മക്കളെ പഠിപ്പിച്ചു ജോലി ലഭിച്ചപ്പോൾ അച്ഛൻ ജോലിക്ക് പോകണ്ട എന്ന് പറഞ്ഞു ഞാൻ കരുതി അത് സ്നേഹം കൊണ്ടെന്നു പക്ഷെ പിന്നെ ഒരു 100 രൂപ ചോദിച്ചപ്പോ മക്കളുടെ മറുപിടി കണ്ണ് നിറച്ചു

EDITOR

ബന്ധുവിന്റെ വീട്ടിൽവിവാഹത്തിന് ഭാര്യയോടും മക്കളോടുമൊന്നിച്ചു തലേദിവസം തന്നെ അയാൾ എത്തി. ഭക്ഷണം കഴിക്കുന്നതിനു തൊട്ടു മുമ്പായി ബന്ധു ചുമതലപ്പെടുത്തിയ ഒരാൾ വന്നു ചോദിച്ചു ചേട്ടൻ കഴിക്കുമോ?ഉള്ളിൽ ഉറങ്ങി കിടന്ന മോഹം തലപൊക്കി. ഒരുപാട് നാളായി കഴിച്ചിട്ട് അയാൾ മദ്യത്തിന്റെ ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച്ചപ്പോൾ ബലിഷ്ഠമായ ഒരു കരം അയാളുടെ കയ്യിൽ നിന്ന് ബലമായി പിടിച്ചു വാങ്ങി ആ ഗ്ലാസ്‌ തിരികെ മേശപ്പുറത്തു വെച്ചു.അച്ഛനോട് പോരുമ്പോൾ എന്താണ് പറഞ്ഞത്.നമ്മുടെ സ്റ്റാറ്റസ് കളയാൻ കണക്കാക്കിയാണോ അച്ഛൻ നടക്കുന്നത്? ഒന്നും മിണ്ടാതെ അനുസരണയുള്ള മൃഗത്തെ പോലെ അയാൾ മകനോടൊപ്പം നടന്നു.അയാൾ ഓർക്കുകയായിരുന്നു.കൂലി വേല ചെയ്തിരുന്ന അയാൾ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചു കൂടെ കൂട്ടിയപ്പോൾ സ്വന്തക്കാരെല്ലാം കയ്യൊഴിഞ്ഞു.ഏറെ നാൾ വാടകക്ക് താമസിച്ചു. ചിലവുകൾ ചുരുക്കി പൈസ കൂട്ടി വെച്ചു കുറച്ചു സ്ഥലം വാങ്ങി.ചെറിയൊരു വീടു വെച്ചു.
മക്കളെകഷ്ടപ്പെട്ടു പഠിപ്പിച്ചു, അവർക്ക് സ്വന്തമായി ലഭിച്ചപ്പോൾ അച്ഛൻ ഇനി ജോലിക്ക് പോകണ്ട എന്ന് പറഞ്ഞപ്പോൾ അതു തന്നോടുള്ള സ്നേഹം കൊണ്ടാണ് എന്ന് അയാൾ കരുതി.

തനിക്കു ഇത്രത്തോളം നേട്ടങ്ങൾ സമ്മാനിച്ച തൊഴിൽ ഉപേക്ഷിക്കാൻ അയാൾക്ക്‌ വിഷമം ഉണ്ടായിരുന്നു.
എങ്കിലും മക്കളുടെ സ്നേഹത്തിനു മുമ്പിൽ അയാൾ കീഴടങ്ങി.അവർ പണക്കാരി പെൺകുട്ടികളെ വിവാഹം കഴിച്ചു കൊണ്ടു വന്നപ്പോൾ അച്ഛന് വൃത്തിയില്ല എന്നു പറഞ്ഞു അവഗണിക്കുന്നത് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടു തന്നെ അയാൾ പുറത്തെ വരാന്തയിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.താൻ പണിക്കു പോയിരുന്ന സമയത്തു ആദ്യം തനിക്കുള്ള ഭക്ഷണം വിളമ്പിയതിനു ശേഷം മാത്രം മക്കൾക്ക് ഭക്ഷണം കൊടുത്തിരുന്ന ഭാര്യ പോലും പലപ്പോഴും തന്നെ അവഗണിക്കുന്നുവോ എന്നയാൾക്ക് തോന്നിത്തുടങ്ങി.പണിക്കു പോയിരുന്ന സമയത്തു സ്ഥിരമായി അല്ലെങ്കിലും വല്ലപ്പോഴും മോഹം തോന്നുമ്പോൾ ലേശം കഴിക്കണമെന്ന് തോന്നിയാൽ ആരെയും ആശ്രയിക്കേണ്ടതില്ലായിരുന്നു.
ഇന്നിപ്പോൾ മക്കൾ ജോലിക്കാരായിട്ടും 100രൂപ ചോദിച്ചാൽ അച്ഛന് ഇപ്പോൾ കാശെന്തിനാ !
അച്ഛന് ആവശ്യമുള്ളത് ഞങ്ങൾ വാങ്ങിത്തരുന്നില്ലേ എന്ന് പരുഷമായി പറയുമ്പോൾ അയാൾ വായടക്കും. കൊച്ചുമക്കൾക്ക് ഒരു മിട്ടായി പോലും വാങ്ങി കൊടുക്കാൻ കഴിയാത്ത തന്റെ നിസ്സഹായാവസ്ഥ ഓർത്തു അയാൾക്ക് ദുഃഖം തോന്നി.

മക്കൾ എതിർത്തു തുടങ്ങിയപ്പോൾ ആണ് താൻ ഒരു വൃദ്ധനായി എന്ന സത്യം അയാൾ തിരിച്ചറിഞ്ഞത്.
ആർക്കും വേണ്ടാത്ത എടുക്കാത്ത കാശിനെ പോലെ അയാളും ഒളിക്കാൻ ഒരു ഇടം തേടി.
സ്വന്തമായി വരുമാനം ഉള്ള കാലത്തോളം മാത്രമേ ബഹുമാനിക്കപ്പെടുകയുള്ളൂ.
അതു സ്ത്രീയായാലും. ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്യുക. നാം ചെയ്യുന്ന എത്ര ചെറുതായാലും അതിനെ വില കുറച്ചു കാണരുത്?എല്ലാ തൊഴിലിനേയും ബഹുമാനിക്കുക.പഴമക്കാർ പറയും മക്കളെ കണ്ടും മാമ്പൂ കണ്ടും അഹങ്കരിക്കരിക്കരുത്?
അവരുടെ വാക്കുകൾ പിഴക്കാറില്ല.

എഴുതിയത് : കൃഷ്ണദാസ്