പെൺപിള്ളേർ കണ്ടാൽ തന്നെ കാർക്കിച്ചു തുപ്പണമെങ്കിൽ ദേ ഇവനെ പോലെ ഊള ലുക്ക് വേണം അതിരു കടക്കുന്ന സംഭാഷണങ്ങൾക്ക് അന്ത്യം വേണ്ടേ

EDITOR

Updated on:

ബോഡി ഷെമിങ് സംഭാഷണങ്ങൾ മൂലം എന്നിലെ പ്രേക്ഷകന് ആരോചകമായി തോന്നിയൊരു സിനിമ ആണ്‌ മാർഗം കളി.പ്രധാനമായിട്ടും ഈ സിനിമയിൽ ബോഡി ഷെമിങ്ങിനു ഇരയായത് ബിനു തൃക്കാക്കര അവതരിപ്പിച്ച കഥാപാത്രത്തിനാണ്. “അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ ” എന്ന് ആ കഥാപാത്രത്തെ കൊണ്ട് പലയാവർത്തി സിനിമയിൽ പറയിപ്പിക്കുന്നുമുണ്ട്.സിനിമയിലെ ഊർമിള എന്ന കഥാപാത്രം ബിനുവിനോടു പറയുന്നത് കണ്ണുള്ള ഏതെങ്കിലും പെണ്ണ് തന്നെ ഇഷ്ടമാണെന്ന് പറയുമോ. വെറുതെ എന്റെ പിറകെ നടന്നു തന്റെ ജന്മം കളയല്ലേ.

സിനിമയിലെ ബൈജുവിന്റെ കഥാപാത്രം നായകനായ ബിബിനോട് ബിനുവിനെ ചൂണ്ടി കാണിച്ചു പറയുന്നുണ്ട് അവളെങ്ങാനും ഇവനെ കണ്ടു ഞെട്ടി  അവസാനിപ്പിച്ചാൽ ആരു സമാധാനം പറയുമെടാ. ഇവന്റെ മോന്ത കണ്ടിട്ട് എങ്ങനെയാടാ പറയാൻ തോന്നിയത് നീ ഇവന്റെ മോന്ത കണ്ടോ പട്ടി കഞ്ഞി കുടിക്കുമോ പെണ്പിള്ളേർ കാണുമ്പോ തന്നെ കാർക്കിച്ചു തുപ്പണമെങ്കിൽ ദേ ഇവനെ പോലെ ഊള ലുക്ക് വേണം ഇതരത്തിലുള്ള സംഭാഷണങ്ങൾ അടങ്ങിയ സിനിമയിലെ കോമഡിക്ക് വേണ്ടി ഒരുക്കിയ രംഗങ്ങളിൽ എല്ലാം തന്നെ ബിനു തൃക്കാക്കരയുടെ കഥാപാത്രത്തിന്റെ മറുപടി അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ എന്നാണ്.

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ബോഡി ഷെയിമിങ്ങിന് ഇരയാവാത്തവര്‍ ആരുമുണ്ടാവില്ല എന്നാണു എന്റെ അഭിപ്രായം. തടിച്ചത് മെലിഞ്ഞത് പൊക്കം കൂടിയത് പൊക്കം കുറഞ്ഞത് കറുത്തത് വെളുത്തത് പല്ലു പൊങ്ങിയത്പല്ലു താഴ്ന്നത് മുടിയില്ലാത്തത് ഇങ്ങനെയൊക്കെ.ഇത്തരം തരംതാണ തമാശകള്‍ക്ക് ചിലപ്പോള്‍ ഒരാളുടെ ഒരു ദിവസമോ കുറെ ദിവസങ്ങളോ ഇല്ലാതാക്കാന്‍ കഴിയും എന്നുള്ളതാണ് സത്യം.വെളുത്ത നിറം മാത്രം ആണ് നിറം എന്ന ചിന്താഗതി ഉള്ള ആളുകൾ നമുക്കിടയിൽ ഇപ്പോഴും അപ്പോഴും എപ്പോഴും ഉണ്ട്.ബിനു തൃക്കാക്കരയുടെ കഥാപാത്രം “അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടേ എന്ന് പറയുമ്പോൾ ആ രംഗം കാണുന്ന നിറവും രൂപഭാവങ്ങളുമൊക്കെ വ്യത്യസ്തമായിട്ടുള്ള ആളുകൾക്കിടയിൽ അപകര്‍ഷതാ ബോധം കൂടുകയേ ഉള്ളു.അവരെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ???ഇങ്ങനെ ഉള്ള രംഗങ്ങൾ കാണുമ്പോൾ അവരുടെ മനസ്സിൽ എന്തായിരിക്കും??അവരും മനുഷ്യർ ആണ്‌. എല്ലാവരും ഒരുപോലെയാണ്

കറുത്ത പല്ല് പൊങ്ങിയഎന്തെങ്കിലുമൊക്കെ വൈകല്യങ്ങൾ ഉള്ള ആളുകൾ എല്ലാം മറ്റുള്ളവർക്ക് എന്തോ ഒരു പരിഹാസ കഥാപാത്രമായിരിക്കാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെ ഉള്ളവരെ ഏറ്റവും കൂടുതൽ മനസിലാക്കുന്നത് അവരുടെ വിഷമങ്ങൾ കേൾക്കുന്നത് അവരുടെയൊക്കെ അച്ഛനും അമ്മയും ഒക്കെ ആയിരിക്കും.പിന്നെ കുറച്ചു നല്ല സുഹൃത്തുക്കളും. ഞാൻ അല്ലെങ്കിൽ നിങ്ങൾക്കൊക്കെ പ്രശ്ങ്ങൾ ഇല്ല എന്ന് നമ്മൾ സ്വയം വിശ്വസിക്കുമ്പോൾ പോലും ഒന്ന് ഓർക്കുക നമ്മുടെ മനസ്സിൽ ആണ് വൈകല്യം.

നമ്മൾ ബിഗ് സ്ക്രീനിലോ തരം താഴ്‌ന്ന കോമഡി ഷോ കളിലോ മറ്റും കാണുന്ന ബോഡി ഷെമിങ് തമാശകൾ അത് എത്രത്തോളം ആസ്വദിച്ചു കണ്ടാലും അത് എഴുതി അത് പ്രേക്ഷകർക്കു മുൻപിൽ കാണിക്കുന്ന ആരാണെങ്കിലും അവർക്കു ഒരു നേരത്തേക്കുള്ള അല്ലെങ്കിൽ പല കാലത്തേക്കുള്ള ഐഡന്റിറ്റി ആയിരിക്കാം അത്. പക്ഷെ അത് നമുക്കിടയിൽ ഉള്ള ചിലരെ എങ്കിലും ആസ്വസ്ഥരാക്കുന്നുണ്ട്. ഉറപ്പാണ്.
(തമാശകൾ ഇഷ്ടമല്ലാത്ത ഒരാൾ അല്ല ഞാൻ.തമാശകൾ ആസ്വദിക്കുന്ന ഒരാൾ തന്നെയാണ് ഞാൻ. പക്ഷെ അത് തമാശ ആയിരിക്കണം)
രാഗീത് ആർ ബാലൻ