ബന്ധുക്കൾക്ക് ആയിരുന്നു എന്നെയും ഭാര്യയെയും ഡിവോഴ്സ് ആക്കണം എന്ന് നിർബന്ധം എന്നെ പോലും ഞെട്ടിച്ചു ഭാര്യ അവരുടെ വലയിൽ വീണു ശേഷം

EDITOR

എനിക്കിനി നിങ്ങളോട് ഒന്നും സംസാരിക്കാനില്ല ഇക്കാ, എനിക്ക് വീട്ടിൽ വേറെ കല്യാണ ആലോചനകൾ നോക്കുന്നുണ്ട്നീയെന്തൊക്കെയാ ഈ പറയുന്നേ…? വട്ടായോ നിനക്ക്. നീ എന്റെ ഭാര്യയാണ്. നമുക്കൊരു മോളുണ്ട്… എന്നിട്ട് വേറെ കല്യാണം നോക്കുന്നു എന്നോ.ഡിവോഴ്സിന് നിങ്ങൾ സമ്മതിക്കാഞ്ഞിട്ടല്ലേ. എന്തായാലും കോടതി വഴി ഒരു തീരുമാനം ആവുമല്ലോ. പിന്നെ മോളുടെ കാര്യം.ഒന്ന് നിറുത്തിയിട്ട് ഷംന തുടർന്നു എന്റെ മോളേയും കൂടെ അക്സപ്റ്റ് ചെയ്യുന്ന ആളെയേ ഞാൻ സ്വീകരിക്കൂ. ഇനി ഞാൻ നോക്കിയില്ലെങ്കിലും എന്റെ ഉമ്മയും ഉപ്പയും അവളെ പൊന്നുപോലെ നോക്കും അതെനിക്ക് ഉറപ്പാണ്”
എടീ നീയെന്തൊക്കെയാ ഈ പറയുന്നേ… എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്പ്ലീസ് എനിക്കിനി വിളിക്കരുത്. ഞാൻ ബ്ലോക്ക്‌ ചെയ്യാണ് എല്ലായിടത്തും. എന്റെ കൂടെ എന്റെ വീട്ടുകാരും കുടുംബക്കാരും ഉണ്ട്. എനിക്കത് മതി. അല്ലേലും സ്വന്തക്കാരും ബന്ധുക്കളുമേ നമുക്ക് ഉണ്ടാകൂ
ഇതും പറഞ്ഞ് ഷംന ഫോൺ കട്ട് ചെയ്തു. ആസിഫ് തിരിച്ച് വിളിച്ചെങ്കിലും കിട്ടിയില്ല. അവൾ ബ്ലോക്ക്‌ ചെയ്തിരുന്നു അപ്പോഴേക്കും.ഫോൺ കട്ട് ചെയ്ത് ഷംന തന്റെ ചുറ്റിലും കൂടി നിൽക്കുന്ന നാത്തൂന്മാരേയും മൂത്തച്ചികളേയും മാമൻമാരേയും അമ്മായിമാരേയും നോക്കി. അവർ ഷംനയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി
ഇപ്പോഴാണ് ഷംനാ നീയൊരു പെണ്ണായത്. നിന്നെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു”
എന്ന് ഒരു അമ്മായിഅവന് അങ്ങനെ തന്നെ വേണം. അവൻ പഠിക്കട്ടെ ഇനിഎന്ന് മറ്റൊരു അമ്മായി
“നിന്നെ കെട്ടാൻ രാജകുമാരനെ പോലത്തെ ചെക്കന്മാർ ക്യൂ നിക്കുംഎന്ന് ഒരു നാത്തൂൻഇതൊക്കെ കേട്ട് ഷംനയുടെ മൂന്ന് വയസുള്ള മോൾ അവളെ നോക്കി ഉമ്മച്ചീ, എനിക്ക് വേറെ പപ്പച്ചിനെ വേണ്ടാ… എനിക്ക് നമ്മുടെ പപ്പച്ചിയെ മതിഇത് കേട്ടപ്പോൾ ഒരു മാമൻക്ക് ദേഷ്യം വന്നു. ദേഷ്യം വരൂലേ പിന്നേ…
“ഇതിനെ എടുത്ത് അങ്ങോട്ട്‌ കൊണ്ടുപോയ്‌ക്കേ… വലിയവർ വർത്താനം പറയുമ്പോഴാ കൊച്ചിന്റെ ചെറിയ വായിൽ വല്യ വർത്താനം പറച്ചിൽ
