വിവാഹം കഴിഞ്ഞ സമയം വാനോളം പുകഴ്ത്തുകയും ആസ്വദിക്കുകയും ചെയ്ത എൻറെ അവയവങ്ങളെ ഒരു അമ്മയായ ശേഷം അയാൾ പറഞ്ഞത്

EDITOR

അയാൾക്ക് എന്റെ അടിവയർ കാണുന്നത് തന്നെ അറപ്പാണ്. സിസേറിയൻ ചെയ്തതിന്റെ പാടുകളെ അറപ്പോടെ നോക്കുന്നത് ഞാൻ പലതവണ കണ്ടിട്ടുണ്ട്.വലതു മാറിടത്തിൽ നിന്നും മാത്രം കുഞ്ഞ് പാൽ കുടിക്കാൻ തയ്യാറായപ്പോൾ, ക്രമേണ സ്തനങ്ങൾക്കും വലിപ്പവ്യത്യാസം ഉണ്ടായി തുടങ്ങി..
വിവാഹം കഴിഞ്ഞ ആദ്യകാലങ്ങളിൽ വാനോളം പുകഴ്ത്തുകയും ആസ്വദിക്കുകയും ചെയ്ത എൻറെ അവയവങ്ങളെ. ഒരു അമ്മയായ ശേഷം അവഗണിക്കപ്പെട്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു..
സത്യത്തിൽ ഒരമ്മയായപ്പോൾ എൻറെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ അയാളുടെ ഇടുങ്ങിയ മനസ്സിന് സാധിക്കുന്നുണ്ടായിരുന്നില്ല.പെട്ടെന്നുണ്ടായ ഹോർമോൺ വ്യതിയാനത്തിൽ ശരീരം തടിച്ചു കൊണ്ടേയിരുന്നു.തിന്നുകൊഴുത്ത് പന്നിയെ പോലെ തടിച്ചു വീർത്തല്ലോടീ എന്ന് അയാളുടെ നാവിൽ നിന്ന് കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി.

എൻറെ ശരീരത്തോടുള്ള അവഗണനയും ശകാരവും കേട്ട് കേട്ട് ശീലമായിരിക്കുന്നു…
എങ്കിലും ഇടയ്ക്കിടെ എന്റെ മനസ്സ് എന്നോട് തന്നെ ചോദിക്കും.ഞാൻ ആർക്കുവേണ്ടിയാണ് ഗർഭം ധരിച്ചത്.. ആർക്കുവേണ്ടിയാണ് വേദന സഹിച്ചത്.. ആർക്കുവേണ്ടിയാണ് പ്രസവിച്ചത്.. ആർക്കുവേണ്ടിയാണ് മുലയൂട്ടിയത്.അതിനൊക്കെ ഉത്തരങ്ങൾ ഏറെയുണ്ടെങ്കിലും അത് ചോദ്യമായി തന്നെ നിലനിൽക്കാനാണ് പലർക്കും ഇഷ്ടം.എൻറെ ശരീരത്തോടുള്ള അറപ്പും വെറുപ്പും കൂടിയപ്പോൾ.. പല കാരണങ്ങൾ ഉന്നയിച്ച് വിവാഹമോചനം നേടിയെടുത്തു.ഇന്നയാൾക്ക് പുതിയൊരു ഭാര്യയുണ്ട്.. ഉപയോഗിച്ചു തീർന്നാൽ വലിച്ചെറിയാൻ കാരണങ്ങളുമുണ്ട്.. അതിനെക്കുറിച്ചൊന്നും ചിന്തിക്കാത്ത ഒരു കൂട്ടം സമൂഹവും ഉണ്ട്..
സ്വന്തം ശരീരം ജീവിച്ചിരിക്കുമ്പോൾ തന്നെ പകുത്തു നൽകാൻ തയ്യാറാകുന്നവളാണ് അമ്മ.. അതു തിരിച്ചറിയാൻ പര്യാപ്തമല്ലാത്ത മനസ്സുകൾ വിവാഹം കഴിക്കരുത്. ഇത് പോലെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ?

അങ്കിത വിജൻ..