ജപ്പാനിലെത്തിയ ഒരു യുവാവ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു.ഇവിടെ സാധാരണ ചെയ്യാറുള്ളതുപോലെ സീറ്റിലിരുന്നയുടനെ തന്നെ കാൽ എതിർ വശത്തെ സീറ്റിലെടുത്തു വെച്ചു. ഇതു കണ്ടയുടനെ ഒരു മുതിർന്ന ജപ്പാൻസ്വദേശി താനിരുന്ന സീറ്റിൽ നിന്ന് എഴുന്നേറ്റുവന്ന്, യുവാവിന്റെ കാലുവെച്ചിടത്ത് ഇരുന്നിട്ട് ആ കാലുകൾ തന്റെ മടിയിൽ എടുത്തു വെച്ചു.അയാളുടെ പ്രവൃത്തിയിൽ ഞെട്ടിയ യുവാവ് കാൽ താഴെ വെച്ച്, അദ്ദേഹത്തോട് മുറി ഇംഗ്ലീഷിൽ കാരണമന്വേഷിച്ചു.താങ്കൾ ഞങ്ങളുടെ പൊതുമുതൽ ദുരുപയോഗം ചെയ്യുന്നതു വഴി ഞങ്ങളെ ആകെ അപമാനിച്ചിരിക്കുകയാണ്. എനിക്കതിൽ അതിയായ കോപമുണ്ട്. പക്ഷേ താങ്കൾ ഞങ്ങളുടെ രാജ്യത്തിന്റെ അതിഥിയാണ്. അതുകൊണ്ടു തന്നെ പൊതുജനമധ്യത്തിൽ താങ്കളെ അപമാനിക്കാൻ ഞാൻ തയ്യാറല്ല.
എതിർ വശത്തെ ഇരിപ്പിടത്തിൽ കാലെടുത്തുവെയ്ക്കുന്നത് ഒരിക്കലും ഒരു നല്ല പ്രവൃത്തി അല്ല, പക്ഷേ നിങ്ങളത് ചെയ്തു. രാജ്യത്തിന്റെ പൊതു സമ്പത്ത് സംരക്ഷിച്ചേ തീരൂ. അതേ സമയം രാജ്യത്തെത്തിയ ഒരതിഥിക്ക് അസൗകര്യം ഉണ്ടാക്കാനും ഞങ്ങളാഗ്രഹിക്കുന്നില്ല. അതിനാലാണ് ഞാൻ താങ്കളുടെ കാലുകൾ എന്റെ മടിയിൽ വെച്ചത്.യുവാവ് തന്റെ തെറ്റു മനസിലാക്കി.സർ ഞാൻ വന്നൊരു ടൂറിസ്റ്റാണ്.. ഇവിടത്തെ രീതികൾ വശമില്ല.ജപ്പാൻ പൗരൻ പൊട്ടിച്ചിരിച്ചു സുഹൃത്തേ ഇതിവിടത്തെ രീതി അല്ല. ഒരുപക്ഷേ താങ്കൾ താങ്കളുടെ രാജ്യത്തു ഇങ്ങനെ ചെയ്യുമായിരിക്കാം. ആരും അത് തിരുത്താത്തത് കൊണ്ട് താങ്കൾ അത് തുടർന്നു. പക്ഷേ ഇത് വളരെ മോശപ്പെട്ട കാര്യമാണ് എവിടുത്തെ രീതി ആയാലും.യുവാവിന് ജാള്യവും കുറ്റബോധവും തോന്നി.
ജപ്പാൻകാരൻ, തന്റെ മൃദുലവും സൗഹർദ്ദപൂർവ്വവുമായ വാക്കുകൾ കൊണ്ട് പിന്നെയും യുവാവിന്റെ ചെകിട്ടത്തടിച്ചു.രാജ്യത്തിന്റെ പൊതുസ്വത്ത് ഞങ്ങൾ സ്വന്തം സ്വത്തായി കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങൾക്കു ലഭിക്കുന്ന സൗകര്യങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ നോക്കിക്കാണുകയും, അവയൊന്നും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും. താങ്കളും ഇതു ശീലിച്ചാൽ മറ്റൊരു രാജ്യത്തു ചെന്നാലും അപമാനിക്കപ്പെടുകയില്ല.
സമർപ്പണം:-