പ്രവാസത്തിൽ താൻ കഷ്ടപ്പെട്ട് സമ്പാദിച്ച 24 ലക്ഷം ആർക്ക് കൊടുത്തു എന്ന് ചോദിച്ചപ്പോ ഭാര്യക്ക് മറുപിടി ഇല്ല ഒടുവിൽ അവൾ സത്യം പറഞ്ഞപ്പോ കരഞ്ഞു പോയി കുറിപ്പ്

EDITOR

നീ ഇനി എങ്കിലും പറയ് ഞാനാ മരുഭൂമിയിൽ അദ്ധ്വാനിച്ച് അയച്ചു തന്ന പണമൊക്കെ നീ എന്താ ചെയ്തേ?? സത്യൻ അതി ദയനീയമായി അവളോട് അപേക്ഷിച്ചു.ഞാൻ ആരുടേം പൈസ എടുത്തിട്ടുമില്ല, എനിക്ക് ഒന്നും അറിയത്തുമില്ല അവളിൽ യാതൊരു കൂസലും പ്രകടമായിരുന്നില്ല. ഞാൻ കഴിഞ്ഞ പതിനാലു വർഷം വളയം പിടിച്ചും പട്ടിണി കിടന്നും ചോര നീരാക്കി പണി എടുത്ത പൈസയാണ്. ഒന്നും രണ്ടും അല്ല ഇരുപത്തി നാല് ലക്ഷം രൂപക്ക് ആണ് അമ്പും തുംബും ഇല്ലാത്തത്.. ആ പണമൊക്കെ നീ എന്താ ചെയ്തേ??? പറയ്അയാൾ ഒരു ഭ്രാന്തനെപ്പോലെ ഉച്ചത്തിൽ അലറി.സത്യന്റെ പെട്ടെന്നുള്ള ഭാവമാറ്റം ഹരിതയിൽ ഞെട്ടൽ ഉളവാക്കി.അവൾ ഭയന്ന് പുറകോട്ട് മാറി.നമുക്ക് സ്വന്തം ആയ് ഒരു വീട് പണിത് അങ്ങോട്ടേക്ക് മാറാൻ ഞാൻ കരുതിയ പണം ആണ് പോയത്. നീ എന്ത് ചെയ്തൂന്ന് എനിക്ക് അറിയണ്ട. നാളെ ഈ സമയമാകുമ്പോൾ എനിക്കത് കിട്ടണം.അയാൾ കണ്ണുകൾ ചുവന്ന് പല്ലിറുമ്മിയാണ് പറഞ്ഞത്.

ഞാൻ.. ഞാൻ നാളെ.. എങ്ങനെ?? ഹരിത വിക്കിവിക്കി.എനിക്ക് അറിയണ്ടാന്ന് പറഞ്ഞില്ലെ.എന്നോട് ചോദിച്ചല്ലാലൊ നീ ഓരോന്ന് ചെയ്തത്..” സത്യൻ അവളുടെ മുഖത്തു പോലും നോക്കിയില്ല.ഞാൻ അത് അത് ഒരാൾക്ക് കടം കൊടുത്തതാണ്ആർക്ക്?? അത് എന്റെ ഫ്രണ്ട് എന്റെ ഒരു ഫ്രണ്ടിനു കൊടുത്തതാ.ഏത് ഫ്രണ്ട്?? നിങ്ങൾ എങ്ങനാ പരിചയം ?? സത്യന്റെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങിയിരുന്നു.സെബിൻ അലക്സി… ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ അങ്ങനെ അറിയാം. അവൻ എന്നോട് കടം ചോദിച്ചപ്പോൾ ഞാൻ കൊടുത്തു.ഹരിത ഭർത്താവിനു മുഖം കൊടുക്കാതെ ഒരു വിധം പറഞ്ഞൊപ്പിച്ചു.ഹരീ.. എന്നോട് ഒരു വാക്ക് പറയാതെ ഇരുപത്തി നാല് ലക്ഷം രൂപ നീ എന്ത് ഉറപ്പിലാണ് കൊടുത്തത് ?? അവനെ വിളിച്ചു പറ എനിക്ക് പണം വേണമെന്ന്.. ഇപ്പോൾത്തന്നെ .സത്യൻ കൈകൾ കൂട്ടി തിരുമ്മിക്കൊണ്ടിരുന്നു.. കാര്യങ്ങൾ കൈ വിട്ട് പോകുന്നു എന്ന തോന്നൽ അയാളിൽ വല്ലാത്ത സമ്മർദ്ദം ചെലുത്തി.അത്… അത്….. അവൻ ഫോൺ എടുക്കുന്നില്ല നാല് ദിവസമായി, നമ്പർ നിലവിൽ ഇല്ലാ എന്നാ… പറയണേ

