നാട്ടിലെ വീടും പണയം വെച്ചു പത്തു മുപ്പതു ലക്ഷം കടവുമാക്കി യു കെ ക്യാനഡ പോകുമ്പോ ഓർക്കുക അവിടെ അത്ര വേഗം സ്വർഗ്ഗ രാജ്യം കിട്ടില്ല ശേഷം സംഭവിക്കുന്നത്

EDITOR

വിദേശത്തു കുടിയെറി സ്വർഗ രാജ്യം അന്വേഷിക്കുന്നവരോട്.ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ചയെന്നു തോന്നും. ഇവിടെ നിന്ന് ഇപ്പോൾ യൂ കെ യിലെക്കും കാനഡയിലെക്കും ഓസ്‌ട്രെലിയ ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്ക് ഒക്കെ വീടും സ്ഥലവും പണയപ്പെടുത്തി ലോൺ ഒക്കെ എടുത്തു പോകുമ്പോൾ അവിടെ വിചാരിക്കുന്ന സ്വർഗ രാജ്യം അത്ര പെട്ടന്ന് കിട്ടില്ല എന്ന് അറിയുക.ചില കാര്യങ്ങൾ മാത്രം പറയാം
1. യൂ കെ പോലുള്ള രാജ്യങ്ങളിൽ സാമ്പത്തിക അവസ്ഥ ഒരു റൺ ഡൗൻ സാച്ചുറെറ്റെഡ് ഇക്കോണമിയുടെ അവസ്ഥയിൽ പോകുകയാണ്.ജീവിത ചിലവ് കൂടുന്നു. ടാക്സ് കൂടുന്നു. അതിന് അനുസരിച്ചു ശമ്പളം കൂടുന്നില്ല.പഴയ കോളനികളുടെ മുകളിൽ പടുത്തയർത്തിയത് ഒക്കെ ക്ഷയിച്ചു തുടങ്ങി.
അത് കൊണ്ടു അവിടെ റയിൽ ഉൾപ്പെടെ പല കമ്പിനികളിലും പണിമുടക്കും സമരവുമാണ്. ഇവിടെ നിന്ന് പഠിക്കാൻ പോകുന്നു ഹൈ ഏൻഡ് ടെക്നോളേജി പ്രൊഫൈഷനലിൽ ഒരു ഇരുപതു ശതമാനത്തിനു ജോലി കിട്ടുമായിരുന്നു.

ഏതെങ്കിലും സെക്കണ്ട് ടിയർ തെഡ് ടിയർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം ബി യോ സോഷ്യൽ സയൻസ് എടുത്താൽ മിക്കവാറും പേർക്ക് നല്ല ജോലി കിട്ടാനുള്ള സാധ്യത കുറവ് എന്ന് അറിയുക.പലരും കെയർ ഹോമുകളിലും റെസ്റ്റോറന്റ്കളിലും മിനിമം വേജിൽ കഷ്ട്ടിച്ചു പിടിച്ചു നിൽക്കും. ചിലർക്ക് വർഷം ഇരുപതിനായിരമോ മുപ്പത്തിനായിരമോ പൗണ്ട് കിട്ടിയാൽ പിടിച്ചു നിൽക്കാം.അഥവാ ജൊലി കിട്ടിയാലും പ്രൊഫെഷനൽ value ചെയിനിന്റ അടിതട്ടിൽ തുടങ്ങണം. കഷ്ട്ടിച്ചു ജീവിക്കാം.
2. പലരും വിദേശത്ത് കിട്ടുന്ന ശമ്പളം ഇന്ത്യൻ കറൻസിയിൽ കൺവേർട്ട് ചെയ്യുമ്പോൾ അത് വലുത് എന്ന് തോന്നും. ഒന്നര രണ്ട് ലക്ഷം ശമ്പളം കിട്ടും എന്ന് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല. യൂ കെ യിൽ മാസം 1500 പൗണ്ട് അല്ലെങ്കിൽ 2000 പൗണ്ട് കിട്ടിയാൽ അവിടുത്തെ ജീവിത ചിലവ് (പർച്ചേസിങ്‌ പവർ പാരിറ്റി PPP ) ഇവിടുത്തകാട്ടിൽ പല മടങ്ങാണ്. ഇവിടെ മുപ്പത്തിനായിരം വേണ്ടിടത്തു അവിടെ ഒന്നര ലക്ഷം വേണം.
3. പലയിടത്തും ടാക്സ് വളരെ കൂടുതൽ. കിട്ടുന്ന ശമ്പളത്തിന്റെ മൂന്നിൽ ഒന്നോ അധികമോ പല രാജ്യങ്ങളിൽ പോകും. അത് കൊണ്ടു തന്നെ പലയിടത്തും നെറ്റ് സേവിങ്ങിന് സാധ്യത വളരെ അപ്പർ ഇൻകം ഗ്രൂപ്പിലെ സാധ്യമാകൂ.

