പ്രേം ഗുപ്ത ആളൊരു “കിടിലൻ അച്ഛനാണ്ഈ നവരാത്രിക്കാലത്ത് പറയേണ്ട ജീവിതകഥയാണ് റാഞ്ചി സ്വദേശി പ്രേം ഗുപ്തയുടേത്. ഒരുപാട് സ്വപ്നങ്ങളോടെ മകൾ സാക്ഷിയെ വളർത്തി. ആഘോഷപൂർണമായി അവളുടെ വിവാഹം നടത്തി. സാക്ഷിയുടെ ദാമ്പത്യം ഒട്ടും സുഖകരമായിരുന്നില്ല. ഭർത്താവിന്റെ ശാരീരിക ഉപദ്രവം. ഭർതൃവീട്ടുകാരുടെ നിരന്തരപീഡനം. പലപ്പോഴും ഭർത്താവ് സാക്ഷിയെ വീടിന് പുറത്താക്കി.
പ്രേം ഗുപ്ത ക്യാൻസർ രോഗബാധിതനാണ്. അച്ഛന്റെ രോഗാവസ്ഥയും വീട്ടുകാർ സങ്കടപ്പെടുമോയെന്ന ഭയവും കാരണം സാക്ഷി താൻ നേരിടുന്ന പ്രശ്നങ്ങൾ മാതാപിതാക്കളെ അറിയിച്ചില്ല. അവൾ എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞു. പക്ഷെ, പ്രേം ഗുപ്ത കാര്യങ്ങളെല്ലാം പിന്നീട് അറിഞ്ഞു. മകളുടെ ഭർതൃവീട്ടുകാരുമായി സംസാരിച്ചു. ഈ നവരാത്രി വ്രതാരംഭ ദിവസം മകളുടെ ഭർതൃവീട്ടിലെത്തി.
മധുര പലഹാരങ്ങളും പടക്കങ്ങളുമായി. സ്നേഹത്തോടെ നവരാത്രി ആശംസ നേർന്ന്, തന്റെ മകളെ ചേർത്തു പിടിച്ച് ഭർതൃവീട്ടുകാരോട് പറഞ്ഞു; സാക്ഷിയെ അവളുടെ വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നു. ഈ വിവാഹ ബന്ധം പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ.
സ്തബ്ധരായി നിന്ന ഭർതൃവീട്ടുകാരുടെ മുന്നിലൂടെ, നിറകണ്ണുകളോടെ നിന്ന മകളെയും കൂട്ടി വീട്ടിലേയ്ക്ക് പ്രേം ഗുപ്ത മടങ്ങി. ബാൻഡ് മേളത്തിന്റെയും വർണപൂത്തിരികളുടെയും അകമ്പടിയോടെ വിവാഹ ദിവസത്തേക്കാൾ ആഘോഷപൂർണമായി സാക്ഷി തന്റെ വീട്ടിലേയ്ക്ക് തിരികെ കയറി. അച്ഛന്റെ തോളിൽ തലചായ്ച്ച് പുതിയ ജീവിതത്തിലേയ്ക്കും. ദുർഗാപൂജയിലേയ്ക്കുംഅതിനിടെ പ്രേം ഗുപ്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വരികളും ശ്രദ്ധേയമാകുകയാണ് . “നിങ്ങളുടെ മകളുടെ വിവാഹം വളരെ ആഡംബരത്തോടെയും ആർഭാടത്തോടെയുമാകാം നടക്കുന്നത്. എങ്കിലും ഇണയും കുടുംബവും തെറ്റ് ചെയ്യുകയോ വഞ്ചിക്കുകയോ ചെയ്താൽ, നിങ്ങളുടെ മകളെ നിങ്ങളുടെ വീട്ടിലേക്ക് തന്നെ കൈ പിടിച്ചു കൂട്ടിക്കൊണ്ട് വരണം.
കടപ്പാട്