രാവിലെ അപ്പുറത്തെ വീട്ടിൽ ബഹളം കാര്യം അവിടുത്തെ ഒളിച്ചോടി പോയ മകൾ തിരിച്ചു വന്നത് ആണ് അവൾക്ക് കുടുംബ ഓഹരി വേണമത്രേ ശേഷം

EDITOR

കുറച്ചു ദിവസം മുമ്പ് ഞങ്ങളുടെ തൊട്ട് അടുത്ത വീട്ടിൽ നിന്നും നല്ല ബഹളം കേൾക്കുന്നുണ്ടായിരുന്നു. ഇറങ്ങി നോക്കണോ വേണ്ടയോ എന്ന് കുറച്ചു ആലോചിച്ചു. മനുഷ്യൻ അല്ലേ. സ്വഭാവികം ആയിട്ടും നോക്കി പോകും.ഞാനും അമ്മയും പുറത്തിറങ്ങി നോക്കി. ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ അയൽപ്പക്കത്തു ഉള്ള കുറച്ചു ആളുകളും റോഡിലൂടെ നടന്നു പോയ ആളുകളും ബഹളം കേട്ട് സംഭവം എന്താണെന്നറിയാൻ അങ്ങോട്ട്‌ നോക്കി നിൽപ്പുണ്ടായിരുന്നു.സംഭവം എന്താണെന് വെച്ചാൽ അവരുടെ കാമുകന്റെ കൂടെ പോയ മോളു ഒരു കൊച്ചുമായിട്ട് തിരിച്ചു വന്നതായിരുന്നു. ഒന്നും രണ്ടു വർഷം മുമ്പ് ആ പെണ്ണ് കുട്ടി,കാമുകന്റെ കൂടെ പോയ ദിവസം ആണ് ഓർമ്മയിൽ പെട്ടെന്ന് വന്നത്.ഈ പെണ്ണ് കൊച്ചു പ്ലസ്‌ ടു വിൽ പഠിക്കുന്ന കാലത്ത് ആണ് കൂട്ടുകാരി വഴി ഈ പയ്യനുമായി പ്രമത്തിൽ ആകുന്നത്.ഈ പയ്യന്റെ കൂടെ ബൈക്കിൽ അവിടെ ഇവിടെ കറങ്ങി നടന്നു ഒടുവിൽ വീട്ടുകാരുടെ കാതിലുമെത്തി. ഇവളോട് അതെ പറ്റി വീട്ടുകാർ ചോദിച്ചപ്പോൾ ഇവനെ മാത്രമേ കെട്ടു എന്ന് പറഞ്ഞു.

ഇവന്റെ ബാക്ക് ഗ്രൗണ്ട് ആനോക്ഷിച്ചപ്പോൾ ഇവന് ഒരു ജോലിയും ഇല്ലാതെ വീട്ടുകാരുടെ ചിലവിൽ കവലയിൽ വെറുതെ നേരം പോക്കുക ആണെന്ന് മനസിലായി. അപ്പോൾ ഇവളോട് നീന്റെ പഠിത്തം കഴിഞ്ഞു അവനു ഒരു ജോലി ആയിട്ട് കെട്ടിക്കാം എന്ന് പറഞ്ഞിട്ട് അതു കേൾക്കാതെ ഒരു ദിവസം ഈ പയ്യന്റെ കൂടെ പോയിട്ട് അതു കേസ് ആയിട്ട് 18 വയസ് വരെ വീട്ടിൽ നില്ക്കു എന്ന് പറഞ്ഞിട്ട്,എനിക്കു മാതാപിതാക്കളെ വിശ്വാസം ഇല്ല എന്ന് പറഞ്ഞു അവരുടെ പേരിൽ കേസും കൊടുത്ത ടീം ആണ്.പിന്നീട് ആ പയ്യന്റെ ബന്ധു വീട്ടിൽ 18 വയസ് വരെ നിന്ന് കല്യാണം കഴിച്ച ടീം ആണ് .ആരൊക്കെ എത്രയൊക്കെ വെള്ള പൂശിയാലും സ്വഭാവികമായിട്ടും നമ്മുടെ നാട്ടിലെ രീതി വെച്ച് മകൾ ഒളിച്ചോടി പോയ മാതാപിതാക്കളുടെയും അവരുടെ കൂടപിറപ്പുകളുടെയും അവസ്ഥ അത്ര
സുഖകരം അല്ലാലോ. ഇവൾ പോയ ശേഷം ആളുകളുടെ ചോദ്യം ഭയന്ന് കുറെ കാലം അവർ വീടിനു പുറത്തിറങ്ങുക പോലും ഇല്ലായിരുന്നു.

