ഐ ഫോൺ വാങ്ങുക എന്നത് എല്ലാവരുടെയും ആഗ്രഹം ആണ് പലരും അതിനായി കാശ് സ്വരുക്കൂട്ടി വെക്കാറുണ്ട് പക്ഷെ ഒരു ലക്ഷത്തിലധികം വില വരുന്ന ഐ ഫോൺ എല്ലാവരും എങ്ങനെ വാങ്ങുന്നു എന്ന് രാഹുൽ ഐ ഓ എസ് കമ്യുണിറ്റി എന്ന ഫേസ് ബുക്ക് ഗ്രുപ്പിൽ ചോദിച്ചപ്പോൾ ഒരുപാട് ഉത്തരങ്ങൾ വന്നു അതിലെ ഒരു വൈറൽ ഉത്തരം ചോദ്യവും ഇങ്ങനെ.
എന്റെ ഒരു simple സംശയമാണ് എങ്ങനെയാ എല്ലാർക്കും ഈ 1lakh മുകളിൽ ഒക്കെയുള്ള phone എടുക്കാൻ സാധിക്കുന്നത് ? iPhone വാങ്ങുന്ന അധികം പേരും നല്ല കാശുകാരാണോ? ഇത് ചോദിയ്ക്കാൻ കാരണം ഞാൻ ഒരു ഫോൺ വാങ്ങാൻ പോവുമ്പോ തന്നെ എന്നെ പിന്നോട്ട് വലിക്കുന്നതാണ് ഈ കാശ് ! പക്ഷേ ഈ ഗ്രൂപ് കാണുമ്പോ കൊറേ പേരുടെൽ ഏറ്റവും latest model ഉണ്ട് എല്ലാരും suggest ചെയ്യുന്നു പുതിയ models , ചിലർ പുതിയത് ഇറങ്ങാൻ കാത്തു നിൽക്കുന്നു 12 മാറ്റി 13 എടുക്കാൻ അങ്ങനെ അങ്ങനെ എങ്ങനെ സാധിക്കുന്നു ഇതൊക്കെ?
അതിൽ ആഷിയുടെ ഉത്തരം ഇങ്ങനെ ബ്രോ ഞാൻ ഒരു resturent ഇൽ സാധരണ പണിക്കാരനായിരുന്നു കുറച്ച് വര്‍ഷം മുമ്പ് . അന്നു ഒരു കസ്റ്റമര്‍ക്ക് delivery ചെയ്തപ്പൊ അറിയതെ കുറച്ച് വെള്ളം അധികം ഒന്നും ഇല്ല ഒന്നോ രണ്ടൊ തുള്ളി അദ്ധേഹത്തിന്റെ ഐ ഫോണില്‍ ഉറ്റി അന്ന് എന്നോട് കളിയാക്കി പറഞ്ഞത് നിനക്ക് ഇതിന്റെ വില അറിയോ ഈ ജനമത്തില്‍ നിനക്കൊന്നും ഈ ഐ ഫോണ്‍ വാങ്ങിക്കാന്‍ കഴിയൂലാ എന്നാ അന്നു തുടങ്ങിയ വാശി അല്ലെങ്കില്‍ ആഗ്രഹം ഇതെന്റെ 6 ആ മത്തെ i phone ആണു.