തൊണ്ടയിൽ എന്തോ തങ്ങി ഇരിക്കുന്ന തോന്നലെന്നു പറഞ്ഞാണ് അയാൾ എന്നെ കാണാൻ വന്നത് ജീവിച്ചു കൊതി തീരാത്ത ഒരു മനുഷ്യൻ പക്ഷെ ഒടുവിൽ കണ്ടെത്തിയത്

EDITOR

തൊണ്ടയിൽ എന്തോ ഇരിക്കുന്നു എന്നൊക്കെ ആവലാതി പറയുന്ന ആരെ കണ്ടാലും ഞാൻ ഇയാളെ ഓർക്കും.മൂന്നുവർഷം മുമ്പാണ്.വെള്ളം ഇറക്കുമ്പോൾ എന്തോ തൊണ്ടയിൽ തടയുന്ന പോലെ…
തൊണ്ടയിൽ ഇനി എന്തെങ്കിലും മുഴയോ മറ്റോ ഉണ്ടോന്നൊരു.മുന്നിലിരുന്ന 40 വയസ്സുകാരന്റെ കണ്ണുകളിൽ ഭയം നിഴലിച്ചു നിന്നുപരിശോധന എന്തെങ്കിലും ചെയ്തിരുന്നോ.എല്ലാം ചെയ്തതാ സർ.Endoscopy യും തൈറോയ്ഡും ഉൾപ്പടെ ഒക്കെ ചെയ്തുഒരു കുഴപ്പോം ഇല്ല എന്നാണ് പറയുന്നത്.പക്ഷേ എന്തോ തൊണ്ടയിൽ തടയുന്ന പോലെയാണ്.ദർശന സ്പർശന പ്രശ്നങ്ങളൊക്കെ വിശദമായി ചെയ്ത് പൂർത്തിയാക്കി,ഞാൻ അയാൾ പറയുന്നത് കേട്ട്, ക്ഷമയോടെ ഇരുന്നു.ഇനിയിപ്പോ ട്യൂമർ എന്തെങ്കിലും.ഞാൻ നാട്ടില് ക്യാൻസർ രോഗികളെ ഒക്കെ കൊണ്ട് എത്രയോ തവണ മെഡിക്കൽ കോളേജില് കൊണ്ടോയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച്ചേം തൊണ്ടേൽ സൂക്കട് ആയിട്ട് ഒരാളുടെ ഒപ്പം പോയിരുന്നു.പ്രത്യേകിച്ച് അസുഖമൊന്നും ഉണ്ടാകാഞ്ഞിട്ടും തൊണ്ടയിൽ എന്തോ തടയുന്ന പോലെ തോന്നലുമായി എത്രയോ പേരെ ഇതിനു മുമ്പും കണ്ടിട്ടുണ്ട്.Globus Sensation എന്ന വൈദ്യ നാമത്തിൽ അറിയപ്പെടുന്ന തടയൽ രോഗം…’
വല്ലാത്ത ഉത്കണoയും പിരിമുറുക്കും ഉള്ളവരിലും വല്ലാത്ത രോഗ ഭയം അനുഭവിക്കുന്നവർക്കും ഒക്കെയാണ് ഇത് കാണാറുള്ളതും.കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ല എന്നും രാവിലെ എണീക്കൂമ്പോഴേ എന്തെങ്കിലും തൊണ്ടയിൽ തടയുന്നുണ്ടോ എന്ന് സ്വയം പരിശോധിച്ചു നോക്കിവീണ്ടും അതിനെ താലോലിക്കുന്നതു നിർത്താനും,മറ്റ് വിഷയങ്ങളിൽ ശ്രദ്ധിക്കാനും പതിയെ ഇതിനെ അവഗണിക്കാനും ഒക്കെ പറഞ്ഞ്
സമാധാനിപ്പിച്ചതിനൊടുവിൽ

