യഥാർത്ഥത്തിൽ എന്താണ് ചകിരിചോറിന്റെ ഉപയോഗം????മണ്ണിന്റെ ലഭ്യത കുറവുള്ള കർഷകരെ ഉദ്ദേശിച്ചാണ് ചകിരിചോർ കൃഷിയിൽ നിർദേശിക്കുന്നത്. നഗരങ്ങളിലും നഗരങ്ങളിലും മറ്റും താമസിക്കുന്നവർക്ക് മണ്ണിന്റെ പോരായ്മ തീർക്കാൻ ചകിരിച്ചോറും ജൈവ വളങ്ങളും കുറച്ചുമണ്ണും ഉണ്ടെങ്കിൽ നന്നായി കൃഷി ചെയ്യാൻ സാധിക്കും. ഇതിനുവേണ്ടി നിരവധി കമ്പനികൾ ചകിരിച്ചോർ ഉണക്കി പ്രോസസ്സ് ചെയ്തത് ബ്ലോക്കുകൾ ആക്കി വിൽക്കുന്നുണ്ട്.
ചകിരിചോറിന്റെ പ്രധാന ഉപയോഗം ടെറസ് കൃഷിയിൽ ആണ് മണ്ണിനേക്കാൾ ഭാരം കുറഞ്ഞ ചകിരിച്ചോർ ഉപയോഗിച്ച് ഗ്രോ ബാഗുകൾ നിറയ്ക്കുമ്പോൾ ടെറസിന് ഭാരം കൂടില്ല എന്നത് ഒരു ഗുണകരമായ വസ്തുതയാണ്. വെള്ളം സംഭരിച്ചു വയ്ക്കാൻ കഴിവുള്ള ചകിരിച്ചോർ ബാഗുകളിൽ ഉപയോഗിച്ചാൽ നനയുടെ തോത് കുറയ്ക്കാം എന്നത് ഒരു പ്ലസ് പോയിന്റ് ആണ്. പോട്ടിങ് മിശ്രിതം ആയി ചകിരിച്ചോർ ഉപയോഗിക്കുന്നത് വിത്തുകൾ മുളയ്ക്കുന്നതിന് കൂടുതൽ സഹായകമാകും. മാത്രമല്ല ഒരു തവണ ഉപയോഗിച്ച ചകിരിച്ചോർ രണ്ടും മൂണും തവണ വീണ്ടും ഉപയോഗിക്കാൻ കഴിയും.ചകിരിച്ചോർ നേരിൽ ഉപയോഗിക്കാമോ???
കമ്പോസ്റ് ചെയ്തിട്ട് ഉപയോഗിക്കുക.കമ്പോസ്റ്റാക്കാന്‍ പിത്ത് പ്ലസ്
ചകിരിച്ചോറിനെ എളുപ്പത്തില്‍ കമ്പോസ്റ്റാക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് പിത്ത് പ്ലസ്. ഇതു വിപണിയില്‍ വാങ്ങാന്‍ ലഭിക്കും. ജൈവവളം നിര്‍മിക്കാന്‍ ആവശ്യമായ പൂപ്പല്‍ മിശ്രിതമാണിത്. കയര്‍ ബോര്‍ഡ് ഇതു വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ട്.കമ്പോസ്റ്റ് നിര്മിക്കുന്നവിധംനല്ല സൂര്യപ്രകാശം ലഭി ക്കുന്ന സ്ഥലം വേണം കമ്പോസ്റ്റ് നിര്‍മാണത്തിനായി തെരഞ്ഞെടുക്കാന്‍. തറയില്‍ അഞ്ച് മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമായി 10 സെമി കനത്തില്‍ ചകിരിച്ചോര്‍ നിരത്തുക. 400 ഗ്രാം പിത്ത് പ്ലസ് ഇതിനു മുകളിലായി ഒരേ കനത്തില്‍ വിതറുക. അതിനു ശേഷം പഴയപടി 100 കിലോഗ്രാം ചകിരിച്ചോര്‍ പിത്ത് പ്ലസിനു മുകളില്‍ വിതറണം. ഈ ക്രമത്തില്‍ 10 അടുക്ക് ചകിരിച്ചോര്‍ വിതറണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം നനച്ചു കൊടുക്കണം. ചണച്ചാക്ക്, വാഴയില, തെങ്ങോല എന്നിവ കൊണ്ടു പുതയിടുന്നതും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. 30-40 ദിവസം കൊണ്ടു ചകിരിച്ചോര്‍ കമ്പോസ്റ്റ് ലഭിക്കും. ഒരു ടണ്‍ ചകിരിച്ചോറിയില്‍ നിന്ന് 600 കിലോഗ്രാം കമ്പോസ്റ്റ് ലഭിക്കും.
ചകിരിച്ചോറിന്റെ അളവ് കുറച്ച് ഇതേ രീതിയില്‍ നമുക്ക് വീട്ടിലും കമ്പോസ്റ്റ് നിര്‍മിക്കാം.ഗുണങ്ങള്‍ ജൈവകൃഷിയില്‍ വലിയ പ്രാധാന്യമാണ് ചകിരിച്ചോര്‍ കമ്പോസ്റ്റിനുള്ളത്. ഒരു ജൈവവളമെന്നതിനു പുറമേ മണ്ണില്‍ വായുസഞ്ചാരം ഉറപ്പാക്കാനുമിത് സഹായിക്കും. മണ്ണിലെ ഈര്‍പ്പനില ഉയര്‍ത്തുകയും ചെടികളുടെ വേരുപടലത്തിന്റെ വളര്‍ച്ചയ്ക്കു വേഗം കൂട്ടുകയും ചെയ്യുന്നു. സസ്യമൂലക ആഗിരണശേഷി കൂടുന്നു. വിളവിന്റെ അളവും ഗുണവും വര്‍ധിക്കും. ഗ്രോബാഗ്, ചട്ടികള്‍ എന്നിവയുടെ ഭാരം കുറയ്ക്കാനും ചകിരിച്ചോര്‍ കമ്പോസ്റ്റ് ഉപയോഗിക്കുന്നത് സഹായിക്കും.ചകിരിച്ചോർ ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം വീട്ടിൽ ഉണ്ടാക്കുന്ന ചകിരിയോ ചകിരിച്ചോറിലോ ധാരാളം പുളിപ്പ് ഉള്ളതിനാൽ ഉപയോഗിച്ചാൽ പച്ചക്കറികൾക്ക് ദോഷകാര്യമായി ബാധിക്കും. അതുപോലെ വാങ്ങുന്ന ചകിരിച്ചോറും രണ്ടോ മൂന്നോ തവണ കഴുകി ഉപയോഗിക്കുന്നതാണ് ഉത്തമം.വേനൽക്കാലത്ത് വരൾച്ചയിൽ നിന്ന് സംരക്ഷിക്കും. മണ്ണിൽ ലയിച്ചു ചേരാനുള്ള കഴിവുണ്ട്. ഉപയോഗിക്കുന്നതിന് മുമ്പായി ചകിരിച്ചോറ് നന്നായി വെയിൽ കൊള്ളിക്കുക.