എല്ലാ മാസവും പാഡ്സ് അല്ലെങ്കിൽ തുണി യൂസ് ചെയ്യുന്ന വ്യക്തി ആയിരുന്നു ഞാൻ ഒരിക്കൽ അതൊന്നു മാറി പരീക്ഷിച്ചു ശേഷം സംഭവിച്ചത് കുറിപ്പ്

EDITOR

ഞാൻ ഈ പോസ്റ്റ് ഇടുന്നത് എന്റെ ഒരു experience നെ പറ്റി ഷെയർ ചെയ്യാൻ ആണ്. Periods, menstrual cup എന്നൊക്കെ കേൾക്കുമ്പോൾ പെൺകുട്ടികൾക്ക് മാത്രം ഉള്ള പോസ്റ്റ് ആണ് എന്ന് കരുതരുത്.എല്ലാ ആൺകുട്ടികളും ദയവായി ഇത് വായിക്കുക.. കാരണം നിങ്ങളുടെ അമ്മയ്ക്കും സഹോദരിക്കും ഭാര്യക്കും സുഹൃത്തിനും ഒക്കെ ഇത് ഷെയർ ചെയ്യാവുന്നതാണ്.ഇതിനെപ്പറ്റി കൂടുതൽ ആധികാരികമായി പറയാൻ ഞാനൊരു health advisor അല്ലാ.എന്നാലും എന്റെ ഒരു experience നിങ്ങളുമായി ഷെയർ ചെയ്യണം എന്ന് തോന്നി.വർഷങ്ങളോളമായി മാസത്തിൽ 7 days pads അല്ലെങ്കിൽ cloth യൂസ് ചെയ്യുന്ന ഒരു വ്യക്തി ആയിരുന്നു ഞാൻ.എന്നാൽ ഇപ്പൊ കുറച്ചുനാളായി ഉപയോഗിക്കുന്നത് menstrual cup ആണ്.എനിക്കിതിനെ കുറിച്ച് ഏറ്റവും നല്ലത് എന്ന് തോന്നിയ കുറിച്ച് ഗുണങ്ങൾ പറയാം.

1.𝐬𝐢𝐦𝐩𝐥𝐞 അതെ ഇത് ഉപയോഗിക്കാൻ വളരെ സിംപിളാണ് ആദ്യത്തെ രണ്ടു തവണത്തെ ബുദ്ധിമുട്ട് ഒഴിച്ചാൽ ഇത് insert ചെയ്യാനും പുറത്തെടുക്കാനും എല്ലാം വളരെ എളുപ്പമാണ് 2.𝐩𝐨𝐰𝐞𝐫𝐟𝐮𝐥 ഓരോ തവണ പാഡ് change ചെയ്യാനും..അത് dispose ചെയ്യാനും ഉള്ള പ്രയാസം.പിന്നെ നമ്മൾ അത് കത്തിക്കുമ്പോളും മണ്ണിലേക്ക് വലിച്ചെറിയുമ്പോളും പ്രകൃതിക്ക് ഉണ്ടാക്കുന്ന negative effects ഓർക്കുമ്പോൾ menstrual cup verum powerful alla “minnal cup ആണെന്ന് തോന്നും 3.𝐏𝐫𝐢𝐜𝐞 ഒരു menstrual cycle തള്ളിനീക്കാൻ നമുക്ക് കുറഞ്ഞത് ഒരു പാക്കറ്റ് pad എങ്കിലും വേണം.which cost minimum 50 rs..( 600rs/ year ) എന്നാൽ ഒരു menstrual cup ന് അത്രേം പോലും ചിലവില്ല 4.𝐅𝐫𝐞𝐞 𝐟𝐫𝐨𝐦 𝐑𝐚𝐬𝐡𝐞𝐬 periods സമയത്ത് pads use ചെയുമ്പോൾ rashes വരുന്നത് പലർക്കും പതിവാണ്…ചിലർക്ക് അതുകാരണം നടക്കാൻ വരെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.എന്നാൽ menstrual cup ഇങ്ങനെ ഒരു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല.

5.menstrual cup വെച്ചാൽ periods സമയത്ത് നമുക്ക് മുങ്ങി കുളിക്കാം തലകുത്തിമറിയാം തലേക്കുത്തിനിൽകാം.ചുരുക്കത്തിൽ പറഞ്ഞാൽ ഒരു സാധാരണ ദിവസം ചെയുന്ന എല്ലാ കാര്യങ്ങളും നമുക്ക് ചെയ്യാം ഇതൊക്കെ എന്റെ അനുഭവങ്ങൾ മാത്രമാണ്.നിങ്ങൾക്ക് അങ്ങനെ അല്ലെങ്കിലും ആണെങ്കിലും please comment ur experience ചിലപ്പോ ആർകെങ്കിലും ഉപകാരപെട്ടാലോ.cmt or dm if u have any doubts on this🥴🥴🥴.Will try to sort it out.