അവളുടെ വാക്കുകൾ തീമഴ പോലെയാണ് സത്യന് അനുഭവപ്പെട്ടത്. എന്നുവെച്ചാൽ???? എനിക്ക് അറീലാ.. എനിക്ക് ഒന്നും അറിയില്ല അവൾ കരഞ്ഞു തുടങ്ങിയിരുന്നു.താൻ ചതിക്കപ്പെട്ടു എന്ന സത്യം ഒരു ഞെട്ടലോടെ അയാൾ തിരിച്ചറിഞ്ഞു.പെയ്യുന്ന മഴയും തെളിയുന്ന വെയിലും കൊണ്ട് രാത്രിയെ പകലാക്കിയും ചോരയെ വിയർപ്പ് ആക്കിയും സ്വന്തം ആഗ്രഹങ്ങളും ആവശ്യങ്ങളും പോലും മാറ്റി വെച്ച് കുടുംബത്തെ നോക്കിയതിന്റെ പ്രതിഫലംനീയും നിന്റെ കാമുകനും കൂടി എത്ര നാൾ ആയെടീ.. എന്നെ പൊട്ടനാക്കാൻ തുടങ്ങീട്ട്.. കൂടെ നിന്ന് ചതിക്കായിരുന്നല്ലെടീ പന്ന കഴുവേറീടെ മോളെ.. നീ എന്നെ.സത്യൻ വീഴാതിരിക്കാൻ സമീപമുള്ള ജനൽ കമ്പിയിൽ മുറുകെ പിടിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.പറയ്.. ഞാൻ ഇനി എന്താ ചെയ്യണ്ടേന്ന് പറയ്..!! നിന്റെ കാമുകൻ ചോദിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ നീ കൊടുത്ത പൈസക്ക് എന്ത് ചെയ്യണം ?? എന്നെ ചതിച്ചു വേറെ ഒരുത്തന് കിടന്ന് കൊടുത്ത നിന്നെ എന്ത് ചെയ്യണം?? ഇതൊന്നും അറിയാതെ അകത്തു കിടക്കുന്ന കുഞ്ഞു മക്കളേ എന്ത് ചെയ്യണം. പറയ്

അയാൾ പൊട്ടിക്കരഞ്ഞ് ഒരു ഭ്രാന്തനെപ്പോലെ അലറി.ഞാൻ എന്റെ സാഹചര്യം അതായിരുന്നു.. എനിക്ക് വേറെ ഒന്നും അറിയില്ല.ഹരിത ഒരു വിധം പറഞ്ഞു ഒപ്പിച്ചു.നിന്റെ എന്ത് സാഹചര്യം ??? സത്യൻ തല ഉയർത്തി അവളെ സംശയത്തോടെ നോക്കി.ഞാനും ഒരു ചോരയും നീരുമുള്ള പെണ്ണാണ് എനിക്കും വികാരങ്ങൾ ഉണ്ട്.എത്ര നാൾ നമ്മൾ ഒരുമിച്ച് നിന്നിട്ടുണ്ട്.ഒരു സാധാരണ മനുഷ്യനായ എനിക്ക് എന്റെ ശരീരത്തെയെങ്കിലും തൃപ്തിപെടുത്തണമായിരുന്നുഅവളുടെ വാക്കുകളിൽ തെല്ലും കുറ്റബോധം ഉണ്ടായിരുന്നില്ല.ഹരിതയുടെ വാക്ക് കേട്ടതും സത്യൻ അവളെ തല്ലാനായി കയ്യുയർത്തിയെങ്കിലും സംയമനം പാലിച്ചു.നിനക്ക് കുറച്ചെങ്കിലും അന്തസ്സ് ഉണ്ടായിരുന്നെങ്കിൽ എന്നെ ഡിവോഴ്സ് ചെയ്തിട്ട് അവന്റെ കൂടെ പോണമായിരുന്നു.എന്റെ ചിലവിൽ ജീവിച്ചു എന്നെ പൊട്ടൻ ആക്കിയിട്ട് നീ വേശ്യയുടെ ചാരിത്ര്യ പ്രസംഗം നടത്തരുത് സത്യൻ നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു.നിങ്ങളുടെ പക്കൽ നിന്നും കിട്ടാത്തത് മറ്റൊരുത്തൻ എനിക്ക് തന്നപ്പോൾ ഞാൻ അറിയാതെ വീണു പോയി. പക്ഷെ അവനും എന്നെ ചതിക്കുമെന്ന് കരുതിയില്ല.

