പരസ്യ വരുമാനം പോലും ഇല്ലാതെ ഇദ്ദേഹത്തിന്റെ സഫാരി ചാനൽ ഇന്നും നില്ക്കാൻ ഉള്ള ഒരേ ഒരു കാരണം ഇതൊക്കെ തന്നെ കുറിപ്പ്

EDITOR

ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയുന്ന പേരാണ് സന്തോഷ് ജോർജ് കുളങ്ങര.സ്വപ്നം കാണാൻ നമ്മളെ പഠിപ്പിച്ച APJ അബ്ദുൾ കലാംസാർ,, കഴിഞ്ഞാൽ യാത്ര പോവുക എന്ന മഹത്തായ ആഗ്രഹം ഊട്ടി ഉറപ്പിച്ച് ഒരു സ്വപ്നമാക്കി, അതിലേറെ യാഥാർഥ്യം ആക്കുന്നതിന് കാരണദൂതനായ എന്റെ.അല്ല നമ്മൾ ഓരോരുത്തരുടെയും മനസ്സിലെ യഥാർത്ഥ ഹീറോ.ജീവിതം ജീവിക്കാൻ മറന്നു പോകുന്ന മനുഷ്യർക്കിടയിൽ ജീവിതത്തെ അതിന്റെ പൂർണതയിൽ ജീവിക്കാൻ കഴിയുമെന്ന് കാണിച്ചു തന്ന മനുഷ്യൻ.ഞങ്ങൾക്ക് ലോകരാജ്യങ്ങളുടെ മനോഹാരിത നിരന്തരം കാട്ടിത്തരുന്ന താങ്കൾക്ക് കേരളത്തിനൊരു ദിശാബോധം കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആരെയും മുറിവേല്പിക്കാതെയും മടുപ്പുളവാക്കാതെയുമുള്ള യാത്രാവിവരണങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക്, ലോകത്തെ കൊണ്ടെത്തിച്ച് അതുവഴി സാധാരണക്കാരനെ വലിയ സ്വപ്നങ്ങൾ നെയ്യാൻ കരുത്തേകിയത് താങ്കളാണ്.നിങ്ങൾ ഒരു വിസ്മയം തന്നെയാണ് ബ്രോ . സഫാരി ചാനലിൽ, ലോകത്തെ പല കോണിലേക്കും താങ്കൾ സഞ്ചരിച്ചു പലതും അറിവായി പ്രേക്ഷകർക്ക് മുന്നിൽ വിളമ്പുമ്പോൾ താങ്കളോടൊപ്പം ഞങ്ങളും അവിടെയെല്ലാം കണ്ണും കാതും കൊണ്ട് സഞ്ചരിക്കുന്നു, അതാണ് സത്യം.

സന്തോഷ് ജോർജ് കുളങ്ങര- മലയാളികൾക്ക് എന്താണ് ലോകമെന്നു കാണിച്ചുതന്ന മനുഷ്യൻ. സത്യത്തിൽ ‘പൊട്ടക്കിണറ്റിലെ തവള’കളായ നമ്മളെ അതിനു പുറത്തും ഒരു ലോകം ഉണ്ട് എന്നു പഠിപ്പിച്ച വ്യക്തി.മുതലാളിയായ തൊഴിലാളി അതാണ് സന്തോഷ് ജോർജ് കുളങ്ങര. കാരണം കിടക്കുമ്പോഴും ഇല്ലെങ്കിൽ നടക്കുമ്പോഴും എനിക്ക് കാണാൻ കഴിയുന്നതെല്ലാം എന്റെ നാട്ടുകാരും കാണണം, മറ്റു രാജ്യങ്ങളിലെ ഭൂപ്രകൃതിയും കഥകളും സംസ്കാരവും എല്ലാം മനസിലാക്കാനും കാണിക്കാനും ഈ മനുഷ്യൻ ഓടിനടന്നു . ഒരു ദൃശ്യ മാധ്യമ ത്തിൻറെ ഉടമ ആയിരിക്കുമ്പോൾ തന്നെയാണ് അദ്ദേഹം എഡിറ്റിങ്ങും ക്യാമറ വർക്കും ഒന്നിച്ച് ചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പ് “സഞ്ചാരം”എന്ന ഷോ ടിവിയിൽ വരുമ്പോൾ അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം പൂജ്യം ആയിരുന്നു, എങ്കിലും അന്ന് ആഗ്രഹിച്ചത് എന്റെ നാട്ടുകാർ ഞാൻ കാണുന്ന പോലെ നാടും നഗരവും കാണട്ടെ എന്നാണ്.

ജോലിയോടുള്ള ആത്മാർത്ഥത മറക്കാതിരിക്കുകയാണ് പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര. തനിക്ക് ഇത് ഒരു ജോലി മാത്രമല്ല ജീവിതം കൂടിയാണെന്ന് വീണ്ടും തെളിയിക്കുകയാണ്.ഇന്ത്യയുടെ അഭിമാനമായ വേറിട്ട വഴികളിലൂടെ സാമൂഹിക വെല്ലുവിളികളോട് പൊരുതി തൻ്റെ ഇച്ഛാശക്തി ഫലപ്രദമായി വിനിയോഗിച്ച് വിജയം നേടിയ കരുത്തനായ വ്യക്തി. വരും തലമുറയ്ക്ക് കണ്ടു പഠിക്കേണ്ട മാതൃക തന്നെയാണ് ഇദ്ദേഹം.താങ്കളുടെ ശൈലി, പെരുമാറ്റം, എളിമ ഇത് ഒക്കെ ആണ് കൂടുതൽ ആകർഷണം, ഇതുവരെ എങ്ങനെ ആയിരുന്നോ, അതുപോലെ മുന്നോട്ട് പോവുക. ജാതിയോ, മതമോ, രാഷ്ട്രീയമോ താങ്കളെ സ്വാധിനിക്കുന്നില്ല അതുകൊണ്ട് തന്നെ നല്ലൊരു നിലയും, നിലപാടും താങ്കൾക്കുണ്ട്, പല അഭിപ്രായങ്ങളും ഉണ്ടാവും പക്ഷെ ഇതുവരെ താങ്കൾ കടന്നുവന്ന വഴികൾ, സാധാരണക്കാരെ സ്വാധിനിച്ച രീതി ഇതൊക്കെ തന്നെയാണ് താങ്കളുടെ നന്മ.

അടുക്കളയിൽ മാത്രം ഒതുങ്ങി ജീവിക്കാൻ വിധിക്കപ്പെട്ട ചില വീട്ടമ്മമാർക്ക് സഫാരി ചാനലിൽ സഞ്ചാരം പ്രോഗ്രാം വഴി ലോകരാജ്യങ്ങളും അവിടെയുള്ള വ്യത്യസ്തമായ ജീവിതരീതികളും എല്ലാം കാട്ടിയ മഹാനായ മനുഷ്യൻ.വിവര വിസ്ഫോടനത്തിൻ്റെ ഈ കാലഘട്ടത്തിൽ പോലും വിജ്ഞാനപ്രദമായ പരിപാടികൾ കോർത്തിണക്കി സഫാരി ചെയ്യുന്ന സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഹൃദയം തൊട്ട് ഒരു സല്യൂട്ട്,
അതും ഒരു പരസ്യവരുമാനം പോലും ഇല്ലാതെ 6 വർഷങ്ങൾ പിന്നിടുന്നു.
സ്നേഹപൂർവ്വം
Alby Alban