മകളുടെ സ്കൂളിൽ നിന്ന് പ്രിൻസിപ്പൽ വിളിച്ചു എന്റെ മകൾ കാരണം അവരുടെ സ്കൂളിലെ ഫുൾ എ പ്ലസ് സ്വപ്നം നഷ്ടം ആകുമത്രേ ശേഷം എന്റെ മറുപിടി അവർ ജീവിതത്തിൽ മറക്കില്ല

  0
  4745

  മക്കൾ പഠിക്കുന്ന സ്ക്കൂളിൽ നിന്നും ഇന്നലെ പ്രിൻസിപ്പാൾ വിളിച്ചിരുന്നു. അത്യാവശ്യമായി എന്നെ ഒന്ന് കാണണമെന്ന്. എന്താണാവോ കാര്യം?അതുകൊണ്ട് ഞാനിന്ന് ലീവാക്കി.ഞാൻ പോയിട്ട് വേഗം വരാം ഭാര്യയുടെ മുഖത്തുനോക്കി ശേഖരൻകുട്ടി അത് പറയുമ്പോഴും അവളൊന്നും തിരിച്ചു പറഞ്ഞില്ല.പതുക്കെയൊന്ന് തലയാട്ടുക മാത്രം ചെയ്തു. സ്ക്കൂൾ ഗെയിറ്റ് അടച്ചതിനാൽ സെക്യൂരിറ്റിയോട് അനുവാദം വാങ്ങി അയാൾ തന്റെ സ്ക്കൂട്ടറുമായി അകത്തേക്ക് പോയി. പാർക്കിംഗ് ഏരിയയിൽ സ്ക്കൂട്ടർ വച്ച് പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് നടക്കുമ്പോൾ അയാളുടെ ചിന്തകൾ പലവഴിക്ക് പോയി.മൂത്തമകൾ അഖില പത്താം ക്ലാസിലാണ് പഠിക്കുന്നത്.അവൾ മോശമല്ലാത്ത രീതിയിൽ പഠിക്കും.ഇളയവൻ അഖിൽ അഞ്ചാം ക്ലാസിലും.ഇനി കുട്ടികളിൽ ആരെങ്കിലും കുസൃതി ഒപ്പിച്ചോ ആവോ?സ്ക്കൂളിലെ എല്ലാ കാര്യങ്ങളും രണ്ടുപേരും വീട്ടിൽ വന്ന് പറയാറുണ്ട്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവർ തീർച്ചയായും എന്നോട് പറഞ്ഞേനെ

  ആരാ?’സ്ക്കൂളിലെ പ്യൂണിൻ്റെ ചോദ്യമാണ് അയാളെ ചിന്തകളിൽ നിന്നും മോചിപ്പിച്ചത്.ഞാൻ.. ഇവിടെ പത്തിൽ പഠിക്കുന്ന അഖിലയുടെയും അഞ്ചിൽ പഠിക്കുന്ന അഖിലിൻ്റെയും അച്ഛനാണ്. ശേഖരൻകുട്ടി.പ്രിൻസിപ്പാൾ എന്നോട് വരാൻ പറഞ്ഞിരുന്നു’മേഡം റൂമിലുണ്ട്.അങ്ങോട്ട് ചെന്നോളൂ അയാൾ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് ചെന്നു.മേഡം.ഞാൻ പത്തിൽ പഠിക്കുന്ന അഖിലയുടെ അച്ഛൻ’
  ആ..അറിയാം.. ഇരിക്കുഎന്തിനാണ് മേഡം വരാൻ പറഞ്ഞത്’സുകു..പത്ത് ബിയിലെ ക്ലാസ് ടീച്ചറിനോടും ആ ക്ലാസിൽ പഠിക്കുന്ന അഖിലയോടും വരാൻ പറയൂ’പ്രിൻസിപ്പാൾ പ്യൂൺ സുകുവിന് നിർദ്ദേശം കൊടുക്കുമ്പോഴും സംഗതി എന്താണെന്നറിയാതെ ശേഖരൻകുട്ടി വിഷമിച്ചു. അയാളുടെ മുഖഭാവം കണ്ടത് കൊണ്ടാവണം പ്രിൻസിപ്പാൾ പറഞ്ഞു തുടങ്ങിയത്.

