മാറിടത്തിന്റ ഉള്ളിൽ ഒരു വേദന ആദ്യം കരുതി പിരീഡ്‌സ്ന്റെ എന്ന് ടെസ്റ്റ് ചെയ്തപ്പോ തേർഡ് സ്റ്റേജ് ആണത്രേ മറ്റൊരു ഡോക്ടറെ കണ്ടു ശേഷം അറിഞ്ഞത് ആണ് ഞെട്ടിച്ചത്

EDITOR

അലക്കിയ ഡ്രസ്സ്‌ അയയിലേക്ക് ഇടുന്നതിനിടയിലാണ് കൈയുടെ താഴെ മാറിടത്തിന്റ ഉള്ളിലായി ഒരു വേദന പാഞ്ഞു പോയത്. ഇതിപ്പോൾ കുറെ ദിവസമായല്ലോ. ആദ്യം കരുതി പിരീഡ്‌സ് മായി ബന്ധപ്പെട്ടു വന്നതായിരിക്കുമെന്ന്. ഇപ്പോൾ ആ ദിവസങ്ങൾ കഴിഞ്ഞിട്ടും വേദന മാറുന്നില്ല.ഇനിയിപ്പോൾ വേറെ വെല്ലതും, അവളുടെ ചിന്തകൾ കാടു കയറി.ഒന്ന് ഹോസ്പിറ്റലിൽ പോകാമെന്നു വെച്ചാൽ എപ്പോഴും ഉവാവെന്ന് പറഞ്ഞു കളിയാക്കുന്ന നല്ല പാതിയെ കുറിച്ചോർത്തപ്പോൾ അതിനുള്ള താല്പര്യവും അവൾക്ക് ഇല്ലാതായി.ഓഫീസിൽ ചെന്നിരുന്നിട്ടും ആ വേദന കുറയുന്നില്ല.ഉച്ചയായപ്പോഴേക്കും ടെൻഷൻ കൊണ്ടാവാം മുഖം കരുവാളിച്ചു.ഡ്യൂട്ടി കഴിഞ്ഞയുടനെ അവൾ ഹസ്ബൻഡ്‌ നെ വിളിച്ചു കാര്യം പറഞ്ഞു.

വീടിന്റെ അടുത്ത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറെ കണ്ടിട്ടേ വരു എന്നു.ഡോക്ടർ പരിശോധിച്ച ശേഷം കല്ലപ്പ് പോലെ കാണുന്നുണ്ട് ഒന്ന് മാമോഗ്രാം ചെയ്യാൻ നിർദ്ദേശിച്ചു. മാമോഗ്രാം എന്നു കേട്ടതും അവളുടെ സകല ധൈര്യവും ചോർന്നു.അന്നവൾക്ക് കാളരാത്രി ആയിരുന്നു. എന്തൊക്കെയോ ചിന്തകൾ അവളെ ശല്യപ്പെടുത്തി. റിസൾട്ട്‌ എങ്ങാൻ ക്യാൻസർ എന്നു സ്ഥീകരിച്ചാൽ നാളെ താൻ ഒരു ഒറ്റമുലച്ചി ആയി മാറുമോ, ഇന്നത്തെ പരിഗണന പോലും തനിക്കു അന്യമാവുമോ, എങ്ങാനും താൻ ഇല്ലാതായാൽ തന്റെ കുഞ്ഞിനെ ആരു നോക്കും. സകല ഈശ്വരൻ മാരെയും വിളിച്ചു ഇരുട്ടിൽ അവൾ തേങ്ങി.പിറ്റേന്ന് ടെസ്റ്റ്‌ ചെയ്യാൻ പോകും വഴി മാതാവിന്റെ പള്ളിയുടെ മുൻപിൽ എത്തിയപ്പോൾ അവളുടെ കണ്ണു നിറഞ്ഞിരുന്നു എന്റെ കുഞ്ഞിനെ കൈ വിടല്ലേ അമ്മേ. ഉണ്ണി ഈശോയെ കൈയിൽ എന്തിയ രൂപം അവളെ നോക്കി പുഞ്ചിരിച്ചു.