ആ ചെറ്റയും എന്നെ മുതലെടുത്തു.അവൾ അമർഷത്തോടെ പല്ലിറുമ്മി.വീണ്ടും തുടർന്നു.ഞാൻ ഡിവോഴ്സ് ചോദിച്ചിരുന്നു എങ്കിൽ നിങ്ങൾ തരുമായിരുന്നോ…?? എന്റെ കൂടെ നിന്ന് ചതിക്കുന്നതിലും ഭേദം നീ പോകുന്നതായിരുന്നുഅയാളും വിട്ട് കൊടുത്തില്ല.എങ്കിൽ ഇപ്പോൾ ചോദിക്കുന്നു ഡിവോഴ്സ്.. നമുക്ക് പിരിയാം അവൾ അയാൾക്ക് മുന്നിൽ അഭിമുഖമായി കണ്ണിലേക്ക് തന്നെ നോക്കി നിന്നു.പിരിയാം അതിന് മുന്നെ എന്നെ പറ്റിച്ച് ഊറ്റി നീന്റെ മറ്റവന് കൊടുത്ത പണം അതെപ്പോൾ എനിക്ക് തരും? അയാൾ പറഞ്ഞവസാനിച്ചതും അവൾ പുച്ഛത്തോടെ ചിരിച്ചു.എന്റെ കയ്യിൽ പൈസ ഒന്നുമില്ല.. ഉണ്ടാരുന്നത് മൊത്തം ആ സെബിൻ നാറി പറ്റിച്ചു കൊണ്ടു പോയി..!! പക്ഷെ പകരം വേറെ ഒരു കാര്യം ഉണ്ട് എന്ത് കാര്യം ??കുട്ടികളുടെ കസ്റ്റഡി!നമ്മുടെ നിയമത്തിൽ പുരുഷന്മാർക്ക് കുട്ടികളെപൂർണ്ണമായും വിട്ട് കൊടുക്കില്ല. പ്രത്യേകിച്ചു പെൺകുട്ടികളപ്രായപൂർത്തിയാവുന്നതു വരെഅമ്മയ്ക്കാണ് കസ്റ്റഡി അവകാശംഅവൾ ഗൂഢമായി ചിരിച്ചു.അതിന് ???? അയാൾ ഒരു ചെറിയ ഞെട്ടലോടെ അവളുടെ മുഖത്തു നോക്കി.

എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ലാ. എന്തായാലും ഞാൻ പോകും. പക്ഷെ, കുട്ടികളെ നിങ്ങൾക്ക് തന്നിട്ട് പോകാം.. പകരം ആ പണം മറക്കണം !! അല്ലാത്ത പക്ഷം നിങ്ങൾ അവരെ കാണുക പോലുമില്ല.നന്നായിട്ട് ആലോചിക്ക് ”
ഹരിത അതും പറഞ്ഞ് രണ്ടു കൈകളും കൂട്ടി കെട്ടി നിന്നു. തനിക്ക് നിഷേധിക്കപ്പെട്ട നീതിയെ ഓർത്ത് അയാൾക്ക് ഒരു നിമിഷം പുച്ഛം തോന്നി.സ്വന്തം കുട്ടികളെ പണം കൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥ.സമ്മതം മറിച്ചൊന്നും ആലോചിക്കാതെ അയാൾ മറുപടി നൽകി.കുടുംബ കോടതിയിൽ നാലാമത്തെ കേസ് ആയിരുന്നു അവരുടേത്.മിസ്റ്റർ സത്യൻ നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ?? ”
ജഡ്ജ് അയാൾക്ക് അവസരം നൽകി.സാർ എനിക്ക് ഡിവോഴ്സ് വേണം.വേറെ ഒന്നും പറയാനില്ല അയാൾ പെട്ടെന്ന് നിർത്തി.താങ്കൾക്ക് വേറെ എന്തെങ്കിലും കാരണം പറയാൻ ഉണ്ടോ ?? ഇല്ലാ സാർ.സത്യൻ തന്റെ മക്കൾക്കു വേണ്ടി മറ്റുള്ളവർക്ക് മുന്നിൽ സംഭവിച്ചത് ഒന്നും തന്നെ മിണ്ടാൻ തയ്യാറായില്ല.

