കേരളത്തിലെ മനഃസാക്ഷിയുള്ള 5 പൊതുപ്രവർത്തകരുടെ പേര് എടുത്താൽ അതിൽ ഉൾപ്പെടുന്ന ഒരു പേരാണ് സുരേഷ് ഗോപി എന്നാൽ ഏറ്റവും അധികം വ്യക്തിഹത്യ ഏൽക്കുന്നതും അദ്ദേഹം തന്നെ

EDITOR

കേരളത്തിലെ മനഃസാക്ഷിയുള്ള പത്തു പൊതുപ്രവർത്തകരുടെ പേര് എടുത്താൽ അതിൽ ആദ്യ അഞ്ചിൽ തീർച്ചയായും ഉൾപ്പെടുന്ന ഒരു പേരാണ് സുരേഷ് ഗോപിയുടേത്.അദ്ദേഹം നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ജാതിയോ, മതമോ, രാഷ്ട്രീയമോ ഒന്നും നോക്കിയല്ല.ഇത് മാത്രമല്ല അദ്ദേഹത്തിനുള്ള ഗുണങ്ങൾ.
അത്യാവശ്യം വിദ്യാഭ്യാസം ഉണ്ട്.ഇംഗ്ളീഷ് ഭാഷ തരക്കേടില്ലാതെ ഉപയോഗിക്കാനറിയാം.സ്വന്തം പ്രവർത്തന മേഖലയിൽ അദ്ദേഹം ഉയർന്നു വന്നത് ഒരാളുടെയും പിൻബലം ഇല്ലാതെയാണ്, അദ്ദേഹത്തിൻറെ പിതാവോ മാതാവോ സിനിമാ മേഖലയിൽ ഉള്ളവർ ആയിരുന്നില്ല എന്ന് മാത്രമല്ല ജീവിതത്തിൽ സിനിമ കണ്ടിട്ടുണ്ടോ എന്നുപോലും സംശയമാണ്.പുള്ളിക്കാരനെ കാണാനും കൊള്ളാം, ആകെ മൊത്തം ടോട്ടൽ ഒരു ആനച്ചന്തം ഉണ്ട്.അതായത് ദേശീയ തലത്തിലോ, സംസ്ഥാന തലത്തിലോ നേതൃസ്ഥാനത്ത് ഇരിക്കാനുള്ള മിനിമം യോഗ്യത ഉള്ള, തരക്കേടില്ലാത്ത ഒരാളാണ് സുരേഷ് ഗോപി.എന്നാൽ ഈ കേരളത്തിൽ ഏറ്റവും അധികം വ്യക്തിഹത്യക്ക്‌ പാത്രമാകേണ്ടിവരുന്ന അഞ്ചു വ്യക്തികളെ എടുത്താൽ അതിലും ഈ സുരേഷ് ഗോപി ഉണ്ടായിരിക്കും.

ഉറപ്പാണ്.എന്നാൽ മേൽപ്പടി സുരേഷ് ഗോപിയുടെ മേൽ ആരോപിക്കപ്പെടുന്ന വിഷയങ്ങൾ എടുത്തു പരിശോധിച്ചാൽ അത്ര വലിയ ആനക്കാര്യം ഒന്നുമല്ല.പോണ്ടിച്ചേരിയിൽ പോയി വണ്ടി രജിസ്റ്റർ ചെയ്തു എന്നാണ്‌ ഒന്നാമത്തെ ആരോപണം.സംസ്ഥാന രാഷ്ട്രീയത്തിലെ സമുന്നതരായ നേതാക്കൾ നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകൾ നോക്കിയാൽ ഇത് ഒരു വിഷയമേ അല്ല.സുരേഷ് ഗോപി ചെയ്തത് ശരിയാണ് എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല.ബ്രാഹ്മണനായി ജനിക്കണം എന്ന് ആഗ്രഹിച്ചത് രണ്ടാമത്തെ കുറ്റം.സത്യത്തിൽ അങ്ങനെ ആഗ്രഹിച്ചത് സുരേഷ് ഗോപിയുടെ മണ്ടത്തരമാണ് എന്നാണ്‌ എന്‍റെ പക്ഷം.
കാരണമുണ്ട്.വേദകാലത്തു പല പോക്രിത്തരങ്ങളും കാണിച്ചിട്ടുണ്ട് എന്നതും, അക്കാലത്ത് പല സ്വാധീനങ്ങളും ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ഇന്ന് ബ്രാഹ്മണരുടെ കയ്യിൽ ഒരു പിണ്ണാക്കും ഇല്ല.
ഞാനറിയുന്ന പല ബ്രാഹ്മണരും കഷ്ടിച്ചാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്.
നിലവിൽ അവർ ആരും സർക്കാർ ഭൂമി കയ്യേറുന്നില്ല.

കള്ളനോട്ട് അച്ചടിക്കുന്നില്ല.ഭരണത്തിൽ സ്വാധീനം ചെലുത്തുന്നില്ല, തീ–  വ്രവാദം സംഘടിപ്പിക്കുക വഴി വിദേശത്തുനിന്നു പണം നേടുന്നില്ല.സംവരണം പോലും കിട്ടുന്നില്ല.പിന്നെ എന്ത് മാങ്ങാത്തൊലിക്കാണ് ഇങ്ങോർ ബ്രാഹ്മണനായി ജനിക്കണം എന്ന് ആഗ്രഹിക്കുന്നതെന്ന് എനിക്ക് പുടി കിട്ടുന്നില്ല .
തീർന്നില്ല, സുരേഷ് ഗോപി ചെയ്ത് വച്ച മഹാ പാതകങ്ങൾ ഇനിയുമുണ്ട്.വിശ്വാസികളുടെ നേരെ വരുന്ന അവിശ്വാസികളെ സംഹരിക്കണേ എന്ന് അദ്ദേഹം പ്രാർത്ഥിക്കാറുണ്ട് എന്നാണ്‌ മൊസാദ് ഇസ്രായേൽ ഗവണ്മെന്റിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.ഇതേ പ്രാർത്ഥന തന്നെ നമ്മൾ ഓരോരുത്തരും ദിവസേന ചൊല്ലുന്നുണ്ടല്ലോ.ചിലർ സംസ്കൃതത്തിൽ ശത്രു സംഹാര പൂജക്കായി ചൊല്ലുമ്പോൾ ചിലർ വേറേ ഭാഷകളിൽ ചൊല്ലുന്നു.അത്രയേ വെത്യാസം ഉള്ളൂ.അപ്പോൾ പിന്നെ സുരേഷ് ഗോപിയെ മാത്രം ലക്‌ഷ്യം വച്ചുള്ള ഈ തേജോവധം ആസൂത്രിതമാണ്.വ്യക്തമായ അജണ്ടയും പ്ലാനിങ്ങും അതിലുണ്ട്.ഇത് തിരിച്ചറിയണം .
മനുഷ്യത്വവും, വിവരവും ഉള്ള, പ്രതികരണ ശേഷിയുള്ള നേതാക്കന്മാർ ഉയർന്നു വരണം, ഏത് പാർട്ടിയിൽ നിന്നായാലും.അത് അവർക്ക് വേണ്ടിയല്ല.നമുക്ക് വേണ്ടിയാണ്.നടക്കുമെന്ന് തോന്നുന്നില്ല.കാരണം, ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ഭരണാധികാരികളെ മാത്രമേ ലഭിക്കൂ.

എഴുതിയത് : സുരേഷ് മഠത്തിൽ വളപ്പിൽ