ഒരു സ്ത്രീ അവൾ കല്യാണം കഴിഞ്ഞതൊ അല്ലെങ്കിൽ സിംഗിൾ ലൈഫ് ജീവിക്കാൻ ആഗ്രഹിക്കുന്നതോ ആവട്ടെ,അവൾ ജീവിത വഴിയിൽ ഒറ്റപെട്ടു ജീവിക്കാൻ തുടങ്ങുമ്പോൾ അവളെ കുറിച്ച് ഏറ്റവും മോശമായ രീതിയിൽ പരദൂഷണം പറഞ്ഞു പരത്തുന്നത് ഒരിക്കലും ഒരു പുരുഷൻ ആവില്ല.അതും ഒരു സ്ത്രീ തന്നെയാവും.ഒരു പെണ്ണു ജനിച്ചു കുറച്ചു നാളുകൾക്ക് അപ്പുറം അതും അവളുടെ അമ്മ ആഗ്രഹിക്കാതെ ഉണ്ടായ കുഞ്ഞാണ് എങ്കിൽ അവൾക്കു നേരെ ആദ്യം ശാപവാക്കുകൾ ചൊരിയുന്നത് സ്വന്തം അമ്മ തന്നെയാവും. പിന്നീട് വീട്ടിൽ നേരിടേണ്ടി വരുന്നതു ചേച്ചി / അനിയത്തിയെ ആണ്.. അത് കഴിഞ്ഞു കുറച്ചു വര്ഷങ്ങള്ക്കു ശേഷം സഹോദരന്റെ ഭാര്യ വീണ്ടും വര്ഷങ്ങള്ക്കു ശേഷം കല്യാണം കഴിഞ്ഞാലോ.. അവിടെയും അമ്മായിഅമ്മ, ഭർത്താവിന്റെ പെങ്ങൾ. ചേട്ടന്റെ ഭാര്യ അനിയന്റെ ഭാര്യ… അവിടെയെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ സ്ത്രീ തന്നെയാണ് അവളിലെ പെണ്ണിനെ നോവിക്കുന്നത് ( സ്വന്തം അനുഭവം ആണ് ഈ ഒരു പാരഗ്രാഫ്
ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ അല്ലെങ്കിൽ ഭർത്താവ് മരണപെട്ട സ്ത്രീ നേരിട്ട ദുർഘട പാതയിൽ ഒക്കെയും അവൾക്കു നേരെ നീളുന്ന ഓരോ ശാപ വാക്കുകളും ഒരിക്കലും ഒരു പുരുഷന്റെ ആവില്ല.അതും ഒരു സ്ത്രീയുടെ തന്നെയാവും.ഒരു സാധാരണ നാട്ടിൻപുറത്തു ഉള്ള വീട്ടമ്മ അല്ലെങ്കിൽ സിറ്റി ലൈഫിൽ ഉള്ളൊരു സ്ത്രീ അതും അല്ലെങ്കിൽ ഒരു പബ്ലിക് ഫിഗർ ആയൊരു സിലിബ്രിറ്റി സ്ത്രീ ആയിക്കോട്ടെ, അവരുടെ സന്തോഷം നിറഞ്ഞ ഏതു പോസ്റ്റിന്റെയും താഴെയായി അവരെ കുറിച്ച് ഏറ്റവും വൃത്തികെട്ടതും നീചവുമായ കമന്റ് ഇട്ടു നിറക്കുന്നതും ഒരിക്കലും ഒരു പുരുഷൻ ആവില്ല.അതും ഈ സോഷ്യൽ മീഡിയയിൽ ഭർത്താവ് ഒത്തു ജീവിക്കുന്നു എന്ന് പതിവ്രത ചമയുന്ന സ്ത്രീകൾ തന്നെയാവും.സ്ത്രീയുടെ ശത്രു സത്യത്തിൽ ഒരിക്കലും സമൂഹമോ പുരുഷനോ അല്ല. കുടുംബത്തിൽ ആയാലും സോഷ്യൽ മീഡിയയിൽ ആയാലും അതൊക്കെയും സ്ത്രീ തന്നെയാണ്.പുരുഷമാർ എല്ലാരും 100% പെർഫെക്ട് എന്ന് പറയില്ല.കമന്റ് ബോക്സിൽ മാത്രം നിൽക്കുന്ന എന്തോരം നല്ല പുരുഷ സൗഹൃദം എല്ലാർക്കും ഉണ്ടാവും അല്ലെ.എനിക്കും ഉണ്ട് അങ്ങനെ കുറെ നല്ല പുരുഷ സൗഹൃദങ്ങൾ.
ഒറ്റയ്ക്കായ ഒരു സ്ത്രി അല്ലെങ്കിൽ ഒരു അമ്മ ഒരു പോസ്റ്റോ അല്ലെങ്കിൽ ഒരു ചിരിക്കുന്ന പിക്ചറോ ഫ്‌ബി എന്നാ ഈ സോഷ്യൽ മീഡിയൽ ഇടുമ്പോ മാറി നിന്നു അതിനെ ഏറ്റവും വിമർശ്ശിക്കുന്നതും ഈ ഫ്‌ബിൽ ഉള്ള സ്ത്രീകൾ തന്നെയാവും എന്ന് തിരിച്ചറിയുക.ഹേ സ്ത്രീകളെ നിങ്ങളുടെ സന്തോഷതിന്റെ താക്കോൽ നിങ്ങളുടെ കൈയിൽ ആണ്.. അതൊരിക്കലും മറ്റൊരാൾക്കു കൈ മാറാതെ ഇരിക്കുക.. നിങ്ങളെ സന്തോഷവതി ആകാൻ ഈ ഭൂമിയിൽ നിങ്ങൾക്കു മാത്രമെ കഴിയുള്ള. മനസ് തുറന്നു സന്തോഷിക്ക്..
ആരോപണങ്ങളിൽ നിന്നും.വിമർശനങ്ങളിൽ നിന്നും കുത്തുവാക്കുകളിൽ നിന്നും.. ഓക്കെ മുഖം തിരിച്ചുമുന്നോട്ടു പോകുക.
എഴുതിയത് : ഷീജ