ജഡ്ജ് ഹരിതയുടെ നേരെ തിരിഞ്ഞു.ഹരിതാ നിങ്ങൾക്കോ??സാർ ഇയാളിൽ നിന്നും ഞാൻ ഗാർഹിക പീഡനം നേരിടാറുണ്ട്.. സാർ എന്റെ രണ്ട് കുട്ടികളുടെയും കസ്റ്റഡി എനിക്കുതന്നെ വേണം അവരെ എനിക്ക് വേണം സാർ !!! പക്ഷേ, അയാൾ ഞങ്ങളെ ഉപദ്രവിക്കും. ഈ പെൺകുട്ടികളുടെയും എന്റെയും സുരക്ഷയെക്കരുതി ജീവനാംശമായി 50 ലക്ഷം രൂപ എനിക്ക് വേണം.ഹരിത കണ്ണീരിൽ ചാലിച്ചു തന്റെ വിഷമങ്ങൾ എണ്ണിപ്പെറുക്കി.കോടതിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളും അവളുടെ പെരുമാറ്റവും കണ്ട് സത്യൻ ഞെട്ടി വിറച്ചു.താൻ ഭാര്യയാൽ സമർത്ഥമായി കബളിപ്പിക്കപ്പെട്ടു എന്നയാൾ തിരിച്ചറിഞ്ഞു.ഈ കുട്ടികളെയും കൊണ്ട് ഒറ്റക്ക് ജീവിക്കാൻ എനിക്ക് പ്രയാസമാണ്. എന്റെ ജീവനാംശം എത്രയും വേഗത്തിൽ ആക്കാനും എന്റെ സംരക്ഷണം ഉറപ്പ് വരുത്താനും കോടതിയോട് ഞാൻ അപേക്ഷിക്കുന്നു. അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.അച്ഛന്റെ അവകാശങ്ങൾക്ക് മുകളിൽ ‘അമ്മ’യുടെ സങ്കടങ്ങളും ബലഹീനതയും കോടതി ശരി വച്ചു.കുറച്ചു നേരത്തെ ഇടവേളക്ക് ശേഷം ജഡ്ജ് വിധി പറഞ്ഞു.

