ഹോട്ടലിൽ കഴിച്ച ശേഷം പേഴ്സ് നോക്കിയപ്പോ കാശ് ആരോ മോഷ്ടിച്ചെന്ന് മനസിലായി അവിടെ ഉള്ള ഒരാൾ പോലും സഹായിച്ചില്ല ഒടുവിൽ സഹായിക്കാൻ വന്ന ആള് പറഞ്ഞ കേട്ടാണ് ഞെട്ടിയത്

EDITOR

ഒരിക്കൽ വൈക്കം മുഹമ്മദ് ബഷീർ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് അതിന്റ പൈസ കൊടുക്കാൻ ആയി പോക്കറ്റിൽ കൈ ഇട്ടപ്പോൾ മനസിലായി തന്റെ പേഴ്സ് കളവു പോയി. തന്റെ പേഴ്സ് നഷ്ടപ്പെട്ടു എന്ന് മനസിലാക്കിയ ബഷീർ ആ ഹോട്ടലിലെ കാഷ്യറിനോട് പറഞ്ഞു “എന്റെ പേഴ്സ് നഷ്ടപ്പെട്ടു, അല്പം സമയം തന്നാൽ ഞാൻ വീട്ടിൽ പോയി പൈസ എടുത്തു കൊണ്ട് തരാം”എന്ന്.എന്നാൽ ആ കാഷ്യർ പറഞ്ഞു “നിങ്ങൾ പൈസ കൊണ്ട് തരും എന്ന് എന്ത് തെളിവ് ഉണ്ട്‌? അത് കൊണ്ട് ഒരു കാര്യം ചെയ്യൂ, നിങ്ങളുടെ വസ്ത്രം ഇവിടെ ഊരി വെച്ചിട്ട് പോകൂ”എന്ന്.അപ്പോൾ ബഷീറിനു ദുഃഖം ഉണ്ടായി. എന്നിട്ട് നാലുപാടും നോക്കിയിട്ട് തന്റെ ജുബ്ബ ഊരി മേശ പുറത്തു വെച്ചു കൊടുത്തു. എന്നിട്ട് പോകാൻ ആയി തിരിഞ്ഞപ്പോൾ ആ കാഷ്യർ പറഞ്ഞു “നില്ക്കു.. ആ മുണ്ടും കൂടി അഴിച്ചു വെച്ചിട്ട് പോകു.എന്ന്.ബഷീർ അതീവദുഖിതൻ ആയിട്ട് ചുറ്റും നോക്കി. ആരങ്കിലും എനിക്ക് വേണ്ടി ഒരു പത്തു രൂപ തരുമോ?
ആരങ്കിലും എനിക്ക് വേണ്ടി പത്തു രൂപ തന്നിരുന്നെങ്കിൽ അല്ലെങ്കിൽ കൊടുത്തിരുന്നെങ്കിൽ എന്ന് ചിന്തിച്ചു.
പക്ഷെ ആരും ഒന്നും പറയാതെ ഭക്ഷണം കഴിക്കുകയും താൻ നഗ്ന്നാകുന്നത് കാണുവാൻ വേണ്ടി കാത്തിരിക്കുകയും ആയിരുന്നു!ഒരു പത്തു രൂപയ്ക്ക് വേണ്ടി താൻ അപമാനിതൻ ആകാൻ പോകുന്നു എന്ന ചിന്തയിൽ തന്റെ മുണ്ട് അഴിച്ചു കൊടുക്കാൻ ആയി തുടങ്ങിയപ്പോൾ എവിടെ നിന്നോ ഒരു ചെളി പുരണ്ട കൈ ബഷീറിന്റെ കൈയിൽ പിടിച്ചിട്ട് കഷ്യറിനോട് ഇങ്ങനെ ചോദിച്ചുഒരു പത്തു രൂപയ്ക്ക് വേണ്ടി ഇങ്ങനെ ആണോ ഒരു മനുഷ്യനെ അപമാനിതനാക്കുന്നത്? നിങ്ങൾക്ക് നാണം ഇല്ലേ?” എന്ന് പറഞ്ഞു കൊണ്ട് ഒരു പത്തു രൂപ നോട്ട് കാഷ്യറിന്റെ നേരെ എറിഞ്ഞു ഇട്ടു കൊടുത്തു.എന്നിട്ട് ആ മനുഷ്യൻ ബഷീറിന്റെ കൈയിൽ പിടിച്ചു പുറത്തേക്കു കൂട്ടി കൊണ്ട് പോയി. ആ മനുഷ്യൻ ബഷീറിനോട് ചോദിച്ചു “എന്താണ് സാറെ ഒരുപാട് കള്ളന്മാർ ഉള്ള സ്ഥലം അല്ലെ? പണവും പേഴ്സ് ഒക്കെ സൂക്ഷിച്ചു കൊണ്ട് നടക്കണ്ടേ?” ശേഷം തന്റെ പോക്കറ്റിൽ നിന്ന് കുറെ പേഴ്സ് എടുത്തു കൊടുത്തിട്ട് പറഞ്ഞു “ഇതിൽ സാറിന്റെ പേഴ്സ് ഏതാണ് അത് എടുത്തോളൂ.
എന്നാൽ ബഷീർ “ഇതിൽ എന്റെ പേഴ്സ് ഇല്ല” എന്ന് പറഞ്ഞ് അവിടെ നിന്ന് പോയി.പിന്നീട് ഒരിക്കൽ ഈ സംഭവം പറയുമ്പോൾ അന്ന് ആ മനുഷ്യൻ നീട്ടിയ പേഴ്‌സിൽ എന്റെ പേഴ്സ് ഉണ്ടായിട്ടും അതിൽ പണം ഉണ്ടായിട്ടും ഇതിൽ എന്റെ പേഴ്സ് ഇല്ല എന്ന് പറഞ്ഞിട്ട് ഞാൻ ആ കള്ളനെ പറഞ്ഞു വിട്ടു.ഒരു മനുഷ്യന്റെ മാനം പരസ്യം ആയി നഷ്ടപെടുന്നത് തടയാൻ കഴിയുമായിരുന്നിട്ടും വെറുതെ നോക്കിനിന്ന സമൂഹത്തിൽ മാന്യനെന്ന് വിളിക്കപ്പെട്ടിരുന്ന, യോഗ്യരെന്നു കരുതപ്പെട്ടിരുന്ന ആ ആളുകളിൽ ആണോ അതോ ഒരു കള്ളൻ ആയിരുന്നിട്ടും,ചിലപ്പോൾ താൻ പിടിക്കപ്പെടും എന്ന് അറിയാമായിരുന്നിട്ടുപോലും പരസ്യമായി ഒരാൾ നഷ്ടപ്പെടുന്നത് കണ്ടു നിൽക്കാൻ ആകാതെ അയാളെ സഹായിക്കാൻ വന്ന ആ കള്ളനിൽ ആണോ മാന്യത കുടികൊള്ളുന്നത് എന്ന് ബഷീർ നമ്മളോട് ചോദിക്കുന്നുണ്ട്.ഒരാളിൽ ഉണ്ടെന്ന് പറയപ്പെടുന്ന മാന്യതയും നന്മയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നില്ലെങ്കിൽ പറച്ചിലിൽ മാത്രമുള്ള ആ മാന്യതയിലും നന്മയിലും എന്തർത്ഥമാണുള്ളത്.