ഇതും പറഞ്ഞ് മാമൻ ഷംനയുടെ ഉപ്പയെ നോക്കിആ അളിയാ… ഇന്ന് വൈകുന്നേരമാണ് അവരുമായുള്ള അവസാന ചർച്ച. ഒരു രീതിയിലും ഒത്തുതീർപ്പിന് നമ്മൾ തയ്യാറാവരുത്. നഷ്ട പരിഹാരം തന്ന് ഡിവോഴ്സ് തരണം എന്ന് ഉറപ്പിച്ച് പറയണം. ഇല്ലേൽ കേസ് കൊടുക്കും പറയണം… കേട്ടല്ലോഉപ്പ തലയാട്ടി ഷംനയെ നോക്കി. ഷംന ഒന്നും മിണ്ടാതെ നിന്നു.അന്ന് വൈകുന്നേരം.ഷംനയുടേയും ആസിഫിന്റെയും വീട്ടുകാരും, കുടുംബത്തിലെ പ്രമാണിമാരും നല്ല തേച്ച് മിനുക്കിയ ഷർട്ടും ഇട്ട് നല്ല മണമുള്ള പെർഫ്യൂം ഒക്കെ അടിച്ച് ചർച്ചക്ക് ഇരുന്നു.എന്റെ പെങ്ങളെ കുട്ടിയെ അങ്ങോട്ട് കെട്ടിച്ച് വിട്ടിരിക്കുന്നത് അടുക്കള പണി എടുക്കാനല്ല. പിന്നെ ഇങ്ങളെ മോൻ ഗൾഫിലാണ് ജോലി എന്ന് പറഞ്ഞിട്ടാ ഓളെ കെട്ടിയത്. കല്യാണം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോൾ ഓൻ ഗൾഫ് മതിയാക്കി നാട്ടിൽ കൂടി. ഓളെ പത്ത് പവനോളം അവൻ വിറ്റ് തുലച്ചു. ന്റെ അളിയൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വർണാണ് അവൻ പുല്ലുപോലെ ധൂർത്തടിച്ച് കളഞ്ഞത്. ആ പിന്നേ… ഇങ്ങളെ മോൻ കള്ള് കുടിക്കുന്നതൊന്നും ഞങ്ങക്ക് അറീലായിരുന്നു. കല്യാണത്തിന് മുന്നേ അന്വേഷിച്ചപ്പോൾ ആരും ഞങ്ങളോട് അവൻ കുടിയനാണെന്ന് പറഞ്ഞില്ല. അവർക്ക് പടച്ചോൻ കൊടുത്തോളും
വട്ടം കൂടിയിരിക്കുന്ന ആളുകൾക്കിടയിൽ നിന്ന് ഷംനയുടെ മാമൻ മുഖം ചുവപ്പിച്ച് തുടങ്ങിവെച്ചു. ഇതൊക്കെ കേട്ട് മുറിയിൽ നിന്നും എത്തി നോക്കുന്ന ഷംനയെ നോക്കി ആസിഫ് പുഞ്ചിരിച്ചു. എല്ലാവരുടേയും മുന്നിൽ വെച്ച് തന്റെ ഭർത്താവിനെ കുറിച്ച് മാമൻ പറയുന്നത് വല്ലാത്തൊരു വിങ്ങലോടെ ഷംന കേട്ട് നിന്നു. അവൾക്ക് ധൈര്യം കൊടുക്കാൻ പെണ്ണുങ്ങളുടെ ഒരു പട തന്നെ ചുറ്റിലും ഉണ്ടായിരുന്നു.
ആസിഫിന്റെ വീട്ടുകാരും വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നുപെണ്ണായാൽ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണം, ഇത് ഏത് നേരോം ഫോണിലാ. പിന്നെങ്ങനെ ചുറ്റിലും ഉള്ള കാര്യങ്ങൾ അറിയും. കല്യാണം കഴിക്കുന്ന വരെ കള്ള് കുടിക്കാത്ത ന്റെ മോൻ കള്ള് കുടിച്ചെങ്കിൽ അത് ഓളുടെ പോരായ്മയാണ്. ഓള് സമാധാനം കൊടുക്കാഞ്ഞിട്ടാവും ഞങ്ങളുടെ കുട്ടി കള്ള് കുടിച്ചത്രണ്ട് കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കുന്നില്ല. ആസിഫിന്റെ കൂട്ടർ ഒരു ഭാഗത്ത് ഷംനയുടെ കൂട്ടർ മറു ഭാഗത്ത്. ആകെ ഒച്ചയും വിളിയും..കല്യാണം കഴിഞ്ഞിട്ട് നാല് വർഷമേ ആയൊള്ളൂ. എന്നാലോ പ്രശ്നങ്ങളോട് പ്രശ്നങ്ങൾ.
