നിങ്ങളെക്കാൾ സ്നേഹിക്കുന്ന ഒരാൾ വന്നാൽ ഞാൻ ഇറങ്ങി പോകും ഭാര്യ പറയുന്നതാണ് പക്ഷെ ഇന്ന് അത് സത്യമായിരുന്നു ഇന്ന് നാട്ടിൽ നിന്ന് വന്ന കോൾ എന്റെ എല്ലാ സ്വപ്നവും തകർത്തു

EDITOR

അവളെന്നെ വിട്ട് പോയി എന്നറിഞ്ഞപ്പോൾഎന്നോട് ഇടക്കിടെ പറയാറുള്ള വാക്കുകളായിരുന്നു മനസ് നിറയെനിങ്ങളോട്ടും റൊമാന്റിക് അല്ല കാക്കൂ നിങ്ങളെക്കാൾ എന്നെ സ്നേഹിക്കുന്ന ഒരാൾ വിളിച്ചാൽ ഉറപ്പായും ഞാൻ ഇറങ്ങി പോകും.ആ വാക്കുകൾ എന്നും എനിക്കൊരു തമാശയായി മാത്രമേ തോന്നിയിരുന്നുള്ളു.. എന്റെ പെണ്ണിന്റെ തമാശ.പക്ഷെ ഇന്ന് രാവിലെ നാട്ടിൽ നിന്നും വന്ന കാൾ എന്റെ എല്ലാ സ്വാപ്നങ്ങളെയും കാറ്റിൽ പറത്തി കൊണ്ടായിരുന്ന എന്റെ മാത്രമാണെന്ന് ഞാൻ വിശ്വാസിച്ചിരുന്നവൾ എന്നെ തനിച്ചാക്കി പോയിരിക്കുന്നുസഹതാപത്തോടെ യുള്ള കൂട്ടുകാരുടെയും ബന്ധുക്കളുടെയും നോട്ടത്തെ ഞാൻ അവഗണിച്ചു.. റൂമിൽ നിന്നും പുറത്തേക് പോലും ഇറങ്ങാതെ ഇരുന്നുഎന്നെ ആശ്വാസിപ്പിക്കാൻ വരുന്നവർ പോലും എന്റെ അവസ്ഥ കണ്ട് ഒന്നും പറയാതെ റൂമിൽ വന്നു എന്നെ ഒന്ന് നോക്കി പോയി…”
“ശരിയായിരുന്നു…എനിക്കിപ്പോ എന്റെ മനസിൽ എന്താണ് ഉള്ളതെന്ന് പോലും അറിയില്ലായിരുന്നു…”
“നാട്ടിലേക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാൻ

ഇഖാമ എക്സ്പയറിയായിട്ടു ആറു മാസം കഴിഞ്ഞിരിക്കുന്നു.. കമ്പനി ചുവപ്പിൽ ആയത് കൊണ്ട് തന്നെ പച്ചയിലേക് മാറാതെ ഒരു യാത്രയില്ല..നാട്ടിൽ നിന്നും ഉമ്മയുടെ വീഡിയോ കാൾ കണ്ടപ്പോൾ കരയാൻ പോലും കഴിയുന്നില്ല.. ഒന്നര വയസുകാരി മകൾ എന്നോട് ചിരിക്കുന്നത് പോലെ മുളച്ചു പൊന്തിയ കുഞ്ഞു പല്ലുകൾ കാണിച്ചു ചിരിക്കുന്നുഅവൾക് തിരിച്ചറിവിന്റെ പ്രായം ആയിട്ടില്ലല്ലോ.. നഷ്ട്ട പെട്ടതിന്റെ വ്യാപ്തി മനസിലാക്കുവാനും മാത്രം…ഞാൻ യൂനുസ്… ജിദ്ദയിൽ തന്നെയാണ്..നാട്ടിൽ എത്തുവാൻ കഴിയാത്ത ഇടങ്ങേറ് മനസിനെ വല്ലാതെ നോവിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒന്ന് കുളിക്കുവാനായി പോയിതലയിലൂടെ ഒഴുകുന്ന വെള്ളത്തിൽ ഞാൻ അത് വരെ പിടിച്ചു വെച്ച എല്ലാ സങ്കടങ്ങളും ഉരുകി ഒലിക്കുന്നത് പോലെ…എന്റെ കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി.

