സഹതാപം തോന്നി കടയുടെ മുന്നിൽ വന്ന പെൺനായക്ക് ബിസ്കറ്റ് നൽകി ശേഷം അതൊരു ആൺ നായയുമായി വന്നു ആ നായ അവൾക്കുള്ള ബിസ്കറ്റ് കൂടെ കഴിച്ചിട്ടും സ്നേഹിക്കാൻ ചെന്നാൽ മുൻപ് നടന്നത് മറക്കുന്നത് ശ്രദ്ധിച്ചു ശേഷം

EDITOR

കടയുടെ പരിസരത്തു വന്നു പെട്ട ആ തെരുവ് നായക്ക് ഒരാൾ ബിസ്കറ്റ് വാങ്ങി നൽകിയപ്പോൾ ആദ്യം തടയണമെന്ന് തോന്നി.വിശന്നു വലഞ്ഞു നിൽക്കുന്ന അതിനെ കണ്ടപ്പോൾ തടയാൻ തോന്നിയില്ല.പിന്നെ അതു കടയുടെ പരിസരത്ത് നിന്നു മാറാതെ വന്നപ്പോൾ ശല്യമായി തോന്നി.ഓടിപ്പിച്ചു പറഞ്ഞു വിട്ടാലും വിശക്കുമ്പോൾ അതു കടയുടെ മുമ്പിൽ വന്നു കിടക്കും.അതിന്റെ കിടപ്പ് കണ്ടപ്പോൾ സഹതാപം തോന്നി ഞാനും ബിസ്കറ്റ് പൊട്ടിച്ചു നൽകി തുടങ്ങി.
അതൊരു പെൺ നായ ആയിരുന്നു.സുന്ദരി ആയ അവൾ തൊഴുതു തന്റെ ഇഷ്ടം പ്രകടിപ്പിക്കുമ്പോൾ നായകളോട് പൊതുവെ ഇഷ്ടമില്ലാതിരുന്ന ഞാനും അതിനെ സ്നേഹിച്ചു തുടങ്ങി.വയറു നിറഞ്ഞു കഴിയുമ്പോൾ ഇനി പൊയ്ക്കോ എന്നു പറഞ്ഞാൽ അവൾ അനുസരണയോടെ മറ്റെവിടെക്കെങ്കിലും പോകും.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ കൂടെ മറ്റൊരു ആൺ നായ കൂടി വന്നെത്തി.അവരുടെ പ്രണയ സല്ലാപങ്ങൾ കണ്ടപ്പോൾ മനസ്സിലായി അവർ തമ്മിൽ പ്രണയ ബാധിതർ ആണെന്ന്.

അവളുടെ കാമുകനോട് എനിക്കും അൽപ്പം സ്നേഹം തോന്നി.അവർക്ക് രണ്ടുപേർക്കുമായി ബിസ്കറ്റ് ഇട്ടു കൊടുത്തപ്പോൾ ആണ് ഞാൻ അവന്റെ തനിനിറം മനസ്സിലാക്കിയത്.ബിസ്കറ്റ് ഒറ്റക്ക് തിന്നുന്നതിനു വേണ്ടി അവൻ അവളെ കടിച്ചു ഓടിപ്പിക്കും.അവൾക്കു വേദനിക്കുമ്പോൾ ഭീതിയോടെ ഒഴിഞ്ഞു മാറി അവൾ നിൽക്കുമ്പോൾ അവൻ അതു മുഴുവൻ തിന്നു തീർക്കും.അവന്റെ തീറ്റ കഴിഞ്ഞാൽ അവനു പിന്നെ അവളോട്‌ വീണ്ടും പ്രണയം തുടങ്ങും.പിന്നെ തഴുകൽ ആയി ചുംബനം ആയി.ഒരു വിഡ്ഢിയെ പോലെ അവന്റെ പ്രണയ
ചാപല്യങ്ങൾക്ക് അവൾ വഴങ്ങി കൊടുക്കുമ്പോൾ എനിക്ക് നന്നായി ദേഷ്യം വരും.
ഞാൻ അവരെ ആട്ടി ഓടിക്കും.എന്നാലും വിശക്കുമ്പോൾ അവൾ അവനെയും കൊണ്ട് പിന്നെയും വരും.പിന്നീട് ഞാൻ ബിസ്കറ്റ് കൊടുക്കുമ്പോൾ അവർക്ക് രണ്ടു സ്ഥലത്തു വെച്ചു കൊടുക്കും.എന്നാൽ അവൻ തനിക്കു കിട്ടിയത് വേഗം തിന്ന് തീർത്തു അവളുടെ അരികിലേക്ക് വന്നു അവളെ ഓടിപ്പിച്ചു അതും മുഴുവൻ തിന്നു തീർക്കും.

പിന്നീട് അവർ തമ്മിൽ എന്തുമാകട്ടെ എന്നു കരുതി തീറ്റ കൊടുത്തു ഞാൻ ഇങ്ങോട്ടു പോരും.ഇതിനിടയിൽ രണ്ടു ദിവസം അവളെ കാണാതായി അവനെയും.
രണ്ടു ദിവസത്തിന് ശേഷം അവൾ തിരിച്ചു വന്നു.കൂടെ മറ്റൊരു ആൺ നായയുമായി.
ഞാൻ പതിവുപോലെ അവൾക്കു ബിസ്കറ്റ് ഇട്ടു കൊടുത്തു.അവൾ തിന്നുന്നത് അവൻ നോക്കി നിൽക്കുന്നത് കണ്ടു.അവൾ തിന്നു മതിയാക്കിയപ്പോൾ അവൻ ബാക്കി കഴിച്ചു.പിന്നീട് അവർ തമ്മിൽ ഉള്ള പ്രണയ സല്ലാപം കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി.ഞാൻ അവർക്കായി വില കുറഞ്ഞ ബിസ്കറ്റുകൾ കൂടുതൽ ശേഖരിച്ചു വവെച്ചു കാത്തിരിക്കാൻ തുടങ്ങി.ഇതിൽ നിന്നു എനിക്ക് ഏറെ പഠിക്കാൻ ഉണ്ടായിരുന്നു.പുരുഷൻ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ അവൻ സ്നേഹം അഭിനയിക്കുന്നു.എന്നാൽ പലപ്പോഴും അവൻസ്വാർത്ഥനാകുന്നു.എന്നാൽ സ്ത്രീകൾ സ്നേഹത്തിനു വേണ്ടി പരമാവധി അഡ്ജസ്റ്റ് ചെയ്യുന്നു.ഒരിക്കൽ അവൾ തിരിച്ചറിയും തന്റെ പുരുഷന്റെ സ്നേഹം കപടമായിരുന്നു എന്ന്.അന്നുമുതൽ അവൾ അവനിൽ നിന്ന് അകന്നു പോകും.പിന്നെ എത്ര ശ്രമിച്ചാലും തന്നോട് ചേർത്ത് പിടിക്കുവാൻ സാധിക്കുകയില്ല.തന്നെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പുരുഷനെ ഒരിക്കലും ഉപേക്ഷിക്കുകയുമില്ല.

എഴുതിയത് : കൃഷ്ണ ദാസ്