഓരോ 5 വർഷത്തിലും ലിക്വിഡ് അടിസ്ഥാനമാക്കിയുള്ള പാപ്പ് ടെസ്റ്റും എച്ച്പിവി പരിശോധനയും.പ്രായം 50-75എല്ലാ വർഷവും മാമോഗ്രാം, ക്ലിനിക്കൽ ബ്രെസ്റ്റ് പരിശോധനഓരോ 5 വർഷത്തിലും ലിക്വിഡ് അടിസ്ഥാനമാക്കിയുള്ള പാപ്പ് ടെസ്റ്റും എച്ച്പിവി പരിശോധനയും * (ചില ഡോക്ടർമാർ 65 ന് നിർത്തുന്നു)ഓരോ 10 വർഷത്തിലും കൊളോനോസ്കോപ്പി അല്ലെങ്കിൽ ഓരോ 5 വർഷത്തിലും വെർച്വൽ കൊളോനോസ്കോപ്പി.76 + പ്രായംആരോഗ്യ ചരിത്രത്തെയും ഡോക്ടറുടെ ശുപാർശയെയും അടിസ്ഥാനമാക്കി കാൻസർ പരിശോധനകൾ വ്യത്യാസപ്പെടുന്നുനോക്കൂ നിങ്ങളുടെ മുലകൾ നിങ്ങൾക്ക് നല്കുന്ന ഭംഗിയും ആത്മവിശ്വാസവും നിങ്ങൾ ചെറുതായി കാണരുത്. അവയെ നിങ്ങൾ സംരക്ഷിക്കുക. ആരോഗ്യം മറ്റൊന്നിനും വേണ്ടി മാറ്റി വയ്ക്കരുത്.ഓർക്കുക ഞാൻ ഒരു ഡോക്ടറല്ല, വായിച്ചു കിട്ടിയ അറിവുകൾ മാത്രമാണ് പങ്കുവയ്ക്കാനുള്ളത്. ഒരു അംഗീകൃതആരോഗ്യ വിദഗ്ദ്ധനെ കാണാൻ നിങ്ങൾ സമയം കണ്ടെത്തുക തന്നെ വേണം എന്ന അപേക്ഷയോടെ
@ബിജു ജി.നാഥ്