അന്ന് വൈകുന്നേരം തന്നെ ഞാൻ അറിഞ്ഞു അവൾ എന്റെ വീടിന്റെ അടുത്ത് തന്നെ യാണ് ഉള്ളതെന്ന്… ആര് വിളിച്ചാലും വരില്ലെന്ന് ഉറപ്പാണെനന്ന് കൂടേ ഉമ്മ പറഞ്ഞപ്പോൾ.. ഏതായാലും നാട്ടിലേക് പോകണമെന്ന് ഞാൻ തീരുമാനിച്ചുപിന്നെ യും ഒരു മാസം വേണ്ടി വന്നു നാട്ടിലേക് ടിക്കറ്റ് എടുക്കാൻ…
അതും കമ്പനി മേനേജറേ കുറെ ഏറെ ചീത്തയും വിളിച്ചു.. അവസാനം എനിക്ക് എക്സിറ്റ് മതി.. ഞാൻ തിരികെ വരുന്നില്ല എന്നുള്ള ഉറച്ച തീരുമാനം വന്നപ്പോൾനാട്ടിലേക് വിമാനം കയറുന്നതിന്റെ തലേന്ന്..അവൾക് ഞാൻ വൃത്തിയിൽ നടക്കില്ല എന്നൊരു പരാതി എന്നും ഉള്ളത് കൊണ്ട് തന്നെ.. ആദ്യം ഒരു ബാർബർ ഷോപ്പിൽ പോയി.. മുടിയെല്ലാം മനോഹരമായി വെട്ടിയൊതുക്കി… മുഖം ഫെസ്യിൽ ചെയ്തു.. ഏറ്റവും പുതിയ ഒരു കുപ്പായവും പാന്റും വാങ്ങി

ഇനി എന്നെ കണ്ടാൽ എന്റെ കാക്കു സുന്ദരനല്ല എന്ന് അവൾ പറയില്ലഅങ്ങനെ ഞാൻ കോഴിക്കോട് എയർപോർട്ടിൽ വിമാന മിറങ്ങി.കൂട്ടുകാരൻ ഹബീബ് എന്നെ കണ്ട ഉടനെ കെട്ടിപിടിച്ചു…
നീ എന്തിനാ കരയുന്നത്.. അവൾക് എന്നെ ഇട്ടേച്ചു പോകാനൊന്നും പറ്റില്ലടാ.. ഞാൻ വിളിച്ചാൽ അവൾ എന്റെ കൂടേ വരുംഞാൻ അവനോട് പറഞ്ഞു കൊണ്ട് വണ്ടി എടുക്കാൻ പറഞ്ഞുഅവളുടെ വീടെത്തി എന്ന് കൂട്ടുകാരൻ പറഞ്ഞപ്പോൾ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി.ഞാൻ വിളിച്ചാൽ പോലും അവൾ വരില്ലെന്ന് എന്നോട് പലരും പറഞ്ഞിരുന്നു.. എന്നാലും ഒന്ന് പോയി കണ്ട് നോക്കാമല്ലോ.. അവളുടെ കാക്കു വിനെ കണ്ടാൽ ചിലപ്പോൾ മനസ് മാറിയെങ്കിലോഎന്റെ ഓരോ കാലടികളും മണ്ണ് പോലും അറിയാതെയാണ് ഞാൻ മുന്നോട്ട് വെക്കുന്നത്

അവസാനം ഞാൻ അവളുടെ വീടിനു മുന്നിലെത്തി .എന്റെ വീടിനു മുന്നിൽ അവൾ നട്ടു വളർത്തുന്ന മുല്ല ചെടി പോലെ.. അവളുടെ വീടിനു അതിരിലായി രണ്ടു മുല്ല പൂവിന്റെ ചെടി ഉയർന്നു തുടങ്ങിയിരുന്നു..”
എന്നെ കണ്ടപ്പോൾ കത്തുന്ന വെയിലിൽ തളർന്നു തുടങ്ങിയ ആ ചെടികൾ പരിചയ മുള്ളത് പോലെ എഴുന്നേറ്റ് ഇളം കാറ്റിൽ ആടി തുടങ്ങിഅവളുടെ വീടിന് മുന്നിൽ എത്തിയ ഉടനെ തന്നെ ഞാൻ അവളുടെ പേര് വിളിച്ചു.. സലാം ചൊല്ലിസുറുമിഅസ്സലാമുഅലൈക്കും… മോളെ..വീടിനുള്ളിൽ നിന്നും ഒരു മറുപടിയും ലഭിക്കില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെഞാൻ കുറച്ചു നിമിഷം അവളുടെ വീട് നോക്കി നിന്നു…
മണ്ണിന്റെ കൂന കൂട്ടി അഞ്ചടി നീളത്തിൽ പൂഴി മണൽ കൊണ്ട് മേൽക്കുര കെട്ടിയ അടച്ചുറപ്പുള്ള വീട്…ആ വീടിനു വാതിലുകളോ ജനലുകളോ ഇല്ലായിരുന്നു.. ഞാനാ വീടിന്റെ മണൽ കൂന യുടെ അരികിൽ അവളുടെ തലയുടെ ഭാഗത്തേക് ഇരുന്നു.എന്റെ കണ്ണിൽ ഉരുണ്ടു കൂടുന്ന കണ്ണ് നീർ തുള്ളികളെ ഒരു പുഞ്ചിരി കൊണ്ട് മറച്ചു പിടിച്ചെന്ന പോലെ ഞാൻ അവളെ വീണ്ടും വിളിച്ചു.