കുട്ടികളുടെ കസ്റ്റഡി അമ്മയ്ക്ക് മാത്രം പെൺകുട്ടികളുടെ സുരക്ഷയെ പ്രതി അമ്മയുടെ സാന്നിധ്യത്തിൽ മാത്രം അച്ഛനു വിസിറ്റ് ചെയ്യാം. ജീവനാംശമായി അൻപത് ലക്ഷം ഉടൻ നൽകണം.കോടതി വിധി കേട്ട സത്യൻ എല്ലാം തകർന്ന് നിലത്തിരുന്നു..!!! തന്റെ ജീവിതം സമർത്ഥമായി അവൾ തകർത്തിരിക്കുന്നു.. തന്റെ മക്കളെ ഇനി ദൂരെ നിന്ന് മാത്രം നോക്കി കാണാം.ഇന്നോളം ജീവിതത്തിൽ സമ്പാദിച്ചതും ഉള്ള തറവാട് വിറ്റ് കൂട്ടിയാൽ പോലും അത്രയും പണം എങ്ങനെ ഹൃദയം തകർന്നിരിക്കുന്ന ആ മനുഷ്യനു മുന്നിൽക്കൂടി വിജയശ്രീലാളിതയായി അവൾ പുച്ഛത്തോടെ കടന്ന് പോയി. വളരെ വേഗം തന്നെ അവനുണ്ടായിരുന്നതെല്ലാം അവൾ നിയമപരമായി തന്നെ പിടിച്ചെടുത്ത് കൈക്കലാക്കി.ഇപ്പോൾ ഒരു മാസമായിരിക്കുന്നു.പണം കൈ മാറിയതിനു ശേഷം മക്കളേയും കൊണ്ട് ഹരിത എവിടെയാണെന്നോ , എങ്ങോട്ട് പൊയെന്നോ യാതൊരു അറിവുമില്ലാ.ഒരു ലക്ഷ്യവുമില്ലാതെ ദിവസങ്ങൾ ഓടി കൊണ്ടിരുന്നു..!!!! ഒരു ഞായറാഴ്ച തന്റെ സുഹൃത്ത് വിജയൻ കാണാൻ എത്തി. അവന്റെ ഫോണിൽ നിന്നും ഒരു ഫോട്ടോ കാണിച്ചു തന്നു.

അത് കണ്ടതും സർവ്വ നാഡി വ്യൂഹങ്ങളും തകർന്ന് പോയി.. മനസ്സിൽ തങ്ങി നിന്നിരുന്ന പ്രതീക്ഷയുടെ അവസാന കിരണവും ഇവിടെ അവസാനിച്ചിരിക്കുന്നു…!!ചിരിച്ചു നിൽക്കുന്ന ഹരിതയും തന്റെ മക്കളും കൂടെ അവളുടെ കാണാതായ കാമുകൻ സെബിൻ അലക്സിയും ഒരു ഫാമിലി ഫോട്ടോഅപ്പോൾ ഇതുവരെ നടന്നതെല്ലാം കരുതിക്കൂട്ടി നടന്ന നാടകവും താൻ അതിൽ കഥ അറിയാതെ ആടിയ വിദൂഷകനും ആവാം വ്യക്തമായി ആസൂത്രണം ചെയ്ത ചതിയിൽ സർവ്വവും നഷട്ടപ്പെട്ട കോമാളി.പിറ്റേന്ന് ഒരു മുഴം കയറിൽ തൂങ്ങിയാടിയ അവനെ കാണാൻ വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് എത്തിയത്.എന്തായിരുന്നു… കാരണം ?? ”
”പുള്ളീടെ കയ്യിലിരുപ്പും തോന്ന്യാസോം കാരണം കെട്ട്യോൾ ഇട്ടിട്ട് പോയാരുന്നു..
ആണുങ്ങളായാൽ കുടുംബം നോക്കണം.

ആ പെണ്ണ് നല്ല ബുദ്ധിക്ക് രക്ഷപെട്ടു ആളുകൾ അയാളുടെ ശവത്തിനരികിൽ നിന്ന് അവളെ പുക്ഴ്ത്തി പാടി.ചിതയിലെ തീച്ചുളയിൽ എരിഞ്ഞമരുന്ന അവന്റെ ചേതനയറ്റ ശരീരത്തിൽ നിന്ന് അവസാന തുള്ളി ചോരയും ഉച്ചത്തിൽ വിളിച്ചു പറഞ്ഞുഇതൊരു ഹത്യ അല്ല… ഇത്- കൊലപാതകമാണ്.അവന്റെ കൊലയാളി..???????ഒരു പുരുഷായുസ്സിനും അവന്റെ അവകാശങ്ങൾക്കും തെരുവ് പട്ടിയുടെ വിലപോലും കൊടുക്കാത്ത നിയമമേ നീയാകാം.അലിഖിത നിയമങ്ങൾ കൊണ്ട് സദാചാരം കൊണച്ച് അവളെ ഇരയായും അവനെ പല്ലിൽ ചോര കറ പൂണ്ട ചെന്നായയായും വിധി എഴുതിയ സമൂഹമേ നീയുമാകാം.2021 ൽ എഴുതിയ ഈ കഥയ്ക്ക് ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം പ്രസക്തിയുണ്ട്.

എഴുതിയത് : ജോസഫ് അലക്‌സി