ചെറിയ ചെറിയ കാര്യങ്ങൾ ഊതി പെരുപ്പിച്ച് രണ്ടാളും കൂടി അങ്ങ് ആളി കത്തിച്ചു. പക്വത കുറവാണ് അതിന്റെ അടിസ്ഥാന കാരണം. അവർക്കിടയിൽ പറഞ്ഞ് തീർക്കേണ്ട ചെറിയ ചെറിയ കാര്യങ്ങൾ അവർ വീട്ടുകാരോടും അടുത്ത ബന്ധുക്കളോടും ചർച്ച ചെയ്ത് എല്ലാം അങ്ങ് വല്യ പ്രശ്നങ്ങൾ ആക്കി. ഒടുവിൽ പ്രശ്നം വലുതായി വലുതായി അവരുടെ കയ്യിൽ നിക്കാതായി.
ഇപ്പൊ ഭാര്യയുടെ ചില പ്രമാണിമാരായ ബന്ധുക്കളും ഭർത്താവിന്റെ ചില പ്രമാണിമാരായ ബന്ധുക്കളും വട്ടം കൂടിയിരുന്ന് മിച്ചറും കായ വറുത്തതും ലഡ്ഡുവും തിന്ന് അവരുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താൻ പോവാണ്.അങ്ങനെ ഭാര്യയുടേയും ഭർത്താവിന്റെയും പ്രശ്നം സംസാരിക്കാൻ വന്നവർ വന്ന കാര്യം മറന്നു. തങ്ങൾക്ക് തന്ന ചായയിൽ മധുരം കുറവായിരുന്നു, മിച്ചറിൽ കടല കുറവായിരുന്നു, ഒരാൾക്ക് ഇരിക്കാൻ കസേര കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് അവർ തമ്മിൽ വാക്ക് തർക്കമായി. ഒടുവിൽ ദേഷ്യം കൊണ്ട് വിറച്ച് ആസിഫിന്റെ മൂത്ത കാർന്നോർ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് അലറി
“ഇത്രേം ദൂരം വന്നിട്ട് ഒരു ബീഫ് ബിരിയാണിയോ ചിക്കൻ കുരുമുളകിട്ട് വിരട്ടിയതോ തരാതെ വെറും കട്ടൻ ചായയും മിച്ചറും, കായവറുത്തതും, ഉണക്ക മുന്തിരിപോലും ഇല്ലാത്ത ഉണങ്ങിയ ലഡ്ഡുവും തന്ന് ഞങ്ങളുടെ കുടുംബത്തെ മുഴുവൻ അപമാനിച്ച ഈ കുടുംബത്തിലെ പെണ്ണിനെ ഞങ്ങളുടെ കുടുംബത്തിലെ ചെക്കന് വേണ്ട. ഇനി അവര് ഒന്നിക്കാൻ തീരുമാനിച്ചാലും ഞാൻ സമ്മതിക്കൂല, ഡിവോഴ്സ്
അങ്ങനാണേൽ ഞങ്ങളുടെ വീട്ടിലെ പെണ്ണിനെ തോട്ടിൽ കളഞ്ഞാലും ഇങ്ങളെ പെരേക്ക് പറഞ്ഞയക്കൂലാന്ന് ഷംനയുടെ മാമനും അലറി. ഒടുവിൽ മധ്യസ്തം പറച്ചിൽ കയ്യാങ്കളിയിലേക്ക് പോയി. ആരൊക്കെയോ ഇടപെട്ട് രണ്ട് കൂട്ടരേയും പിടിച്ചുമാറ്റി. അപ്പൊ ഏകദേശം ചർച്ചയുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ടുണ്ടായിരുന്നു.
