തലനാഴിരക്ക് ബാംഗ്ലൂർ പോലീസ് എം -ഡി എമ്മുമായി എന്നെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും രക്ഷപെട്ടു കഴിഞ്ഞ ദിവസത്തെ അനുഭവം

EDITOR

തലനാഴിരക്ക് ബാംഗ്ലൂർ പോലീസ് എം -ഡി എമ്മുമായി എന്നെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും രക്ഷപെട്ടു !!!!
ബാംഗ്ലൂരിൽ നിന്നും പതിവായി ട്രെയിനിൽ ആണ് നാട്ടിലേക്കുള്ള യാത്ര.വെള്ളിയാഴ്ച ഓഫീസിലെത്തിയപ്പോൾ അപരിചതമായ നമ്പറിൽ നിന്നും കാൾ വന്നു. കോൾ എടുത്ത എനിക്ക് അങ്ങേത്തലക്കൽ നിന്നും കേൾക്കുവാൻ കഴിഞ്ഞത് ഒരു സ്ത്രീ ശബ്ദമായിരുന്നു.
ഹാലോ, അനീഷ് അല്ലെ ?അതെ, ഞാൻ മറുപടി നൽകി.അനീഷ് എന്റെ പേര് ദീപ്തി (ശെരിയായ പേരല്ല). അനീഷിന്റെ സുഹൃത്താണ് എനിക്ക് നമ്പർ നൽകിയത്. ഇന്ന് നാട്ടിലേക്ക് പോകുകയാണേൽ ഒരു സഹായം ചെയ്യാമോ ?എന്ത് സഹായം ആണ് വേണ്ടത് ? ഞാൻ ചോദിച്ചു.അനീഷ് ഇന്നലെ എന്റെ അച്ഛനും അമ്മയും നാട്ടിലേക്ക് പോയി. പക്ഷെ മരുന്നുകളടങ്ങിയ ഒരു ഹാൻഡ് ബാഗ് അവർ എടുക്കുവാൻ മറന്നുപോയി. അനീഷ് ഇന്ന് നാട്ടിലേക്കു പോകുകയാണേൽ അമ്മയുടെ ബാഗുംകൂടി കൊണ്ടുപോകാമോ? ആലുവയിലെത്തുമ്പോൾ എന്റെ ബ്രദർ വന്ന് ബാഗ് വാങ്ങികൊള്ളും.

അനീഷ് ഇ സഹായം ഒന്ന് ചെയ്തുതരാമോ ?ഞാൻ ഒക്കെ പറഞ്ഞു.അനീഷ് എവിടെ നിന്നാണ് ട്രെയിൻ കയറുന്നത്? ആ സ്ത്രീ ചോദിച്ചു.കെ ആർ പുരം റെയിൽവേ സ്റ്റേഷൻ, ട്രെയിൻ നമ്പർ 16316″, ഞാൻ മറുപടി നൽകിഒക്കെ താങ്ക്സ് അനീഷ്. ഞാൻ അഞ്ചുമണിയാകുമ്പോൾ റെയിൽവേ സ്റ്റേഷനിൽ എത്തി അനീഷിന് ബാഗ് നൽകാം.ഒക്കെ പറഞ്ഞുകൊണ്ട് ഞാൻ കാൾ കട്ട് ചെയ്തു.വൈകുന്നേരം നാലരയോടടുത്ത് ഓഫീസിൽ നിന്നിറങ്ങി. പത്തുമിനിറ്റിനുള്ളിൽ റെയിൽവേ സ്റ്റേഷനിലെത്തി. ഏകദേശം അഞ്ചുമണിയായപ്പോൾ ദീപ്തിയുടെ കാൾ വന്നു. ഞാൻ കാൾ എടുത്തു.ഹായ് അനീഷ് ഞാൻ ദീപ്തി. രാവിലെ അനീഷിനെ വിളിച്ചിരുന്നു. അനീഷ് സ്റേഷനിലെത്തിയോ ? ദീപ്തി ചോദിച്ചു.എത്തി, പുറത്തേക്കുവരാണോ ? ഞാൻ ചോദിച്ചു.
വേണ്ട, ഞാൻ പ്ലാറ്റഫോമിൽ വന്നോളാം.ഞാൻ ദീപ്തി വരുന്നതും കാത്ത് അഞ്ചുമിനിട്ടോളം അവിടെ തന്നെ നിന്നു. ദീപ്തിയെ കാണാത്തതിനാൽ ഞാൻ തിരികെ വിളിച്ചു നോക്കി . ഫോൺ സ്വിച്ച് ഓഫ്. സമയം മുന്നോട്ട് നീങ്ങുന്നു, ട്രെയിൻ എത്തുന്നതിനുള്ള അറിയിപ്പ് വന്നുതുടങ്ങി. പത്തുമിനിറ്റിനുള്ളിൽ ട്രെയിൻ എത്തി. ഇതിനിടയിൽ ദീപ്തിയെ ഫോണിൽ വിളിച്ചു കൊണ്ടേയിരുന്നു. വിഫലം എന്നുതന്നെ പറയാം. ദീപ്തിയുടെ ഫോൺ സ്വിച്ച്ഓഫ്.

ഞാൻ പതിവുപോലെ സ്ഥിരം യാത്രക്കാർക്കൊപ്പം മുന്നോട്ടുള്ള യാത്ര തുടർന്നു.പിറ്റേദിവസം രാവിലെ 9.30 നു വീട്ടിലെത്തി. കുളിച്ചു ഫ്രഷ് ആയി. ആഹാരം കഴിക്കുവാനായി ഡൈനിങ്ങ് ടേബിളിന് മുന്നിലെത്തി. കയ്യിലിരുന്ന ഫോണിൽ ഞാൻ ന്യൂസ് ചാനൽ ഓൺ ചെയ്തു.ബാംഗ്ലൂരിൽ എം ഡി എമ്മുമായി സ്ത്രീ അറസ്റ്റിൽ”,ഫോട്ടോയിൽ കണ്ട സ്ത്രീയെ പരിചയമുള്ളതു പോലെ തോന്നി. ഞാൻ വാട്ട്സാപ്പ് എടുത്ത് ദീപ്തിയുടെ പ്രൊഫൈൽ ഫോട്ടോ നോക്കി. ഏതാണ്ടൊരു സാമ്യം.ഞാൻ ഇ വാർത്ത ഗൂഗിളിൽ തപ്പി നോക്കി. വാർത്ത സത്യമാണ്, ഇന്നലെ വൈകുന്നേരം കെ ആർ പുരത്തു വച്ച് ദീപ്തി അറസ്റ്റ് ചെയ്യപ്പെട്ടു.
ജസ്റ്റ് മിസ് ആയിരുന്നു. നിമിഷങ്ങളുടെ വ്യത്യസത്തിൽ ഞാൻ ദീപ്തിയെ കണ്ടിരുന്നുവെങ്കിൽ ഞാനിന്ന് ബാംഗ്ലൂര് ജയിലിൽ ആയിരിക്കുമായിരുന്നു.എന്റെ ആത്മാർത്ഥത വരുത്തിവയ്ക്കുന്ന ഓരോ പൊല്ലാപ്പാണിത്.നോട്ട് – നിങ്ങൾക്ക് പരിചയമില്ലാത്ത ഒരാളും തരുന്ന ബാഗ് ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവരാം എന്ന് ഏൽക്കരുത്. നമ്മളറിയതെ അവർ നമ്മെ കരിയർമാർ ആക്കി മാറ്റും. ജാഗ്രത.
അനീഷ് ഓമന രവീന്ദ്രൻ