എല്ലാരുടെ മുന്നിലും അയാൾ മാന്യൻ ആണ് മകളുടെ മുന്നിൽ പോലും പക്ഷെ ബെഡ്‌റൂമിൽ അയാളുടെ തനി സ്വഭാവം സഹിക്കുന്നതിലും അപ്പുറം ഒടുവിൽ മകളോട് പറഞ്ഞപ്പോ കിട്ടിയ മറുപിടി

EDITOR

കഴിഞ്ഞ ആഴ്ച കൊണ്ടത് എത്രാമത്തെ അടി ആയിരുന്നു.ഓർത്തെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു.. ആദ്യ അടി കൊണ്ടത് വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ കഴിഞ്ഞിട്ടാണ്. നിഖിലേട്ടൻ്റെ വസ്ത്രങ്ങൾ അടുക്കി വെച്ചതിൽ പറ്റിയ എന്തോ ശ്രദ്ധക്കുറവ്.എന്നും വെക്കുന്നതല്ലെ.. ഇന്ന് കുറച്ച് പണിയുണ്ടായിരുന്നു.അതാ.തറുതല പറയുന്നോടീഒറ്റ അടിയായിരുന്നു നില തെറ്റി പോയി.രാത്രിയിൽ ചേർന്ന് കിടന്നപ്പോൾ മാപ്പ് ചോദിക്കുമെന്നു കരുതി. കുറഞ്ഞ പക്ഷം ‘വേദനയുണ്ടോ?’ എന്നെങ്കിലും.. ചേർന്ന് കിടന്നത് ശരീരത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ. അന്ന് ഏട്ടൻ്റെ ഭാഗത്ത് ന്യായങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. ഇതും സ്നേഹത്തിൻ്റെ ഭാഗം തന്നെ അല്ലേ. പിന്നെ പിന്നെ അടി ഒരു പുതുമ അല്ലാതായി. എന്ന് വെച്ച് ശാരീരിക ഉപദ്രവങ്ങൾ വേറെ ഇല്ല. ദേഷ്യം തീരാൻ ഒരു അടി.. അതും വല്ലപ്പോഴും. ഥാപ്പട് കണ്ടതാണ് ഇങ്ങനെ ഒരു പുനർച്ചിന്തനത്തിന് വഴിവെച്ചത്.. ആദ്യ അടിയിൽ തന്നെ ഇറങ്ങി പോകേണ്ടതായിരുന്നോ എന്ന് ഒരു സംശയം.. ആദ്യം ചോദിച്ചത് ആത്മ സുഹൃത്ത് സുരഭിയോടാണ്.

തല്ല് കൊണ്ട ഉടനെ ഇറങ്ങി പോയാൽ ഇന്ത്യ നിറച്ച് divorce കൾ ആവും ..’ അവൾ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു. ശരിയാണ്. പുറം പണിക്ക് വരുന്ന വത്സല ചേച്ചിയുണ്ട്.. അവരുടെ മേൽ മിക്ക ദിവസവും ഒരു കല്ലിപ്പോ മുറിവോ കാണാം. ‘ എന്നെ വലിയ സ്നേഹമാ മോളേ.. ഇതൊക്കെ കള്ളിൻ്റെ പുറത്താ..’
അവർ ചിരിക്കും. ആണോ.. സ്നേഹത്തിന് ഇങ്ങനെ വേദനിപ്പിക്കാൻ കഴിയുമോ.മകൾക്കറിയില്ല അവളുടെ അച്ഛൻ അമ്മയെ അടിക്കാറുണ്ടെന്ന്.. ആദ്യം തന്നെ ആളോട് പറഞ്ഞിരുന്നു. മകൾക് മുന്നിൽ നല്ല കുടുംബമാകണം എന്ന്.. പേടിപ്പെടുത്തുന്ന ഒരു ബാല്യം ആകരുത് മക്കളുടെത് എന്നെ ഉണ്ടായിരുന്നുള്ളൂ.
മോൾ ടിവി കാണുകയായിരുന്നു. അവൾ പത്തിൽ ആണ്. പക്വത വന്ന സ്വഭാവം.നീ ഥാപ്പട് കണ്ടിരുന്നോ?’
‘കണ്ടല്ലോ അമ്മാ.. നല്ല പടമല്ലേ… You are lucky Amma… അച്ഛൻ എന്തു സ്വീറ്റ് ആണ്’ ശരിയാണ്. മകൾക്ക് മുന്നിൽ അയാൾ വളരെ നല്ല അഭിനേതാവാണ്.

അപ്പോൾ തോന്നി. അവളെ അറിയിക്കാതെ ഇരിക്കുന്നത് വെറുതെ ആണ്.അച്ഛ അമ്മയെ അടിക്കാറുണ്ട് മോളൂ.’ ഞാൻ അവൾക്കരികിൽ ഇരുന്നു.സോഫയിൽ കിടന്നിരുന്നവൾ എഴുന്നേറ്റിരുന്നു.അമ്മാ.നീ കണ്ടിട്ടില്ലെന്നേ ഉള്ളൂ. കഴിഞ്ഞ ആഴ്ച അടുക്കള വാതിൽ കൊണ്ടതാണെന്ന് പറഞ്ഞ കല്ലിപ്പ് നിൻ്റെ അച്ഛ അടിച്ചതാണ്.അവൾ ആലോചനയോടെ എന്നെ നോക്കി. അവളുടെ കണ്ണുകളിലെ ഭാവം വായിക്കാൻ ഞാൻ ശ്രമിച്ചു.എന്നിട്ട് അമ്മ എന്തിനാ അച്ഛയെ ഇപ്പോഴും സഹിക്കുന്നേ’ ഒടുവിൽ ചോദിച്ചു. എനിക്കുത്തരമില്ല. എവിടേക്കാണ് ഇറങ്ങി പോവുക. പോകാൻ ഇടമില്ല തനിക്ക്. അച്ഛനമ്മമാർ മരിച്ചതിൽ പിന്നെ അങ്ങോട്ടുള്ള പോക്ക് ഒരു ചടങ്ങിന് മാത്രമാണ്. ഒരു ജോലി ഉള്ളതാണ് ബലം. സേവിങ്സ് ഒന്നുമല്ല.അമ്മ ഹോസ്റ്റലിലേക്ക് മാറട്ടെ.’ അവളോട് ചോദിച്ചു. അവളുടെ മുഖം വാടി. ‘നിന്നോട് മാത്രമേ ചോദിക്കാനുള്ളൂ’ എനിക്ക്.
ok അമ്മാ… I will manage..’ അവൾക്ക് മനസ്സിലാവും അവളുടെ അമ്മയെ. നല്ല അമ്മയും ഭാര്യയും ആവാൻ വേണ്ടി ഉപേക്ഷിച്ച എന്നിലേക്ക് ഏറെ ദൂരം പിന്നോട്ട് നടക്കാനുണ്ട്. എനിക്കിപ്പോൾ തീരെ ധൃതി ഇല്ല. ഇനിയീ നടത്തം ആസ്വദിക്കാം.

എഴുതിയത് : വസുധ മോഹൻ