സ്കാനിംഗ് സെന്ററിൽ ഫീസ് അടച്ചു അവർ കാണിച്ച റൂമിലേക്ക്‌ കയറുമ്പോൾ അവൾ ഉരുകുന്നുണ്ടായിരുന്നു. മാറിടത്തിൽ കൈകൾ അമർത്തി ലാബ് ടെക്‌നിഷ്യനും മുഴ സ്ഥീരീകരിച്ചു.രണ്ടു ലോഹ പാളികൾക്കിടയിലൂടെ വിവിധ പൊസിഷനിൽ ബ്രെസ്റ്റ് പരമാവധി പ്രെസ്സ് ചെയ്തു ടെസ്റ്റ്‌ ചെയ്യുമ്പോൾ ആ വേദനയല്ല അവളെ കരയിപ്പിച്ചത് റിസൾട്ട്‌ ന്റെ വരും വരായ്ക കൾ ആയിരുന്നു.റിസൾട്ട്‌ വരുമ്പോൾ അറിയിക്കാം എന്നത് കേട്ട് അവിടന്നിറങ്ങി. തൊട്ടടുത്ത ദിവസം ഫോൺ കോൾ വന്നു. അങ്ങനെ കിട്ടിയ റിസൾട്ട്‌ മായി ഡോക്ടർ നെ കണ്ടു. ഡോക്ടർ നിർദേശിച്ച ലാബിലെ റിസൾട്ട്‌ അവർ പരിശോധിച്ചു. ഇതിൽ പറഞ്ഞ പ്രകാരം അകത്തു മുഴകൾ ഉണ്ട്‌. അതു തേർഡ് സ്റ്റേജ് ആണ്. ഞാൻ പറയുന്ന ഹോസ്പിറ്റലിൽ സർജനെ ഒന്ന് കാണു. ചിലപ്പോൾ കുത്തിയെടുത്തു പരിശോധന വേണ്ടി വരും.അവളുടെ കണ്ണിൽ ഇരുട്ട് കയറി.

വീട്ടിൽ ചെന്നയുടനെ അവൾ ചേച്ചിയെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ചേച്ചിയാണ് പറഞ്ഞത്, വേറെ ഒരു ഹോസ്പിറ്റലിൽ കാണിക്കാൻ. അങ്ങനെ ആ റിസൾട്ട്‌ മായി അവളുടെ പ്രസവം നടന്ന ഹോസ്പിറ്റലിൽ പോയി. ഡോക്ടർ ടെ പ്രാഥമിക പരിശോധന യിൽ കുഴപ്പമില്ല ല്ലോ എന്ന് കേട്ടപ്പോൾ തന്നെ ഒരു മഴ പെയ്ത കുളിരു അവളുടെ മനസ്സറിഞ്ഞു.ആ റിപ്പോർട്ട്‌ നോക്കി ഡോക്ടർ പറഞ്ഞു., ഇതു കുഴപ്പമില്ല, ഹോർമോൺ ചേഞ്ച്‌ ന്റെ ആണ്.ഞാൻ ടാബ്‌ലറ്റ് എഴുതാം.ഇതു ചിലർക്ക് ഉണ്ടാകും. No പ്രോബ്ലം.ഈശ്വരൻ നേരിട്ട് മുൻപിൽ വന്നപോലെയാണ് അവൾക്കു തോന്നിയത് തിരിച്ചു വീട്ടിലേക്കു പോരും വഴി മാതാവിനെ നോക്കുമ്പോൾ അവളുടെ കണ്ണു നിറഞ്ഞിരുന്നു.കുറിപ്പ്. ലക്ഷണങ്ങൾ അവഗണിക്കരുത്.തുടക്കം അറിഞ്ഞാൽ രക്ഷപ്പെടും.എപ്പോഴും ഒരു ഹോസ്പിറ്റലിൽ പോയി ഗൈനെക്കൊളജി സ്തിനെ കണ്ടു പരിശോധിക്കുക.പിന്നെ ആത്മവിശ്വാസം അതു അത്യാവശ്യം. അതിലേറെ ഉറ്റവരുടെ സ്നേഹവും. എപ്പോഴും ഹോസ്പിറ്റലിൽ പോകുന്നു വെന്ന് പറഞ്ഞു കളിയാക്കിയാൽ ചിലപ്പോൾ പലതും അവർ ഒളിച്ചേക്കാം.ഒരാളുടെ വില അയാളുടെ അസ്സാനിധ്യത്തിലെ മനസ്സിലാവു.
എഴുതിയത് :നീനു രഞ്ജിത്ത്