ഇത്ര സുരക്ഷ ഉണ്ടായിട്ടും എങ്ങനെ ഭീകരർ ഇ നാല് വിമാനങ്ങൾ തട്ടി എടുത്തു ഇടിച്ചു കയറ്റി ?? അമേരിക്ക ഉൾപ്പെടെ ലോക രാഷ്ട്രങ്ങൾ നടുങ്ങിയ ആ അപകടം മറക്കാനാകാത്ത ആ സെപ്റ്റംബർ 11 ഇന്നേക്ക് 22 വർഷം

EDITOR

അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്റർ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന്‌ നടത്തിയ ചാവേർ ആക്രമണം നടത്തിയിട്ട് ഇന്നേക്ക് 22 വര്ഷം . ലോക ശ്രദ്ധകേന്ദ്രമായ വേൾഡ് ട്രേഡ് സെന്റർ അക്രമിക്കപ്പെടും എന്ന് ലോകത്തിൽ ആരും കരുതിയിട്ടുണ്ടാകില്ല പക്ഷെ ഇന്നും ആരും ഓർക്കാൻ തയ്യാറാകാത്ത ഒരു കറുത്ത അധ്യായം സംഭവിച്ചു എന്ന് പറയാം.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌. അമേരിക്കയിലെ ഏറ്റവും വലിയ കെട്ടിടത്തിലേക്ക് ആണ് ഭീകരർ അക്രമം നടത്തിയത്.അക്രമ സംഘടനയിലെ 19 അംഗങ്ങൾ നാല്‌ അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി ആ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു അക്രമം നടത്തിയത്. ഏകദേശം 3000 ത്തോളം ആളുകൾക്ക് ആണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.വിവിധ അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം ലോക പോലീസ് ആയ അമേരിക്കയെ വിറപ്പിക്കാൻ ഭീകരർ നടത്തിയ തന്ത്രം എന്ന് പറയപ്പെടുന്നു.

ഇ അപകടത്തിൽ നാല് വിമാനങ്ങൾ ആണ് ഭീകരർ റാഞ്ചിയത്. ഇത് രണ്ടു വിമാനങ്ങൾ വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് സൗത്ത് ടവറുകളിൽ ഇടിച്ചു കയറ്റി.അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11, യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175 എന്നിവയായിരുന്നു അത് . മിനിറ്റുകൾ കൊണ്ട് കെട്ടിടം തകർന്നടിഞ്ഞു. ഒരു വിമാനം വൈറ്റ് ഹൌസ് ലെക് ഇടിച്ചു കയറ്റാൻ പ്ലാൻ ഇട്ടെങ്കിലും അത് നടന്നില്ല .യാത്രക്കാരുടെ ചെറുത്തു നിൽപ്പിൽ ആ പ്ലാൻ പൊളിഞ്ഞു. മറ്റൊരു വിമാനം അവർ പെന്റഗണിലേക്ക് ഇടിച്ചു കയറ്റി.ബിൻലാദൻ ആണ് ഇ ആക്രമണത്തിന് സൂത്രധാരൻ എന്ന് അമേരിക്ക കണ്ടെത്തിയിരുന്നു.

ഭീകരർ റാഞ്ചിയ നാല് വിമാനങ്ങളിൽ 91,000 ലിറ്റെർ ഇന്ധന ശേഷി ഉണ്ടായിരുന്നു. ഇ വിമാനങ്ങൾ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. അപകടം നടന്ന സമയങ്ങൾ ഇങ്ങനെ പ്രാദേശിക സമയം രാവിലെ 8:46:40 ന്‌ വേൾഡ് ട്രേഡ് സെന്റര് വടക്കേ ടവറിൽ ഇടിച്ചു കയറ്റി.9:03:11ന്‌ രണ്ടാമത്തെ വിമാനം(യു.എ. 175) തെക്കേ ടവറിലും ഇടിച്ചു കയറ്റി 9:37:46ന്‌ മൂന്നാമത്തെ വിമാനം (എ.എ. 77) വാഷിം ഗ്‌ ടൺ ഡി.സി.യിലെ വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിൽ ഇടിച്ചു കയറ്റി. റാഞ്ചപ്പെട്ട നാലാമത്തെ വിമാനം (യു.എ. 93) പെൻസിൽവാനിയ സംസ്ഥാനത്തെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഷാങ്ക്സ്‌വില്ലെ എന്ന സ്ഥലത്ത്‌ പാടത്തേക്കു 10:03:11ന്‌ തകർന്നു വീണു.ഭീകരർ സെപ്റ്റംബർ 11 തന്നെ ഇ ആക്രമണത്തിന് തിരഞ്ഞെടുത്ത കാരണമായി കരുതുന്നത് അമേരിക്കക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട സംഖ്യ ആണ് 911 . ഒൻപതാം മാസം പതിനൊന്നാം തീയതി എന്ന് വെച്ചാൽ 9 / 11 . എന്ത് അപകടം ഉണ്ടെങ്കിലും ഫോൺ എടുത്തു 911 എന്ന നമ്പറിൽ വിളിച്ചാൽ അമേരിക്കൻ ജനതയ്ക്ക് സഹായം ലഭിച്ചിരുന്നു. അ നമ്പർ ഒരു വിശ്വാസം കൂടെ ആയിരുന്നു . ആ വിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തോടെ ആകാം ഭീകരർ ആ ദിവസം തന്നെ തിരഞ്ഞെടുത്തത് എന്ന് കരുതുന്നു.

എത്രയൊക്കെ വർഷങ്ങൾ കഴിഞ്ഞാലും ഇന്നും അമേരിക്കൻ ജനതയ്ക്കും ലോക രാഷ്ട്രങ്ങൾക്കും ഒരിക്കലും മറക്കാൻ കഴിയാത്ത അക്രമം ആണ് സെപ്തംബര് 11 നു നടന്നത്. ഇരുപത്തിരണ്ടു വർഷങ്ങൾ കഴിഞ്ഞാലും എല്ലാവരുടെയും മനസ്സിൽ ഒരു കരി നിഴലായി ഇ അക്രമം അവശേഷിക്കുന്നു.ഇത്രയും സുരക്ഷ ഉണ്ടായിട്ടും എങ്ങനെ ഭീകരർ ഇ വിമാനം തട്ടി എടുത്തു എന്നുള്ളതു ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്നു എന്ന് പറയാം.

സെപ്റ്റംബർ 11 ,2001 ൽ രണ്ടു വിമാനങ്ങൾ തകർത്തെറിഞ്ഞ വേൾഡ് ട്രേഡ് സെന്റർ . അന്ന് നിലം പതിച്ച ട്വിൻ ടവേഴ്സിന്റെ സ്ഥാനത്തു ഇന്ന് രണ്ടു വാട്ടർ ഫൗണ്ടനുകളാണ്. അതിനു ചുറ്റും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പേര് കൊത്തി വച്ചിട്ടുണ്ട്. മരിച്ചയാളുടെ ജന്മദിനത്തിന് ബന്ധുക്കൾ ആ പേരിനു മുകളിൽ ഒരു പൂവ് വെക്കും.ആക്രമണത്തിൽ മരണപ്പെട്ടവരോടുള്ള ആദര സൂചകമായി എല്ലാ വർഷവും സെപ്റ്റംബർ 11 ന് അമേരിക്ക ദേശസ്നേഹ ദിനം ആചരിക്കുന്നു.