ഇന്നലെ ഉച്ച വരെ ഇസ്രായേലിൽ ഞാൻ സുരക്ഷിത എന്ന വിശ്വാസം ആയിരുന്നു രണ്ട് മണിയോടെ ഞങ്ങൾക്ക് മെസേജ് വന്നു മുറികളിൽ ഒളിക്കുക അക്രമികൾ കടന്നിട്ടുണ്ട് ശേഷം കണ്ടത്

EDITOR

ഇസ്രായേലിൽ നിന്ന് ഷേർലി എഴുതുന്നു ഈ പോസ്റ്റ്‌ ആരെയും ഭയപ്പെടുത്താൻ അല്ല ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ ഇസ്രായേലിൽ ഞാൻ സുരക്ഷിതയാണ് എന്ന വിശ്വാസം ആയിരുന്നു എന്നാൽ ഇന്ന് ഒരുമണിക്ക് ശേഷം സംഭവിച്ച കാര്യങ്ങൾ എഴുതി മനസിലാക്കാൻ കഴിയില്ല എങ്കിലും.ഞങ്ങൾ ഉള്ളത് ഒരു പ്രൈവറ്റ് ഏരിയയിൽ ആണ് ഒരു മാനേജ്മെന്റ് ന്റെ കീഴിൽ ആണ് ഈ സ്ഥലം ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെ ഞങ്ങൾക്ക് മെസേജ് വന്നു മുറികളിൽ ഒളിക്കുക ടെററിസ്റ്റ് ഈ പ്രൈവറ്റ് ഏരിയയിൽ കടന്നിരിക്കുന്നു എന്നതായിരുന്നു മെസേജ് ഞങ്ങൾ ഒളിക്കാൻ കഴിയുന്ന ഇടങ്ങളിൽ ഒളിച്ചു ചെറിയ വീട് കതകിൽ തള്ളിയാൽ തുറക്കും
വെടിയൊച്ച കേൾക്കുന്നുണ്ട്ഇവിടെ ഉള്ള മലയാളികൾ മെസേജിൽ കൂടി പരസ്പരം സമാധാനിപ്പിക്കുന്നുണ്ട്
ഏകദേശം 45 മിനിറ്റ് കഴിഞ്ഞുകാണും എല്ലാവരും റിലാക്സ് ആവുക ഇപ്പോൾ നമ്മൾ സേഫ് ആണ് എന്ന് അറിയിച്ചു.

ബാത്രൂം ഉപയോഗിക്കാൻ ഉള്ള തിരക്ക് കൊണ്ട് റൂം തുറന്നപ്പോൾ അലർച്ച ആണ് കേൾക്കുന്നത്
ഭയത്തോടെ ആണെങ്കിലും ജനലിൽ കൂടി നോക്കുമ്പോൾ ഇസ്രായേൽ ആർമി വളഞ്ഞിരിക്കുന്നു
അഞ്ച് തീവ്രവാദികൾ ഞങ്ങളുടെ ചുറ്റും ഉണ്ടായിരുന്നു അവരെ ആർമി പിടിച്ചു എന്നാണ് പറഞ്ഞത്..
ഇപ്പോളും ഞടുക്കം മാറിയിട്ടില്ല അത്രക്കും ഭയാനകമായിരുന്നു ആ സമയംഇങ്ങനെ ഒരു അവസ്ഥ തരണം ചെയ്തു ഇനി ഭയം വേണ്ട എന്ന് കരുതി സമാധാനത്തോടെ ഇരിക്കുമ്പോൾ ആണ് ഏകദേശം അഞ്ച് മുപ്പതോട് കൂടി അടുത്ത മെസേജ്എല്ലാവരും റൂമിൽ ഒളിക്കുക ഇരുട്ട് തുടങ്ങി ഓരോ വെടിയൊച്ച കേൾക്കുമ്പോളും കതക് ആരോ ഇടിക്കുന്ന ഫീൽ ആണ് തരുന്നത് ഭയം മൂലം തളർന്നു തുടങ്ങി കൂരിരുട്ട്ഞാനും ഞാൻ നോക്കുന്ന രോഗിയും മാത്രംഞാൻ ഉള്ള സ്ഥലത്ത് നിന്നും ആളുകളെ മാറ്റി തുടങ്ങി എന്നറിഞ്ഞപ്പോൾ ആണ് ശരിക്കും തളർന്നു പോയത്.

സേഫ് റൂം ഉള്ള ആളുകളുമായി കോൺടാക്ട് ചെയ്തപ്പോൾ അവർ പറയുന്നു പുറത്ത് ഇറങ്ങാൻ കഴിയില്ല നിങ്ങളും ഇറങ്ങരുത് എന്ന് നിങ്ങൾ ഉള്ള വീടിന്റെ അടുത്ത് എന്നേ ഒന്ന് ഇരുത്തിയാൽ മതി എന്ന് പോലും പറഞ്ഞു ഞാൻ അപ്പോളും അവർ പറയുന്നു മിണ്ടരുത്, TV, Ac ലൈറ്റ് ഇവയെല്ലാം ഓഫ് ആക്കി മിണ്ടാതെ ഇരിക്കാൻനെഞ്ച് പടപാടാന്ന് ഇടിക്കുമ്പോൾ എങ്ങനെ ഇരിക്കും ഞങ്ങളെ മാറ്റാൻ നിലവിൽ ആരും ഉണ്ടായിരുന്നില്ലഈ രാത്രി അതുപോലെ തുടർന്നാൽ ഞങ്ങൾ അവിടെ ഇരുന്ന് മരിക്കും എന്ന് തോന്നിയ സമയങ്ങൾ ആയിരുന്നു അത്‌ഞങ്ങൾ സേഫ് ആണ് ആരും ഭാപ്പെടേണ്ട എന്നൊക്കെ പറഞ്ഞിരുന്ന ഞാൻ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയപ്പോൾ ആണ് മരണം മുന്നിൽ വന്ന് നിൽക്കുമ്പോൾ നിസ്സഹായരായി തളർന്നു പോകുന്ന വേദന അറിഞ്ഞത് ഏതായാലും ചുറ്റും ഉണ്ടായിരുന്ന മലയാളി കുട്ടികളുടെ ഇടപെടൽ ഞങ്ങളെ രക്ഷപെടുത്തി എന്നതാണ് സത്യം.

രാത്രി 8 മണിയോടെ ഞങ്ങളെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റി 08/10/2023ഈ ദിവസം ഞാൻ ഒരിക്കലും മറന്നു പോവില്ല ഇപ്പോൾ ഞാൻ സേഫ് ആയി മറ്റൊരിടത്തു എത്തിച്ചേർന്നു എന്നേ അന്വേഷിച്ച, എനിക്ക് വേണ്ടി പ്രാർത്ഥിച്ച, എല്ലാവർക്കും നന്ദി ഭയമല്ല കരുതൽ ആണ് വേണ്ടത് എന്ന് പറയുന്നവരോട് ഒരു വാക്ക് ഭയം മാത്രമാണ് ഇന്ന് ഇസ്രായേലിൽ ഉള്ള ഓരോ മനുഷ്യരും അനുഭവിക്കുന്നത് ഒരുപാട് മലയാളികൾ ഉറങ്ങാൻ കഴിയാതെ ഭയത്തോടെ ഇരിക്കുന്നു ഏത് സമയവും ഉണ്ടായേക്കാവുന്ന അപകടവും മുന്നിൽക്കണ്ടാണ് ആളുകൾ ഉള്ളത്പ്രാർത്ഥിക്കുക വിമർശിക്കാതിരിക്കുക