അവൾക് ഞാൻ കരയുന്നത് ഇഷ്ട്ടമല്ലായിരുന്നുസുറുമിനിന്റെ കാക്കു വന്നിട്ടുണ്ട് നിന്നെ കാണാൻ.. നിന്നെ അവസാനമായി ഒന്ന് കാണാൻ വരാത്തതിൽ പരിഭവം ആയിരിക്കുമല്ലേ നിന്റെ മനസ് നിറയെ…
കഴിഞ്ഞില്ല… എനിക്ക് വിധിച്ചില്ല മുത്തേനിന്നെ അവസാനമായി കാണാൻ പടച്ചോന്റെ കിതാപിൽ രേഖയില്ലായിരുന്നു…എന്നാലും ഞാൻ വരുന്നത് വരെ നിനക്കൊന്ന് കാത്തിരിക്കാമായിരുന്നില്ലേ…”
എന്റെ കണ്ഠം ഇടറി കൊണ്ട് ഞാൻ അവളോട്‌ പറഞ്ഞു എന്നാലും നീ എന്നെ ഇത്ര പെട്ടന്ന് ഒറ്റക്കാക്കി പോകുമെന്ന് ഞാൻ കരുതിയില്ല..എന്നേക്കാൾ നിന്നെ സ്നേഹിക്കുന്ന ഒരാൾ നിന്നെ വിളിച്ചാൽ നീ പോകുമെന്നല്ലേ പറഞ്ഞിരുന്നത്ഞാൻ ഓർത്തിരുന്നു നിന്റെ വാക്കുകൾ.എന്നേക്കാൾ നിന്നെ സ്നേഹിക്കുന്ന ഒരാളെ ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ… അത് നിന്റെ ഉപ്പ യായിരുന്നുഉപ്പ വന്നു വിളിച്ചപ്പോൾ നീ എന്നെ ഓർക്കാതെ കൂടേ പോയല്ലേഎന്നിരുന്നാലും എനിക്ക് പരിഭവമോ പരാതിയോ ഇല്ല… നീ പോയ അന്ന് മുതൽ നിന്റെ നാളത്തെ ജീവിതം ഹൈർ ആകണേ നാഥാ എന്നെ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളുനിന്നിൽ എനിക്ക് പൂർണ്ണ തൃപ്തിയായിരുന്നു റബ്ബേ എന്ന് ഞാൻ പലവട്ടം അവനോട് പറഞ്ഞിട്ടുണ്ട്എന്റെ തൃപ്തിയിൽ എന്റെ മോള് മരണ പെട്ടാൽ സ്വാർഗത്തിന് അവകാശി ആണല്ലോ… നാളെ ഞാനും അങ്ങോട്ട്‌ വരുമ്പോൾ പടച്ചോനോട് പറയണേ എന്നെയും നിന്നെ കൂടേ ചേർക്കാൻ…പിന്നെ ഒരു വാകും കിട്ടാതെ ഞാൻ അവളെ തന്നെ കുറച്ചു നേരം കൂടി നോക്കി ഇരുന്നു.എന്റെ മണവാട്ടിയായി വന്നവൾ ഒറ്റക്കൊരു വീട്ടിൽപോകുന്ന വഴി ഞാൻ അവളുടെ തൊട്ടടുത്തു തന്നെ കിടക്കുന്ന അവളുടെ ഉപ്പയെ ഒന്ന് നോക്കി.എന്റെ ഖൽബിനെ എന്നോട് ഒരു വാകും പറയാതെ കൊണ്ടു പോയില്ലേ.എന്റെ കണ്ണുനീർ തുള്ളികളാൽ മറച്ച കാഴ്ചയുമായി അവളുടെ വീട്ടിൽ നിന്നും ഞാൻ ഇറങ്ങി നടന്നു..

എഴുതിയത് : നൗഫു