സ്കൂട്ടറിൽ പോകുമ്പോ ഒരു കിണ്ടർജോയ് ആരുടെയോ കയ്യിൽ നിന്ന് പോയത് കണ്ടു ഒരുപകാരം ചെയ്യാൻ അത് എടുക്കാൻ പോയതും എന്റെ ടയർ കയറി പൊട്ടി അത് കണ്ടു കൊണ്ട് അതിന്റെ ഉടമസ്ഥ ആയ ചേച്ചിയും വന്നു ശേഷം നടന്നത് ഞെട്ടിച്ചു

EDITOR

ഇന്നലെ 29 – 03 – 23 ബുധനാഴ്ച രാത്രി 8 മണി അടുപ്പിച്ച് ഞാൻ ബൈക്കിൽ പോകവേ, നീറമൺകരയിൽ Anton TVS ന് മുൻപിൽ എത്തിയപ്പോൾ ഒരു call വന്ന് സൈഡൊതുക്കി ഫോണിൽ സംസാരിച്ച് കൊണ്ടിരുന്നപ്പോൾ റോഡ് സൈഡിൽ തൊട്ടടുത്തായി ഒരു കിൻഡർ ജോയ് രണ്ട് പാർട്ടായി റോഡിൽ വീണ് കിടക്കുന്നു , ആരുടെയെങ്കിലും കയ്യിൽ നിന്നും വീണതാവുമെന്ന് കരുതി , അവർ തിരിച്ച് വന്നെടുക്കുന്നെങ്കിൽ ആകട്ടെ എന്ന് കരുതി സൈഡിൽ കൂടിപോകുന്ന വാഹനം കയറാതിരിക്കാൻ ഞാൻ പെട്ടെന്ന് കിൻഡർ ജോയുടെ ഒരു പാർട്ട് കാല് കൊണ്ട് തട്ടി എന്റെ ബൈക്കിന്റെ ഇപ്പുറം സൈഡിലാക്കി എന്നിട്ട് ഞാൻ കാല് കൊണ്ട് ഊന്നി ബൈക്ക് കുറച്ച് മുന്നോട്ടെടുത്ത് മാറ്റവേ ഞാൻ തട്ടിമാറ്റിയ അതേ കിൻഡർ ജോയുടെ പുറത്ത് കൂടി എന്റെ ബൈക്കിന്റെ ടയർ കയറി ഇറങ്ങിയതും , കളഞ്ഞ് പോയ കിൻഡർ ജോയ് എടുക്കാൻ ഒരു ചേച്ചി വന്നതും ഒരുമിച്ചായിരുന്നു. ടയർ കയറിയപാടെ അവരുടെ മുഖം മാറിയതും, രക്ഷിക്കാൻ വന്ന ഞാൻ തന്നെ അറിയാതെ കൊന്ന് കളഞ്ഞ അവസ്ഥയിൽ ഞാനും.

അവസാനം ആ ചേച്ചി റോഡിൽ കിടന്ന കിൻഡർ ജോയുടെ ബാക്കിയുള്ള പാർട്ടുമായി തിരികെ കുറച്ച് ദൂരെ ബൈക്കിൽ കാത്തിരിക്കുന്ന ഹസ്ബന്റിന്റെയും കുട്ടിയുടെയും അടുത്തേക്ക് , എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ ഞാനും, മനപ്പൂർവ്വമല്ലെങ്കിലും കുട്ടിക്ക് വാങ്ങിയ കിൻഡർ ജോയ് ഞാൻ ഇല്ലാതാക്കിയതിലാണ് എനിക്ക് ഒരുപാട് വിഷമമായത്, എനിക്കുമുണ്ട് 5 ഉം 3 ഉം വയസ്സുള്ള രണ്ട് പെൺമക്കൾ അവരുടെ വിഷമവും സന്തോഷവും നിരാശയുമാണ് എന്റെ മനസ്സിലേക്ക് അന്നേരം ഓടിയെത്തിയത് , എന്തായാലും ഹസ്ബൻഡിനടുത്തേക്ക് വന്ന് എന്റെ കയ്യിൽ നിന്ന് പറ്റിയ മിസ്റ്റേക്ക് ഞാൻ പറഞ്ഞു. ഹസ്ബന്റ് മറുപടിയായി ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു.എന്റെ ഏകദേശ പ്രായം വരുന്ന ചെറുപ്പക്കാരാണവർ , എനിക്ക് ഒരു കിൻഡർ ജോയ് ആ കുഞ്ഞിന് വാങ്ങി നൽകട്ടെ എന്ന് ചോദിച്ചാൽ അവർ വേണ്ട എന്നേ പറയൂ. അത് കൊണ്ട് ഞാൻ അവരോട് ചോദിച്ചില്ല. ആകെ കൺഫ്യൂഷനിലായി ഞാൻ എന്തോ ഒരു വിഷമം എന്നെ അലട്ടികൊണ്ടിരുന്നു. ഇത് വായിക്കുമ്പോൾ ചിലപ്പോൾ തമാശ ആയി തോന്നിയേക്കാം പക്ഷേ ആ കുഞ്ഞിന്റെ ആഗ്രഹം ഞാൻ നശിപ്പിച്ച ഫീലായിരുന്നു എനിക്ക്.

എന്തായാലും ഞാൻ ബൈക്ക് സ്പീഡിൽ മുന്നോട്ടെടുത്ത് പെട്ടെന്ന് പാപ്പനംകോടിലെ ഒരു ബേക്കറിയിൽ നിന്നും ഒരു കിൻഡർ ജോയ് വാങ്ങാൻ ഇറങ്ങി , അപ്പോഴേക്കും ആ ഫാമിലി പാസ് ചെയ്ത് പോയി. പെട്ടെന്ന് കിൻഡർ ജോയും വാങ്ങി ഞാൻ അവർക്ക് പിന്നാലെ വിട്ടു. കുറേ മുന്നോട്ട് പോയ ഫാമിലിയെ എനിക്ക് കാണാൻ പറ്റിയില്ല , പാപ്പനം കോട് മുതൽ വെള്ളായണി ജംഗ്ഷൻ വരെ ഞാൻ ഒക് സ്പീഡിൽ വിട്ട് നോക്കിയിട്ടും കാണാൻ സാധിച്ചില്ല. നിരാശനായി ഞാൻ സിഗ്നലിനടുത്തായി ബൈക്ക് സൈഡാക്കി കാത്ത് നിന്നു , പതിനഞ്ച് മിനിറ്റോളം കാത്ത് നിന്നിട്ടും അവരെ കണ്ടില്ല. എന്തോ മനസ്സിലൊരു നീറ്റലുമായി ഞാനവിടെ നിന്നും പോയി.
ദയവായി ഈ പോസ്റ്റ് കാണുമോ എന്നറിയില്ല എന്നാലും ആ ഫാമിലിയിലെ ചേട്ടനോ ചേച്ചിയോ ഈ പോസ്റ്റ് കാണുകയാണെങ്കിൽ ഇൻ ബോക്സിൽ ഒരു മെസ്സേജ് ഇടാമോ. നിങ്ങളുടെ കുഞ്ഞിന് ഒരു കിൻഡർ ജോയ് കൊടുത്താലെ എന്റെ ആ നീറ്റൽ മാറു. പ്ലീസ്

ഷെഫി