പല രാജ്യങ്ങളിലും ക്രെഡിറ്റ് ബേസ് ഇക്കോണമിയാണ്. കാറും വീടുമൊക്കെ 20% മോ 10% മോ ഒക്കെ ( ചിലപ്പോൾ നല്ല ക്രെഡിറ്റ് റേറ്റിങ് ഉണ്ടെങ്കിൽ അതിലും കുറവ് ) കൊടുത്താൽ കിട്ടും. പക്ഷെ ജീവിത കാലം മുഴുവൻ ഇ എം ഐ ഒക്കെ അടച്ചു തീർന്നു സെറ്റിൽ ആയി വരുമ്പോഴേക്കും ആയുസ്സിന്റ നല്ലൊരു ഭാഗം തീരും.4) യൂറോപ്പിലെ മിക്കവാറും രാജ്യങ്ങൾ ഇക്കൊനമിക് സ്റ്റാഗ്ഫ്ളക്ഷനിലെക്ക് പോകുകയാണ് . അതിന് പല കാരണങ്ങൾ ഉണ്ട്. പല രാജ്യങ്ങളിലും പൊതു കടങ്ങൾ കൂടുന്നു. അത് കൊണ്ടു വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടക്കണമെന്നില്ല.5) ആദ്യം നല്ല റോഡ്, ചില സൗകര്യങ്ങൾ ഒക്കെ കാണുമ്പോൾ വളരെ എക്സൈറ്റഡ് ആകും. പക്ഷെ ആ സമൂഹത്തിൽ കുറെ വർഷങ്ങൾ ജീവിക്കുമ്പോൾ നിങ്ങൾ വെറും കളെഡ് ഇന്ത്യക്കാരൻ അല്ലെങ്കിൽ സൗത്ത് ഏഷ്യൻ. അവരവരുടെ ആളുകളുടെ ബബിളിൽ ജീവിച്ചു സാധാരണ ജോലിയൊക്കെ ചെയ്തു ജീവിച്ചാൽ റേസിസം ആദ്യം മനസ്സിലാകില്ല. പക്ഷെ അത് കാല ക്രമേണ മനസ്സിലാകും.
ഇതു ഞാൻ യൂറോപ്പിൽ പലയിടത്തും നേരിട്ട് അറിഞ്ഞിട്ടുണ്ട്. നോർവേയിലും യൂ കെ യിലും എല്ലാം ആറ് രാജ്യങ്ങളിൽ ജീവിച്ച അനുഭവത്തിൽ നിന്നും അറിയാം. ഇതിനെകുറിച്ച് നേരത്തെ എഴുതിയിട്ടുണ്ട്.
തായ്ലാൻഡിൽ തവിട്ട് നിറമുള്ള സൌത്ത് ഏഷ്യക്കാരെ വിളിക്കുന്നത് ക്വാക്ക് എന്നാണ്. പലപ്പോഴും അല്പം ആഴത്തിൽ ഓരോ സാമൂഹങ്ങളെ മനസ്സിലാക്കുമ്പോഴാണ് അവരുടെ ഉള്ളിലുള്ള സമീപനം മനസ്സിലാകുന്നത്.

