വിവാഹജീവിതത്തിൽ പരാജയപ്പെട്ട പുരുഷന്മാരെ ശ്രദ്ധിച്ചാൽ മനസ്സിലാകും അവരെല്ലാം നല്ല കുടുംബ സ്നേഹികൾ ആയിരിക്കും കാരണം സ്ത്രീകൾ എന്ന് കരുതും പക്ഷെ സത്യാവസ്ഥ

EDITOR

വിവാഹ ജീവിതത്തിൽ പരാജയപ്പെട്ട പുരുഷന്മാരെ ശ്രദ്ധിച്ചാൽ മനസ്സിലാകും അവരെല്ലാം നല്ല കുടുംബ സ്നേഹികൾ ആയിരിക്കും.അവനു ഒരുപാട് സൗഹൃദ വലയങ്ങൾ ഉണ്ടാകും.അവൻ സമൂഹത്തിൽ നല്ലൊരു സ്ഥാനം ഉള്ള ആളുമായിരിക്കും.പലപ്പോഴും അവന്റെ വിവാഹ ജീവിതത്തിലെ പരാജയം ഓർത്ത് എല്ലാവരും അത്ഭുതപ്പെടും.ഇത്രയും സാമൂഹിക പ്രവർത്തനം നടത്തുന്ന ഇവന്റെ ജീവിതം മാത്രം എന്തുകൊണ്ട് ഇങ്ങനെ ആയി.എല്ലാവരും അവന്റെ ഭാര്യയെ ആണ് കുറ്റപ്പെടുത്തുക.അവന്റെ വിശാല ചിന്താഗതിയുമായി പൊരുത്തപ്പെടാൻ അവൾക്കു കഴിയാത്തത് കൊണ്ടാണ് അവരുടെ ജീവിതം കലഹം നിറഞ്ഞത് എന്ന് എല്ലാവരും ചിന്തിക്കും.

നാട്ടിൽ പഞ്ചാര ആയി നടക്കുന്ന എല്ലാ പുരുഷന്മാരും വീട്ടിൽ അങ്ങനെ ആയിക്കൊള്ളണമെന്നില്ല.അവൻ തന്റെ മാതാപിതാക്കളോടും കൂടപ്പിറപ്പുകളോടും നാട്ടുകാരോടും കാണിക്കുന്ന സ്നേഹവും പരിഗണനയും ഭാര്യയോട് കാണിക്കണമെന്നില്ല.മറ്റുള്ളവർക്ക് വേണ്ടി പണം വാരിക്കോരി ചിലവാക്കുന്ന അവൻ ഭാര്യക്കും മക്കൾക്കും വേണ്ടി പണം ചിലവാക്കുമ്പോൾ പിശുക്ക് കാണിക്കുന്നു.അവനു ചിന്ത മറ്റുള്ളവരുടെ മുമ്പിൽ ആളാകണം എന്നു മാത്രമാണ്.പലപ്പോഴും അവനെ ചുറ്റിപ്പറ്റി നിൽക്കുന്നത് തന്നെ അവൻ നൽകുന്ന സഹായങ്ങൾ കൊണ്ടു മാത്രമാണ് എന്ന് അവൻ തിരിച്ചറിയാറില്ല.ഇതു പലപ്പോഴും ഭാര്യ ചോദ്യം ചെയ്തു തുടങ്ങുമ്പോൾ ആണ് വീട്ടിൽ കലഹം ആരംഭിക്കുന്നത്.

പിന്നീട് ഭാര്യയിൽ എല്ലാം ഒളിപ്പിക്കാൻ അവൻ ശ്രമിച്ചു തുടങ്ങും.അവിടം മുതൽ ആരംഭിച്ചു അവർ തമ്മിലുള്ള മാനസിക അകലം.അവസാനം കലഹം മൂത്ത് വിവാഹ മോചനത്തിൽ വരെ എത്തുന്നു.എന്നാൽ സമൂഹവുമായി വലിയ പ്രതിബദ്ധത ഇല്ലാതെ ജീവിക്കുന്ന മിക്കവാറും പുരുഷന്മാരുടെയും ജീവിതം ഭൂരിഭാഗവും വിജയകരമായിരിക്കും.അവൻ കുടുംബ ജീവിതത്തിനു പ്രാധാന്യം നൽകുന്നു.അവൻ ഒഴിവാക്കേണ്ടവരെ യഥാസമയങ്ങളിൽ ഒഴിവാക്കുന്നു.ഒരു വിവാഹിതനായ പുരുഷൻ സഹോദരങ്ങളിൽ നിന്ന് പോലും ഒരു നിശ്ചിത അകലം പാലിച്ചു തുടങ്ങേണ്ടത് അത്യാവശ്യമാണ്.വിവാഹത്തിന് ശേഷം അവൻ പൂർണമായും തന്റെ ഭാര്യയിലും മക്കളിലും തന്നെ സമർപ്പിക്കണം.

മറ്റേത് ബന്ധങ്ങളും നമ്മുടെ നല്ല സമയങ്ങളിൽ മാത്രം നമ്മളോടൊപ്പം ചേർന്നു നിൽക്കുന്നവർ ആണ്.എന്നാൽ ഭാര്യയും മക്കളും നമ്മുടെ ഏതു മോശം സമയത്തും കൂടെ ഉണ്ടാകും.വേണമെങ്കിൽ കൂടെ മരിക്കുവാൻ പോലും തയ്യാറാകും.എന്നാൽ ഇതു മനസ്സിലാക്കി ജീവിക്കുവാൻ പുരുഷന് പലപ്പോഴും കഴിയാറില്ല.അവൻ അകന്നു പോയ സൗഹൃദങ്ങളെയും ബന്ധുമിത്രാധികളെയും ഓർത്ത് വിലപിക്കുന്നു.എന്നാൽ തന്റെ ഭാര്യയെ ചേർത്തു നിറുത്തി മുമ്പോട്ട് പോകുന്ന ഒരു പുരുഷനും ജീവിതം നഷ്ടമാവുകയില്ല.അവളെ തന്റെ ജീവിതത്തിൽ കയറി പറ്റിയ ഇത്തിൾക്കണ്ണി ആയി കാണരുത്?അവളെ ഒരു മുല്ലവള്ളി ആയി കാണുവാൻ ശ്രമിക്കുക.അവൾ നമ്മിൽ പടർന്നു കയറുമ്പോൾ ശ്വാസം മുട്ടുകയല്ല വേണ്ടത് അതിലെ അനുഭൂതി അറിയുകയാണ് വേണ്ടത്.അപ്പോൾ അറിയാം അവളുടെ പുഷ്പങ്ങൾ എത്ര സുഗന്ധമേറിയതാണ് എന്ന്.

കൃഷ്ണ ദാസ്