ആസിഫിനെ വിളിച്ച് കുടുംബക്കരെല്ലാം കൂടി ചാടി എഴുന്നേറ്റ് വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് തന്റെ ഉമ്മയുടെ കൈപിടിച്ച് ആസിഫിന്റെ മോൾ നോക്കി നിന്നവീട്ടിലെത്തിയ ഉടൻ തന്റെ കൂട്ടുകാരന്റെ നമ്പറിൽ നിന്ന് ആസിഫ് അവൾക്ക് വാട്സാപ്പിൽ വോയ്‌സ് മെസ്സേജ് അയച്ചുനീ നിന്റെ ചുറ്റിലും കൂടി നിക്കുന്നവർ പറയുന്നതും കേട്ട് നിന്നോ. മറ്റൊരു കാര്യം കിട്ടുമ്പോൾ അവർ അതിന്റെ പിറകേ പോകും. അന്ന് നിന്റെ കൂടെ നിൽക്കാൻ ആരും ഉണ്ടാകില്ല. പിന്നേ, ഞാൻ നിന്റെ പത്ത് പവൻ വിറ്റത് എന്തിനാണ് എന്ന് എന്നേക്കാൾ നന്നായി നിനക്കറിയാം. നീ പറഞ്ഞിട്ടല്ലേ ഞാൻ അത് ചെയ്തത്. ഗൾഫ് ഒഴിവാക്കി നാട്ടിൽ സെറ്റിൽഡ് ആവാൻ ഒരു ബിസിനസ്‌ ചെയ്തു എന്നൊരു തെറ്റേ ഞാൻ ചെയ്തിട്ടൊള്ളൂ. ആ ബിസിനസ്‌ കൊറോണ വന്നപ്പോൾ നഷ്ടമായത് എന്റെ കുറ്റാണോ ഷംനാ…? ഞാൻ വീണ്ടും ഗൾഫിൽ പോകാം പറഞ്ഞതല്ലേ… അപ്പോഴല്ലേ നീ ഞാൻ കള്ള് കുടിച്ചെന്നും പറഞ്ഞ് പിണങ്ങി പോയത്. ഞാൻ നിന്നോട് ആയിരം വട്ടം പറഞ്ഞതല്ലേ അറിയാതെ പറ്റിപ്പോയതാ എന്ന്. ഒരു ബിയർ അല്ലേ കുടിച്ചത്. അതും ഞാൻ പറഞ്ഞിട്ടല്ലേ നീ അറിഞ്ഞത്. സത്യായിട്ടും ഇനി ഒരിക്കലും കുടിക്കില്ല. നീയാണേ നമ്മുടെ മോളാണേ സത്യം. നീ ഇങ്ങനെ കടും പിടിത്തം പിടിക്കല്ലേ. എനിക്ക് നീയില്ലാതെ പറ്റില്ല ട്ടാ
ഷംന ഈ വോയ്‌സ് പ്ലേ ചെയ്യുമ്പോൾ എല്ലാവരും കൂടെ ഉണ്ടായിരുന്നു. അമ്മാവൻ അവളുടെ ഫോൺ വാങ്ങിച്ച് സ്വിച്ച് ഓഫ്‌ ചെയ്തുനിനക്കിനി ഈ ഫോൺ വേണ്ടാ. വേറെ ഫോൺ വാങ്ങി തരാംഒന്ന് മൂളിയിട്ട് തന്റെ ചുറ്റിലും ഉള്ളവരെ നോക്കി അവൾ പതുക്കെ തന്റെ മോളുടെ കയ്യും പിടിച്ച് മുറിയിൽ കയറി വാതിലടച്ചു. പൊട്ടിക്കരയാനേ അവൾക്ക് സാധിച്ചൊള്ളൂ.ഷംനയെ പോലെ വീട്ടുകാരുടെ തീരുമാനത്തിൽ മാത്രം ജീവിക്കുന്ന ഒരുപാട് ഭാര്യമാർ ഇന്നും ഉണ്ടെന്നതാണ് സത്യം. ബോൾഡ് ആയ ഭാര്യമാരേക്കാൾ കൂടുതൽ ഒരുപക്ഷേ ഷംനയെ പോലുള്ള ഭാര്യമാർ ആയിരിക്കും ഭൂരിപക്ഷം.സ്പെഷ്യൽ നോട്ട്: സ്വന്തം വീട് ആളി കത്തുന്നത് കണ്ടാലും ആ തീ അണക്കാൻ ശ്രമിക്കാതെ മറ്റുള്ളവരുടെ വീട്ടിലെ അടുപ്പിലെ തീ അണക്കാൻ ഫയർ ഫോഴ്സിനെ വിളിക്കാൻ ഓടുന്ന ഇതുപോലുള്ള “ചില” മധ്യസ്തക്കാർ കാരണം ഒരുപാട് കുടുംബങ്ങൾ തകർന്ന് തരിപ്പണമായിട്ടുണ്ട്. എല്ലാ മധ്യസ്തരും ഇങ്ങനെ ആണെന്ന് ഒരിക്കലും ഞാൻ ഉദ്ദേശിച്ചിട്ടില്ല. ചിലർ, ചിലർ മാത്രം…കഴിയുന്നതും നമ്മളെകൊണ്ട് തീർക്കാൻ പറ്റുന്ന പ്രശ്നങ്ങൾ ആണെങ്കിൽ അത് പരസ്പരം പറഞ്ഞ് തീർക്കുക. മൂന്നാമതൊരാളുടെ പ്രെസൻസ് ആണ് പല ചെറിയ കാര്യങ്ങളും വലുതായി തകരാൻ കാരണം
STORY : ഞാൻ ഗന്ധർവ്വൻ