കുറച്ചു നേരം കൂടെ കഴിഞ്ഞാൽ അവർ അവന്റെ നിക്കർ വരെ കൊണ്ട് പോയേനെ ഇനി ആർക്കും അബദ്ധം പറ്റാതെ ഇരിക്കാൻ എഴുതുന്നു

EDITOR

ഒരു ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന നിരവധി ആളുകൾ ആണ് നമ്മുടെ ചുറ്റും ഉള്ളത് .കുടുംബം രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന നിരവധി ചെറുപ്പക്കാർ ആ കൂട്ടത്തിൽ ഉണ്ട് .പക്ഷെ ജോലിക്ക് വേണ്ടി നടക്കുന്ന ഇ പാവങ്ങളെ പറ്റിക്കുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റും ഉണ്ട് അതിനു ഉദാഹരണം ആണ് ഇ സംഭവം .കൂടുതൽ ആളുകൾ നമ്മുടെ ചുറ്റും പറ്റിക്കപെടാതെ ഇരിക്കാൻ ഇത് ഇവിടെ ഷെയർ ചെയ്യുന്നു പ്രവാസത്തിലേക്ക് ജോലി തേടുന്നവർക്ക് വേണ്ടി ഉറപ്പായും ഷെ യർ ചെയ്യാം.

ചതിയാണ് സൂക്ഷിക്കുക കഴിഞ്ഞ ദിവസം psychology യിൽ പിജിയും.. മലയാളം MA യും BA literature ഉം elevator technology യിൽ ഡിപ്ലോമയും ഒക്കെയുണ്ടായിട്ടും ഒരു ജോലിക്ക് വേണ്ടി അലയുന്ന എൻ്റെ ബന്ധുവിന് അബുദാബിയിൽ നിന്ന് ഒരു കോൾ വന്നു.ഞങ്ങളുടെ പുതിയ ഹൈപ്പർ മാർക്കറ്റിലേക്ക് ജോലിക്കായി നിങ്ങളെ ആവശ്യമുണ്ട് താല്പര്യമുണ്ടോ എന്ന് ചോദിച്ച്.താൽപ്പര്യമുണ്ടെന്ന് അറിയിച്ച ഉടനെ സർട്ടിഫിക്കറ്റുകളും പാസ്പോർട്ട് കോപ്പിയുമെല്ലാം ആവശ്യപ്പെടുന്നു. സർട്ടിഫിക്കറ്റുകളെല്ലാം കണ്ടപ്പോൾ അവര്പറയുന്നു വിസിറ്റിംഗ് വിസയിൽ ഉടനെ കയറിവരണം ഇവിടെ എത്തിയിട്ട് കമ്പനിയിലേക്ക് വിസ മാറ്റാം കമ്പനിയിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാം എന്ന് അടുത്ത ദിവസം ഓഫർ ലെറ്റർ അയച്ചുതരുന്നു .2500 +റൂം ഫുഡ്.. രണ്ട് വർഷത്തിൽ ഒരു മാസം ശമ്പളത്തോട് കൂടിയ ലീവ്.പോകാനുള്ള ചിലവ് എല്ലാം ഫ്രീ.

ബന്ധുവിനും ഞങ്ങൾക്കും സന്തോഷമായി.പിന്നെ ഇങ്ങനെയൊരു ഹൈപ്പർമാര്ക്കറ്റിനെ കുറിച്ച് അബുദാബിയിലെ അറിയുന്നവരെ കൊണ്ടെല്ലാം അന്വേഷിപ്പിച്ചു റസ് ഖുമൈസ് എന്ന ഈ സ്ഥലം ഖത്തറിന്റെ ബോർഡറിലാണ് പക്ഷേ ഭൂതകണ്ണാടി വെച്ച് നോക്കിയിട്ടും ഇങ്ങനെയൊരു ഹൈപ്പർ മാർക്കറ്റിന്റെ പൊടിപോലും കണ്ടെത്താൻ ആർക്കും കഴിയുന്നില്ല .ഉടനെ വീണ്ടും അബുദാബിയിൽ നിന്ന് കോൾ വരുന്നു.നിങ്ങളുടെ പേരിൽ എംപ്ലോയ്മെന്റ് വിസ എടുത്തിട്ടുണ്ട്.. കോപ്പി ഇതിനോടൊപ്പം അയക്കുന്നു.45000രൂപ ടിക്കറ്റിനും മറ്റുമായി ചിലവുണ്ട്..അരമണിക്കൂറിനുള്ളിൽ ആ പണം അയച്ചില്ലെങ്കിൽ വിസ കാൻസൽ ആകും എന്ന് അവർ അയച്ചു തന്ന വിസ കോപ്പി അത്ര പന്തിയല്ലെന്ന് തോന്നിയതിനാൽ .

അബുദാബിയിലുള്ള ജനറൽ സർവീസുമായി അവിടെയുള്ള ബന്ധുക്കൾ ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞു അങ്ങനെയൊരു വിസ അവിടെ ഇഷ്യൂ ചെയ്തിട്ടില്ല എഡിറ്റ് ചെയ്ത വിസയാണ് തന്നിരിക്കുന്നത് എന്ന്.വീണ്ടും കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഒരു മെസ്സേജ് വരുന്നു യുവർ വിസ ക്യാൻസൽഡ് എന്ന്.അവർ അയച്ചു തന്ന വിസിറ്റിങ് കാർഡ് Visa കോപ്പി ഓഫർ ലെറ്റർ എല്ലാം ഇതിനോടൊപ്പം വെക്കുന്നു ജീവിതത്തിന്റെ ഏറ്റവും നല്ലകാലം തലകുത്തിനിന്ന് പഠിച്ച് ബിരുദങ്ങൾ കരസ്ഥമാക്കി ബാക്കികാലം ഒരു ജോലിക്കായി അലയുന്ന സഹോദരങ്ങളെ ചതിക്കാനായി നടക്കുന്ന ഇത്തരം സാമദ്രോഹികളുടെ ഉഡായിപ്പിൽ വീണുപോകാതിരിക്കാൻശ്രദ്ധിക്കുമല്ലോ.Nb ജീവിതത്തിലെ തീഷ്ണയൗവ്വനം പാഠപുസ്തകത്താളുകൾക്കിടയിൽ തളച്ചിട്ട് ലാസാഗുവും ഉസാഘയും x ഉം, yഉം, പാദവും, ലംബവും, കർണവുംപിന്നെ കാകളിയും മഞ്ജരിയുമൊക്കെയായി നിങ്ങൾ ക്ലാസ്സിൽ തിയറികളുമായി മല്ലിടുമ്പോൾ തൊട്ടടുത്ത ബഞ്ചിലിരുന്ന് നോട്ട് ബുക്കിൽ പൂജ്യം വെട്ടിക്കളിക്കുന്നവനെ അത്രനിസ്സാരമായി കാണണ്ട.അവൻ ജീവിതത്തെ കുറുക്കുവഴിയിലൂടെ വെട്ടിപിടിക്കുവാനുള്ള പ്രാക്ടിക്കൽ ക്‌ളാസ്സിലാണ്.

കടപ്പാട് : നസീർ സെയിൻ