  ‘ശേഖരൻകുട്ടി എന്നല്ലെ പേര്.അഖില പറഞ്ഞിരുന്നു. മിസ്റ്റർ ശേഖരൻകുട്ടിക്ക് അറിയാലോ കഴിഞ്ഞ മൂന്നുവർഷമായി ഈ സ്ക്കൂളിലെ ടെൻത് റിസൾട്ട്‌.മുഴുവൻ പേർക്കും എ പ്ലസ് നേടി കൊടുത്ത സ്ക്കൂളാണിത്.അതിനു ഇവിടുത്തെ ടീച്ചേഴ്സ് കഠിനപ്രയ്തനം തന്നെ ചെയ്യേണ്ടി വന്നു അയാൾ ഒന്നും മനസ്സിലാവാതെ അവരുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.ഈയൊരു റിസൾട്ട് കിട്ടാൻ വേണ്ടി ഞങ്ങൾ ചില മാറ്റങ്ങൾ നടത്തിയിരുന്നു. അതിൽ ഒന്നാമത്തെതായിരുന്നു.ബെസ്റ്റ് സ്റ്റുഡൻറ് ഓഫ് ദ വീക്ക് എന്നത്.അതായത് ഒൻപതാം ക്ലാസുമുതലുള്ള കുട്ടികളുടെ പഠനനിലവാരം കൂട്ടാൻ വേണ്ടി ഓരോ ക്ലാസിലെയും കുട്ടികളിൽ നിന്നും ആ ആഴ്ചയിലെ ഏറ്റവും മികച്ച കുട്ടിയെ തെരഞ്ഞെടുക്കുക എന്നത്.എല്ലാ കുട്ടികളും ഒരാഴ്ച അല്ലെങ്കിൽ മറ്റൊരാഴ്ച്ച ഈ സ്ഥാനം വാങ്ങുന്നുണ്ട്.ഒരു കുട്ടിയൊഴിച്ച്.നിർഭാഗ്യവശാൽ ആ കുട്ടി നിങ്ങളുടെ മകൾ അഖിലയാണ്.ഇത്തവണയും മുഴുവൻ എ പ്ലസ് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം.ഞങ്ങൾക്കത് നിസാരമായി നേടാവുന്നതേയുള്ളു..പക്ഷെ.

  ആ പക്ഷെ എൻ്റെ മകളാണ് അല്ലേ മേഡം.അയാൾ അല്പസമയം ഒന്നും മിണ്ടാതെ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.അപ്പോഴേക്കും അഖിലയേയും കൂട്ടി അവളുടെ ക്ലാസ് ടീച്ചർ പ്രിൻസിപ്പാളിന്റെ മുന്നിലേക്ക് എത്തിയിരുന്നു.
  മേഡം..എങ്ങനെയാണ് നിങ്ങൾ ബെസ്റ്റ് സ്റ്റുഡൻറ് ഓഫ് ദ വീക്കിനെ കണ്ടെത്തുന്നത്?’
  ക്ലാസ് ടെസ്റ്റിൽ കൂടുതൽ മാർക്ക്, ക്ലാസിലെ ശ്രദ്ധ,അച്ചടക്കം,ഹോം വർക്ക് ചെയ്യുന്നതിലെ കൃത്യത തുടങ്ങിയവയൊക്കെ നോക്കിയാണ് തീരുമാനിക്കുന്നത്’
  അയാൾ തൻ്റെ മകളെ അരികിലേക്ക് ചേർത്തു നിർത്തി.മേഡം രാവിലെ എത്രമണിക്ക് എഴുന്നേല്ക്കാറുണ്ട്?രാവിലെ ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുവരുന്നതാണോ അതോ ഹോട്ടലിൽ നിന്നോ ഇവിടുത്തെ കാൻ്റീനിൽ നിന്നോ കഴിക്കുന്നതാണോ?’
  അയാളുടെ ചോദ്യം കേട്ട് പ്രിൻസിപ്പാൾ അന്താളിച്ചു.ഞാൻ ആറുമണിക്ക് എഴുന്നേല്ക്കും.ചിലപ്പോൾ വീട്ടിൽ നിന്നും കൊണ്ടുവരും അല്ലെങ്കിൽ ഇവിടുത്തെ കാൻ്റീനിൽ നിന്നും കഴിക്കും’അഖിലയുടെ പഠനവും ഇതുമായി എന്താണ് ബന്ധം?’
  അയാളാ ചോദ്യത്തെ അവഗണിച്ചു.

