കാമുകൻ നൈസായി തേച്ചിട്ട് മറ്റൊരുത്തിയ കല്യാണം കഴിച്ചതറിഞ്ഞ കാമുകി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.കാമുകനുമൊന്നിച്ചുള്ള മനോഹര നിമിഷങ്ങൾ ഓർത്തപ്പോൾ അവളുടെ ഹൃദയം പൊട്ടി…
കുറേ കരഞ്ഞു, ഭക്ഷണം കഴിക്കാതിരുന്നു, ഹൃദയം പൊട്ടുന്ന വേദനയിൽ അവൾ തന്റെ ഷാൾ എടുത്ത് ഫാനിൽ കെട്ടി.പക്ഷേ ഷാൾ കെട്ടിയപ്പോൾ കഴുത്തിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. ദേഷ്യത്തോടെ ഷാൾ ഊരിമാറ്റി.ആരും കാണാതെ പുറത്ത് ഡ്രസ്സ് ഉണക്കാൻ കെട്ടിയിട്ടിരിക്കുന്ന കയറഴിച്ചെടുത്ത് വന്ന് ഫാനിൽ കെട്ടികറക്ട് നീളം, അവൾക്ക് സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നി. പക്ഷേ, മരിക്കാൻ പോവല്ലേ, അപ്പൊ മുഖത്ത് സങ്കടം മതി.കയറിന്റെ അട്ടമെടുത്ത് കഴുത്തിൽ നല്ല ബലത്തിൽ കെട്ടി ഒരു ചെയറിൽ കയറി നിന്നു.
കണ്ണടച്ച് പിടിച്ച് കാമുകന്റെ മുഖം മനസ്സിൽ ഓർത്ത് രണ്ട് പച്ച തെറിയും പറഞ്ഞ് അവൾ കാൽകീഴിൽ നിന്നും ചെയർ തട്ടിമാറ്റി.ചക്ക വീഴുന്നപോലെ കയറുപൊട്ടി നിലത്ത് വീണപ്പോൾ അവളുടെ ബോധം പോയിരുന്നു.ഹൃദയ വേദന കാരണം ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ അവളുടെ കഴുത്തിളും കാലിലും എട്ട് പൊട്ടൽ ഉണ്ടായിരുന്നുഅപ്പോഴാണ് അവൾക്ക് മനസിലായത്, ഹൃദയ വേദനയൊക്ക വെറും സാങ്കല്പികം ആണെന്ന്. രണ്ട് ദിവസം കരഞ്ഞാൽ തീരുന്ന വെറും സാങ്കല്പികം.പക്ഷേ, കഴുത്തിലേയും കാലിലേയും പൊട്ടലിന്റെ വേദന അസഹനീയമായിരുന്നു, ഒരു മാസം എടുത്ത് അതൊന്ന് കുറയാൻ.വർഷങ്ങൾക്ക് ശേഷം അവൾ മറ്റൊരാളുടെ ഭാര്യയായി. മൂന്ന് മുത്തുമണികളുടെ അമ്മയായിതന്റെ ഭർത്താവിന്റെ നെഞ്ചിൽ കിടന്ന്, കുട്ടികളെ ചേർത്ത് പിടിച്ച് അവൾ എപ്പോഴും ആലോചിക്കും.
താൻ എന്തൊരു പൊട്ടിയാണ്, അന്ന് ആ തെണ്ടി എന്നെ തേച്ചിട്ട് പോയതിന് ഞാൻ എന്തിനാ ആത്മഹത്യക്ക് ശ്രമിച്ചേ.അന്നെങ്ങാനും ആ കയറ് പൊട്ടിയില്ലായിരുന്നേൽ ഇങ്ങനൊരു മനോഹര ജീവിതം തനിക്ക് കിട്ടുമായിരുന്നോ.നമ്മളെ വേണ്ടാത്തവരെ ഓർത്ത് ആത്മഹത്യ ചെയ്യാൻ നിന്നാൽ അതിനേ നേരം കാണൂ, നമ്മളെ വേണ്ടവരും ഈ ലോകത്തുണ്ട്.തൊണ്ണൂറാം വയസ്സിലും അവൾക്ക് നന്ദിയും കടപ്പാടും ആ കയറ് കമ്പനിക്കാരോടായിരുന്നുആ കയറ് കമ്പനിക്കാർ തന്നെപ്പോലെ എത്ര ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ടാകും, അല്ലേ….?
ഗന്ധർവ്വൻ ഫൈസി