ലോഡുമായി വന്ന ലോറി ഓടയിൽ വീണു സഹായിക്കാൻ CITU സുഹൃത്തുക്കളെ വിളിച്ചു ശേഷം അവർ പറഞ്ഞ കൂലി കണ്ണ് തള്ളിച്ചു

EDITOR

ഇന്നലെ ഉച്ചക്ക് ഗുരുവായൂർ മേൽപാലത്തിന് താഴെയുള്ള കടയിൽ സാധങ്ങൾ ഇറക്കാൻ പോയപ്പോൾ ഗുഡ്സ് വണ്ടി റോഡിൽ നിന്ന് തെന്നി മാറി കാനായിൽ വീണിരുന്നു.വണ്ടി എടുത്തു പൊക്കാൻ ക്രയിൻ ഉപയോഗിക്കാതെ വേറെ മാർഗം ഇല്ലെന്ന് തോന്നിയതിന്നാൽ അവരെ വിളിച്ചു.എന്നാൽ
മേൽ പാലത്തിന്റെ പണി നടക്കുന്നതിനാൽ അങ്ങോട്ട് വണ്ടി കടക്കാൻ ബുദ്ധിമുട്ട് ആണെന്നും. വണ്ടി വന്നിട്ട് അങ്ങോട്ട് എത്താൻ പറ്റിയില്ലെങ്കിൽ 2000 രൂപ ചാർജ് വേണമെന്നും ക്രയിൻ ഓപ്പറേറ്റർ പറഞ്ഞു.
ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോൾ ആണ് സാധാങ്ങൾ ഇറക്കാൻ വന്ന കടയിലെ ചേച്ചി യൂണിയൻകാരോട് ഒന്ന് ചോദിക്കാൻ പറഞ്ഞത്.അവർ വന്നിട്ട് എന്ത് ചെയ്യാനാണെന്നും,പിന്നെ ക്രെയിൻ സർവീസ്കാർ 2000 പറഞ്ഞ സ്ഥിതിക് ഇവർ 4000 രൂപ ചോദിക്കാൻ ചാൻസ് ഉണ്ടെന്നും മനസിൽ കരുതി. എങ്കിലും വണ്ടി എടുക്കുകയല്ലെ പ്രധാനമെന്ന് കരുതി ഗുരുവായൂർ കിഴക്കേ നടയിലെ CITU യൂണിയൻ ഓഫീസിൽ പോയി കാര്യം പറഞ്ഞു.അവർ ചോദിച്ചു വണ്ടി എവിടെയാണ് കിടക്കുന്നതെന്ന്. ഞാൻ പറഞ്ഞു രണ്ടാമതെ ഗേറ്റ് കഴിഞ്ഞു ബാലകൃഷ്ണ തീയറ്റർ മുന്നിലാണെന്ന്.

അങ്ങനെ അവർ വന്നു, നോക്കിയപ്പോൾ അവർ 6 പേര് ഉണ്ട്.അവർ ജാക്കി ഉപയോഗിച്ച് വണ്ടി ലോഡ് ചെയ്തു, അവിടെ കിടന്ന കല്ലും, കട്ടയും എല്ലാം ഉപയോഗിച്ച് വണ്ടിയുടെ ടയറും ലോഡ് ചെയ്തു.എന്നിട്ട് പറഞ്ഞു വണ്ടി മെല്ലെ എടുത്തോ ഞങ്ങൾ ഈ സൈഡിൽ നിന്ന് പൊക്കി താരമെന്ന്. അങ്ങനെ ഏകദേശം 45 മിനിറ്റ് സമയം എടുത്ത് 6 പേരുടെ പ്രയ്നത്തിന്റെ ഫലമായി വണ്ടി പുറത്ത് എടുത്തു.അവരും ഹാപ്പി, ഞങ്ങളും ഹാപ്പി.
അപ്പൊ ചേട്ടന്മാരെ എത്രയാ കൂലി വേണ്ടേ?ഞങ്ങൾക്ക്‌ 300 രൂപ മതി.ഞാൻ ചോദിച്ചു 300 രൂപയോ?അതേ 300രൂപ മതി.ഞാൻ ഒരു ആയിരം രൂപ അവർക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു ഇത് നിങ്ങൾ വെച്ചോയെന്ന്.
അവർ പറഞ്ഞു വേണ്ട ഞങ്ങൾക്ക് 300 രൂപ മതിയെന്ന്. ഞാൻ നിർബന്ധിച്ചു 500 രൂപ കൈയിൽ കൊടുത്തു.
എന്റെ മനസ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അവർ അവിടെ നിന്ന് യാത്രയായി.

എഴുതിയത് : നിധിൻ