റയിൽവെസ്റ്റേഷനിൽ ഒരു സ്ത്രീ അവരുടെ കുഞ്ഞിനെ ഏല്പിച്ചു ഇപ്പൊ വരാമെന്നുപറഞ്ഞു ശേഷം കണ്ടത് അവരുടെ ജീവനറ്റ ശരീരം ശേഷം ഇന്ന് ആ കുഞ്ഞു

EDITOR

ഭാര്യ മരിച്ച് ചടങ്ങുകൾ കഴിഞ്ഞപ്പോൾ അയാൾ വാടക വീടുവിട്ടിറങ്ങി ഒരു ചെറിയ സഞ്ചിയിൽ കൊള്ളാവുന്ന സാധനങ്ങളേ ഉണ്ടായിരുന്നുള്ളൂ.ഒരു ജോഡി ഡ്രസ്സ് ,ഒരു തോർത്ത് എങ്ങോട്ടാണെന്ന് ആരും ചോദിച്ചില്ല.ആരോടും യാത്ര ചോദിക്കാനുണ്ടായിരുന്നില്ല.അവർക്ക് ബന്ധുക്കളായി ആരുമുണ്ടായിരുന്നില്ലല്ലോ?ഭാര്യയും ഭർത്താവും മാത്രം.കുട്ടികൾ ഇല്ല.ആരാദ്യം ജീവിതയാത്ര മതിയാക്കുമെന്നേ സംശയമുണ്ടായിരുന്നുള്ളൂ.അത് അവളായത് നന്നായി.താനാദ്യം പോയിരുന്നെങ്കിൽ അവൾ ഒറ്റക്ക് അവൾക്കത് സഹിക്കാനാവില്ല എന്നും ഒരു പൊട്ടിപ്പെണ്ണായിരുന്നല്ലോ അവൾ എല്ലാം ഇട്ടെറിഞ്ഞ് തൻ്റെ കൂടെ ഓടിപ്പോന്നവൾ.എങ്ങോട്ടാണ് യാത്ര?അറിയില്ല.എവിടെയെങ്കിലുമൊക്കെ ചുറ്റണം
പിന്നെ ഏതെങ്കിലും ക്ഷേത്രനടയിൽ നാന്നെത്തിയത് റെയിൽവേ സ്റ്റേഷനിലാണ് സ്റ്റേഷനിലെ ചാരു

ബെഞ്ചിൽ കുറേ നേരമിരുന്നു.തിരക്കൊഴിഞ്ഞ സ്റ്റേഷൻകുറച്ചു വണ്ടികൾ മാത്രം ഇവിടെ വന്നു പോവുന്നു.
തൊട്ടപ്പുറത്ത് മുഷിഞ്ഞ ചേലയും പാറിപ്പറന്ന മുടിയുമായി ഒരു യുവതി ഇരുപ്പുണ്ടായിരുന്നു.അവളുടെ കയ്യിൽ ഒരു പെൺകുഞ്ഞുണ്ട്.ഒന്നര വയസ്സു പ്രായം വരുമായിരിക്കും.അuൾക്ക് ഒരു ഇരുപത്തഞ്ചിലധികം തോന്നിക്കില്ല.കുഞ്ഞിൻ്റെ കയ്യിൽ ഒരു വില കുറഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുണ്ട്. അവൾ അതിൽ നിന്നും ഓരോന്നെടുത്തു തിന്നുകൊണ്ടിരുന്നു.ഈ കുഞ്ഞിനെ ഒന്നു നോക്കിക്കോളാമോ ?ഇത്തിരി നേരം ”
അവൾ അയാളോടു ചോദിച്ചു.വല്ല ബാത്ത് റൂമിലോ മറ്റോ പോകാനായിരിക്കുംഅയാൾ ചിന്തിച്ചു.
അവൾ കുഞ്ഞിനെ അയാളുടെ അരികിലേക്ക് നീക്കിയിരുത്തി.ഏത് വണ്ടിക്കു പോകാനാ?അയാൾ ചോദിച്ചു.ഓ… ഏത് വണ്ടിയായാലും അങ്ങെത്തും അവൾ ചിരിച്ചു കൊണ്ടു നടന്നകന്നു.

അവൾ പറഞ്ഞതിൻ്റെ പൊരുൾ അയാൾക്ക് മനസ്സിലായില്ല.ഒരു വണ്ടി വരുന്നതിൻ്റെ അനൗൺസമെൻ്
കേട്ടുആളുകൾ തിരക്കിട്ട് പോകുന്നതിൻ്റെയുംഅല്പസമയത്തിനുളളിൽ കുറച്ചകലെ ഒരാൾക്കൂട്ടം ഒരു ബഹളം
പോലീസുകാരും റെയിൽവേ ജീവനക്കാരും ധൃതി പിടിച്ചു അങ്ങോട്ടേക്ക് പോവുന്നു.അയാൾ കുഞ്ഞിനെയുമെടുത്ത് അവിടേക്ക് ചെന്നു.ചിതറി തെറിച്ച മാംസ കഷണങ്ങൾ.രക്തം നിറം മങ്ങിയ അവളുടെ സാരി ചക്രങ്ങളിൽ ചുറ്റി.അയാൾ കുഞ്ഞിനെയുമെടുത്ത് എന്തു ചെയ്യണമെന്നറിയാതെ നിന്നു.
കുഞ്ഞ് ഒന്നുമറിയാതെ അപ്പോഴുംബിസ്കറ്റ് തിന്നുകൊണ്ടിരുന്നു.അയാൾ തിരിച്ചു നടന്നു.റെയിൽവേ സ്റ്റേഷനിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് തൻ്റെ വാടക വീട്ടിലേക്ക്.

എഴുതിയത് : ജയകുമാർ മാരാത്തു