6. എന്നാൽ യൂ എസ്‌ ലെ അവസ്ഥ അല്പം വ്യത്യസ്തമാണ്. അത് മൈഗ്രൻസ് ഉണ്ടാക്കിയ രാജ്യമാണ്. അവിടെയും റേസിസം ഒക്കെയുണ്ടെങ്കിലും കഴിവും പ്രാപ്തിയും കഠിനാധ്വാനവും ഉണ്ടെങ്കിൽ സ്കൈ ഇസ് ദി ലിമിറ്റ്. അത് കൊണ്ടു തന്നെ ഇന്ത്യക്കാർ ഏറ്റവും സാമ്പത്തികമായും പ്രൊഫഷനലിലും വളരെ ഉയർന്ന തലത്തിൽ എത്തിയ രാജ്യം യൂ എസ് തന്നെയാണ്.7. ഇതിന്റ അർത്ഥം വിദേശത്ത് പോകരുത് എന്നല്ല. ലോകത്തു ഏറ്റവും നല്ല യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നത് വളരെ നല്ലത്. മികച്ച ജോലികൾ നല്ലത്.ഇന്ന് നമ്മൾ ഗ്ലോബൽ വില്ലേജിലാണ്. കാശ് ഉണ്ടെങ്കിൽ മിക്കവാറും നല്ല സൗകര്യങ്ങൾ ഇന്ത്യ ഉൾപ്പെടെ പലയിടത്തും കിട്ടും..
മൈഗ്രറ്റ് ചെയ്യുന്നതിലും തെറ്റില്ല. പക്ഷെ സ്വർഗരാജ്യം പ്രതീക്ഷിക്കരുത്.ഇക്കരെ നിൽക്കുമ്പോൾ അക്കര കാണുന്ന പച്ചപ്പ് അവിടെ ചെല്ലുമ്പോൾ അങ്ങനെ ആകണം എന്നില്ല.അത് നേരിട്ട് അറിഞ്ഞത് കൊണ്ടാണ് ഇവിടെ ജീവിക്കാൻ തീരുമാനിച്ചത്.

കേരളത്തിൽ ഇപ്പോൾ ആളുകളെ വിദ്യാഭ്യാസം എന്ന് പറഞ്ഞു കാശും കമ്മീഷനുമൊക്കെ വാങ്ങി വൻ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന വലുതും ചെറുതുമായ കോട്ടെജ് ഇൻഡ്രസ്റ്റിസ് കൂടുകയാണ്. അവരിൽ ചിലർ വൻ പരസ്യങ്ങൾ കൊടുത്തു മനോരമ,എഷ്യനെറ്റ് പോലുള്ള മാധ്യമ സ്ഥാപനങ്ങളുമായി മാർക്കറ്റിംഗ് മേളകൾ നടത്തുന്നു. ചിലർ എവിടെ നിന്നെങ്കിലും ഒരു സായിപ്പിനെ ഇറക്കി മാർക്കറ്റ് ചെയ്യുന്നു. ചിലർ നാട്ടിൽ അല്പം പേരൊക്കെയുള്ള എൻ ആർ ഐ അംബാസ്സിഡർ മാരെ ഇറക്കി മനോരമ മാർക്കറ്റിങ് നടത്തുന്നു
വാഗ്ദാനങ്ങൾ. അവരസരങ്ങൾ എല്ലാം അതിശൊക്തി ചേർത്ത് മാർക്കറ്റ് ചെയ്യുന്നു. അക്കരെ നല്ല പച്ചപ്പാണ് എന്ന് പറഞ്ഞു ഫലിപ്പിക്കിന്നു.പോകുന്നവർ പോകട്ടെ. പക്ഷെ എക്സ്പോർട് ഏജൻസികളും അവരുടെ അംബാസ്സിഡർമാരും പറഞ്ഞു ഫലിപ്പിക്കുന്ന പച്ച പ്പും ഇല്ലന്നറിയാൻ കുറിച്ചു സമയമെടുക്കും.
ഒന്ന് പച്ച പിടിക്കാൻ പത്തു വർഷമെങ്കിലും എടുക്കും. അതോക്കെ അറിഞ്ഞു മാത്രം മുപ്പതോ അമ്പതോ ലക്ഷം മുടക്കുക.

ജെ എസ് അടൂർ