ഭാര്യ എന്റെ വീട്ടിൽ ഒത്തു പോകില്ല അതിനു ഡിവോഴ്സ് വീട്ടുകാർ നിർദേശിച്ചു പക്ഷെ ഉറ്റ സുഹൃത്ത് പറഞ്ഞു വാടക വീട് എടുക്കാൻ ശേഷം ആണ് അവൻ പറഞ്ഞ ഉദ്ദേശം മനസിലായത് നന്മ

EDITOR

മൂന്ന് ജീവിത കഥകൾ.ഒന്ന്.എടാ, നീ പോയി വൈഫ്‌ നെ വിളിച്ചുകൊണ്ടു വാടാ, എന്നിട്ട് ഒരു വാടക വീടെടുത്തു താമസിക്കു. ഇപ്പോൾ നിന്റെ കൂടേ എല്ലാവരും കാണും, ഡിവോഴ്സ് ആക്കാൻ അവർ കാണിക്കുന്ന താല്പര്യം നിനക്കു വേറെയൊരു വിവാഹം നടത്തി തരാൻ അവർ കാണിച്ചെന്നു വരില്ല. വിനോദ് അഖിലിനോടായി പറഞ്ഞു നിർത്തി.ഒന്നാലോചിച്ചപ്പോൾ അഖിലിനും അതു ശേരിയാണെന്നു തോന്നി. വീട്ടുകാരുമായി പൊരുത്തപ്പെടാൻ പറ്റില്ലെന്ന് പറഞ്ഞാണ് സ്മിത അവളുടെ വീട്ടിലേക്കു പോയത്. അച്ഛനെയും അമ്മയെയും വിട്ടു വേറെ താമസിക്കാൻ ബുദ്ധിമുട്ട് അറിയിച്ചതോടെ അവളുടെ വീട്ടുകാർ ഡിവോഴ്സ് നു നോട്ടീസ് അയച്ചു.സ്മിത പോയതും തന്റെ ജീവിതം കുത്തഴിഞ്ഞത് പോലെയായി. ഇപ്പോൾ മിക്ക ദിവസങ്ങളിലും മദ്യപിക്കാതെ ഉറക്കം വരുന്നില്ല. ഒന്നിനും ഒരു അർത്ഥമില്ലാത്തതു പോലെ.ബെഡ്‌റൂമിൽ കയറിയാൽ പിന്നെ ആകെ ഒരു ശൂന്യത ആണ്. ഇപ്പോൾ പെങ്ങൾ കുടുംബ സമേതം വീട്ടിലേക്കു വന്നതോടെ അമ്മയ്ക്ക് പോലും തന്റെ കാര്യങ്ങൾ നോക്കുവാൻ നേരമില്ലാതെ ആയി.

ഓരോന്ന് ചിന്തിക്കുമ്പോഴും വിനോദ് പറഞ്ഞതാണ് ശേരിയെന്നു അഖിലിന് തോന്നി.അന്നു തന്നെ സ്മിതയെ വിളിച്ചു, ഞാൻ വാടക വീട് ശേരിയാക്കിയിട്ടുണ്ട്. ഇവിടെ നമ്മുടെ വീടിനടുത്തു. നീ വരണം.
മറുതലയ്ക്കൽ നിന്നും ഒരു കരച്ചിൽ ആയിരുന്നു മറുപടി. ഇപ്പോഴെങ്കിലും ഏട്ടന് ഇതു തോന്നിയല്ലോ, ഞാൻ എത്ര നാളായെന്നോ ഒന്ന് ഉറങ്ങിയിട്ട്. ഞാൻ വരാം.അഖിലും സ്മിതയും അന്നാണ് ഒന്ന് സമാധാനമായി ഉറങ്ങിയത്.

രണ്ട്.ഹലോ, ആ അളിയാ ചിത്ര എന്ത്യേ.അവൾ കുളിക്കുവാ, അതാ ഞാൻ ഫോൺ എടുത്തേ.അവൾ വരുമ്പോൾ വിളിക്കാൻ പറയണേ.ശെരി.അച്ഛനാരോടാ ഫോണിൽ സംസാരിക്കുന്നെ, മുറിയിലേക്ക് കടന്നു വന്ന മകൻ അയാളോട് ചോദിച്ചു.നിന്റെ അമ്മയെ വിളിച്ചതാടാ, അവൾ വീട്ടിൽ നിൽക്കാനെന്നു പറഞ്ഞു പോയിട്ട് ദിവസം രണ്ടായില്ലേ, എനിക്കു എന്തോ പോലെ.ഹാ,കൊള്ളാം. രണ്ടും കീരീം പാമ്പും ആണല്ലോ എന്നിട്ടാണോ.എടാ, നീ ഒരു പെണ്ണ് കെട്ടിയാലേ മനസ്സിലാവൂ, അവര് നമ്മുടെ ജീവിതത്തിലോട്ട് വന്നു കേറിയാൽ പിന്നെ നമുക്ക് ഒരു അടുക്കും ചിട്ടയും ഒക്കെ വരും. ശെരിക്കും അവർ നമ്മുടെ അമ്മയെ പോലെ തന്നെ നമ്മളെ നോക്കും. വഴക്കിട്ടാലും അവളെ എന്തോരം കുറ്റം പറഞ്ഞാലും അവൾക്കറിയാടാ, എനിക്കു അവൾ ഇല്ലാതെ പറ്റില്ലെന്ന്.അപ്പോഴേക്കും ഫോൺ റിങ് ചെയ്തു.ഹലോ, ആ നീ എപ്പോ വരും.ഇന്നോ, ആ ശെരി.
അച്ഛന്റെ മുഖത്തു ഒരു ചിരി തെളിഞ്ഞു.

മൂന്ന്.സാദിക്കെ, അവിടെ നാട്ടിലാരാ കാര്യങ്ങളൊക്കെ നോക്കുന്നെ. ഉമ്മയാണോ.അല്ലേടാ, അതെല്ലാം ഷംന നോക്കിക്കോളും. അവൾ എന്റെ ജീവിതത്തിലോട്ടു വന്നതാ എന്റെ ഭാഗ്യം. ഏതു കാര്യവും അവൾ നോക്കിനടത്തിക്കോളും. കൊച്ചുങ്ങൾക്ക് അസുഖം വന്നാൽ തന്നെ അവളാണ് കൊണ്ടോടുന്നെ. ഈ കഴിഞ്ഞ ആഴ്ച മോളു രാത്രി ശർദിച്ചു അവശയായി അവള് തന്നെയാ സ്കൂട്ടിയിൽ ഹോസ്പിറ്റലിൽ കൊണ്ടുപോയെ.അതും രാത്രി പതിനൊന്നു മണിക്ക്.ആണോ,നിന്റെ ഭാഗ്യം.എടാ, ഓരോ ഭാര്യയും ഭാഗ്യമാട, എപ്പോഴും കുറ്റം കണ്ടെത്തുന്ന വടക്കു നോക്കി യന്ത്രം ആവരുത് ഭർത്താവ്.നമ്മൾ ഒരൽപം ശ്രദ്ധയും സ്നേഹവും കൊടുത്തു നോക്കിയാലെ അവരെ പോലെ വേറൊരാളും നമ്മളെ നോക്കില്ല. നമ്മുടെ ഉമ്മമാർ കഴിഞ്ഞാൽ പിന്നെ അവര് തന്നെയാവണം നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആള്.
ഭാര്യ ഒരു ഭാരമല്ല.സാദിക്ക് പറഞ്ഞു നിർത്തി.

എഴുതിയത് : നീനു രഞ്ജിത്ത്