ഇറങ്ങിയാൽ അപ്പോൾ ആൾക്കാർ ഇതേ പറ്റി ചോദിക്കും. അവൾ വിളിക്കാറുണ്ടോ, വരാറുണ്ടോ എന്നൊക്കെ.ഇവളുടെ അപ്പൻ സമൂഹത്തിൽ വല്യ ബഹുമാന്യൻ ആയ ആളു ആയിരുന്നു. പിന്നീട് പുള്ളി എന്തിനെ പറ്റി എലും അഭിപ്രായം പറഞ്ഞാൽ ആളുകൾ പറയും, സ്വന്തം മകളെ നന്നാക്കാൻ പറ്റാത്ത ആളു ആണ് നമ്മളെ ഉപദേശിക്കുന്നത്. ഇവളുടെ സഹോദരി കോളേജിൽ പോയാൽ പത്തു ഫോൺ കാൾ എങ്കിൽ വീട്ടിൽ വരും, നിങ്ങളുടെ മകൾ ഒരു പയ്യനോട് സംസാരിക്കുന്നു. ഇപ്പോൾ വന്നാൽ മൂത്തവളെ പോലെ ഒളിച്ചു ഓടാതെ ഇവളെ പിടിക്കാം എന്ന് പറഞ്ഞു . ആളുകൾക്ക് ഒരു രസം.ബന്ധുക്കൾക്കും രക്ഷ ഇല്ലായിരുന്നു.ഇവളുടെ ബന്ധത്തിലെ കുട്ടികൾക്ക് കല്യാണം പോലും അന്ന് നടക്കാത്ത അവസ്ഥ ആയിരുന്നു. കല്യാണം ആയി ആനോക്ഷിക്കുമ്പോൾ ആരേലും ഈ കഥ പറയും. അപ്പോൾ ആളുകൾ പറയും കല്യാണം കഴിഞ്ഞിട്ട് ആണ് ഇവളെ പോലെ ഒളിച്ചോടുന്നത് എങ്കിൽ എന്ത് ചെയ്യും.അതോടെ ആ കല്യാണ ആലോചനയുടെ കാര്യത്തിൽ തീരുമാനം ആകും.
അന്നത്തെ ആ പുകിൽ ഒക്കെ ആളുകൾ ഒന്ന് മറന്നു തുടങ്ങുമ്പോൾ ആണ് അവളുടെ റി എൻട്രി.

വരവിന്റെ ഉദ്ദേശം എന്താണ് എന്ന് വെച്ചാൽ അവൾക്ക് കിട്ടേണ്ട വിതം ഒന്നും അന്ന് കിട്ടിയില്ലത്രേ. ഇപ്പോൾ അവൾക്ക് ജീവിക്കാൻ നിവർത്തി ഇല്ലത്രേ. അതു കൊണ്ട് കുടുംബവീതം വേണം അത്രേ . അല്ലേൽ കേസിനു പോകുമെന്ന്.ഇത് കേട്ട് അടുത്ത വീട്ടിലെ സന്ധ്യ ചേച്ചി പറഞ്ഞു ഇവൾക്കൊരു യൂട്യൂബ് ചാനൽ തുടങ്ങി കൂടെ. ഇപ്പോൾ അതു അല്ലേ ട്രെൻഡ്. അതു കേട്ട് കുറച്ചു ആളുകൾ ചിരിച്ചപ്പോൾ പുള്ളിക്കാരി അതു ഇഷ്ടപെടാതെ അകത്തോട്ടു കേറി പോയി.ഞാൻ അതു അല്ല ആലോചിച്ചത് സ്വന്തം ഇഷ്ടത്തിനു ജീവിതം തെരഞ്ഞു എടുത്തവർക്ക് അതിന്റെ ബാക്കി ഉത്തരവാദിത്തങ്ങൾ കൂടി നോക്കണ്ട ബാധ്യത ഇല്ലേ എന്ന്. വിദേശ രാജ്യം പോലെ അല്ലാലോ നമ്മുടെ ഇവിടെ. അവിടെ ഒക്കെ 18 വയസ് ആകുമ്പോഴേ സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്നവരെ പോലെ ആണോ കല്യാണം വരെയോ അല്ലേൽ പഠനം പൂർത്തിയാക്കി ജോലി ആവുന്നവരെ മാതാപിതാക്കളുടെ ചിലവിൽ കഴിയുന്ന നമ്മുടെ കുട്ടികൾ. അവരുടെ ജീവിതത്തിൽ മാതാപിതാക്കളുടെ ഇഷ്ടത്തിനും പ്രാധാന്യം ഇല്ലേ.

കടപ്പാട്