കുട്ടിക്ക് കണ്ണിൽ ബ്ലീഡിങ് അധികം എത്രയും പെട്ടെന്ന് ബാംഗ്ളൂരുവിലേക്കു എത്തിക്കണം ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ശേഷം കുറിപ്പ്

EDITOR

ഇന്ത്യൻ സിവിൽസർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്തമാക്കിയ ആദ്യ മലയാളി വനിത HARITHA V KUMAR IAS മലയാളി വളരെ സന്തോഷത്തോടെ ആണ് കളക്ടർ ആയി വന്നപ്പോൾ ഏറ്റെടുത്തത് .സർക്കാർ ഉദ്യോഗസ്ഥർ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഹരിത മേടം.കഴിഞ്ഞ ദിവസത്തെ ഒരു സംഭവം അതാണ് ചൂണ്ടിക്കാട്ടുന്നത്.മറ്റുള്ളവരിൽ നിന്നെല്ലാം ഹരിത മേടത്തിനെ വ്യത്യസ്ത ആക്കുന്നതും അതാണ് .ജിൻഷാ ശിവൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്.

തൃശൂർ ജില്ലാകളക്ടർ ഹരിത മാഡത്തിന് മനസ്സ് നിറഞ്ഞ നന്ദി തൈക്കാട്ടുശ്ശേരിയിലെ കണ്ണിൽ ക്യാൻസർ ബാധിതനായ കുട്ടിക്ക് കണ്ണിൽ ബ്ലീഡിങ് അധികം ആയി.എത്രയും പെട്ടെന്ന് ബാംഗ്ളൂരുവിലേക്കു എത്തിക്കണം. test ചെയ്തപ്പോൾ പോസിറ്റീവ്.പ്രശ്നം ഗുരുതരമായി.എങ്ങനെ 2 സംസ്ഥാനങ്ങൾ കടക്കും ഇന്നലെ 7 മണിക്കാണ് ഹരിതമാഡത്തിനെ വിളിച്ചു കാര്യം പറഞ്ഞത്.Covid പോസിറ്റീവ് ആയ കുടുംബത്തെ അതിർത്തികൾ കടക്കുന്നത് അവിടത്തെ സർക്കാർ സമ്മതിക്കുമോ?? ഒരായിരം ഫോൺ വിളികൾ. അവസാനം നമ്മുടെ ആവശ്യം വിജയിച്ചു. ഹരിതമാഡം അതിർത്തി പങ്കിടുന്ന അന്യസംസ്ഥാനങ്ങളിലെ ജില്ലാകളക്ടർമാരുമായി സംസാരിച്ചു…ചികിൽസിക്കുന്ന ഡോക്ടർമാരുമായി സംസാരിച്ചു.രാത്രി 12.30 ന് പോകാനുള്ള ലെറ്ററും മറ്റും എനിക്ക് അയച്ചു തന്നു.ഇന്നലെ PPE കിറ്റും മറ്റു ആവശ്യസാധനങ്ങളും പ്രിയ സുഹൃത്ത് മനോജേട്ടൻ എത്തിച്ചുകൊടുത്തു.ആ പൊന്നുമോനെയും കൊണ്ട് 1.30ന് ആംബുലൻസ് തൈക്കാട്ടുശ്ശേരിയിൽ നിന്നും ബാംഗ്ലൂരുവിലേക്ക് പുറപ്പെട്ടു യാത്രയിൽ മാഡത്തിന്റെ നേരിട്ടുള്ള ഇടപെടൽ കൊണ്ട് ഒരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല ഇന്ന് രാവിലെ 10 മണിയോടെ ബാംഗളുരു ശങ്കര eye ആശുപത്രിയിൽ എത്തി.