അയാളുടെ മറുപടി ഉടനെ വന്നു.കുറച്ച് ദിവസായിട്ട് ഞാൻവല്ലാത്ത പേടിയിൽ ആയിരുന്നു..പെട്ടെന്ന് മരിക്കുമോന്നൊരു ബേജാറ്.കുട്യോളൊന്നും വലുതായിട്ടില്ലേ സത്യത്തിൽ,മരണ ഭയം അലട്ടുമ്പോഴാണ് അതു വരെ ജീവിക്കാത്ത ജീവിതത്തെ പറ്റി ആദ്യമായ് ഒരാൾ ബോധവാനാകുന്നത്.പൂർത്തീകരിക്കാത്ത ആഗ്രഹങ്ങൾ.പിന്നേക്ക് മാറ്റി വച്ച യാത്രകൾ.രുചിച്ചു നോക്കാത്ത രുചികൾ.അടക്കി വച്ച കാമനകൾ…
നാളേക്ക് നാളെക്കായി മാറ്റിവെച്ച ആഘോഷങ്ങൾ.പാലിയേറ്റീവ് രോഗ കിടക്കകളിൽ മരണം കാത്തു കിടക്കുന്നവരിലുംവല്ലാത്ത വിഷാദം കണ്ടിട്ടുണ്ട്.ഒരു പക്ഷേ ആസന്നമായ മരണത്തെ കുറിച്ചോർത്ത് മാത്രമല്ല, അവർവിഷാദികൾ ആവുന്നത്,മറിച്ച്,ശരിക്കും ജീവിച്ചു തീർക്കാത്ത സ്വ ജീവിതത്തിൻ്റെ ശുദ്ധ അർത്ഥശൂന്യതയെ കുറിച്ചു കൂടിയാണെന്ന് പലപ്പോഴുംതോന്നിയിട്ടുണ്ട്.രോഗവും മരണ ഭയവും നമ്മളെ എല്ലാ കെട്ടിച്ചമക്കപ്പെട്ട കൃത്രിമആദർശങ്ങളിൽ നിന്നും മോചിതരാക്കുന്നു.

ഞാൻ എന്ന ഒരേയൊരു യാഥാർത്ഥ്യത്തെ ആദ്യമായി ഉൾക്കാഴ്ച്ചയുടെ കണ്ണുകളോടെ കാണാൻ തുടങ്ങുന്നു..
പറുദീസാ നഷ്ടം പോലെ ജീവിത നഷ്ടം അയാളെ ആദ്യമായ് പൊള്ളിച്ചു തുടങ്ങുകയാണ്.ദിവസങ്ങൾക്ക് ശേഷം അയാൾ വീണ്ടും ഒ.പി യിൽ വന്നുഅയാളെ കാണിക്കാനല്ല.വേറൊരാളെ കാണിക്കാൻ കൂട്ടിനു വന്നതാണ്അയാൾ അയാളുടെ തൊണ്ട തടയലിനെ പറ്റി ഒന്നും പറഞ്ഞതേയില്ല.കാരണം അയാൾ അത് മറന്ന് പോയിരുന്നു.ഞാൻ അയാളോട് പറഞ്ഞതുപോലെ,ജീവിതത്തിൻ്റെ അസ്വസ്ഥമായ ആ തടച്ചിലിനെ അയാൾ അവഗണിച്ച് പുറത്താക്കി കഴിഞ്ഞിരുന്നു.ഞാനും അതേ പറ്റി ഒന്നും ചോദിച്ചില്ല.അല്ലെങ്കിലും ചില മറവികൾ അനിവാര്യമാണ്.അത് ഈ നിമിഷത്തിൻ്റെ ഉൺമയെ അങ്ങനെ ജ്വലിപ്പിച്ച് നിർത്തും.ജീവിതം ഇവിടെ മാത്രമാണെന്ന് വെളിപ്പെടുത്തി കൊണ്ടേയിരിക്കും.

എഴുതിയത് : Dr.shabu