  വീട്ടിൽ വേലകാരിയുണ്ടാകുമായിരിക്കും അല്ലേ?’അയാളൊന്ന് ചിരിച്ചു
  ‘ഒഫ്കോഴ്സ്.. കാരണം ഹസ്ബൻ്റിന് രാവിലെ ബാങ്കിലേക്ക് പോകണം മക്കൾക്ക് കോളേജിലേക്കും എനിക്ക് ഇവിടേക്കും വരേണ്ടതിനാൽ ഒരു വേലകാരി വീട്ടിൽ ഉണ്ടായാലേ പറ്റു വീട്ടിൽ വേലകാരിയുണ്ടായിട്ട് പോലും കൃത്യമായി ഉച്ചഭക്ഷണം കൊണ്ടുവരാൻ മേഡത്തിന് പറ്റുന്നില്ല.അപ്പോൾ അതൊന്നുമില്ലാത്ത ഒരാൾക്ക് രാവിലെ നാലരമണിക്ക് എഴുന്നേറ്റു വീട്ടിലെ ജോലികൾ തീർത്ത് മക്കൾക്കുള്ള ഭക്ഷണം പൊതിഞ്ഞു കെട്ടി കൊടുത്തു.കൃത്യസമയത്ത് ജോലിക്ക് പോകാൻ പറ്റുമോ മേഡം?അയാളുടെ ചോദ്യം കേട്ട് അവരൊന്നും മനസ്സിലാവാതെ ഇരുന്നു.
  ‘അതായിരുന്നു മേഡം കുറച്ചു വർഷം മുമ്പ് വരെ ഞാൻ. നാലുവർഷം മുമ്പായിരുന്നു എൻ്റെ ഭാര്യയ്ക്ക് ഒരു അപകടം സംഭവിക്കുന്നത്.അന്ന് അഖില ആറാം ക്ലാസിൽ ഇതേ സ്ക്കൂളിൽ പഠിക്കുകയായിരുന്നു.മകൻ ഒന്നാം ക്ലാസിലും.അന്ന് ഞാനോ അവളോ ആയിരുന്നു കുട്ടികളെ ഇവിടെ കൊണ്ടാക്കാറ്.

  അന്നും പതിവുപോലെ മക്കളെ ഇവിടെ കൊണ്ടാക്കി അവൾ തിരിച്ചു പോയി റോഡ് മുറിച്ച് കടക്കുമ്പോൾ ഒരു പ്രൈവറ്റ് ബസ്സ് അവളെ ഇടിച്ചു തെറുപ്പിച്ചു.ബോധമില്ലാതെ രണ്ടാഴ്ച അവൾ ആശുപത്രിയിൽ കിടന്നു.ഒടുവിൽ ബോധം തിരിച്ചു കിട്ടിയപ്പോൾ നടുതളർന്ന് മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവൾ.പിന്നീട് അവളുടെ കാര്യങ്ങൾ കുട്ടികളുടെ കാര്യങ്ങൾ എല്ലാം ഞാൻ ഒറ്റയ്ക്ക് നോക്കി. മക്കളോട് എൻ്റെ വിഷമങ്ങൾ ഒന്നും ഞാൻ പറഞ്ഞില്ല.രാവിലെ ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ പലപ്പോഴും മലത്തിലും മൂത്രത്തിലും കിടന്ന് അവൾ ശ്വാസം മുട്ടുന്നുണ്ടാവും. അതൊക്കെ വൃത്തിയാക്കി മക്കൾക്കുള്ള ആഹാരം തയ്യാറാക്കുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാവും.ഒരുദിവസം ഞാൻ ജോലിയും കഴിഞ്ഞു വരുമ്പോൾ അവളുടെ ദേഹം തുടച്ചു വൃത്തിയാക്കുന്ന എൻ്റെ മോളെയാണ് ഞാൻ കണ്ടത്..മേഡം സ്വന്തം അമ്മയുടെ മലവും മൂത്രവും കോരി കളഞ്ഞിട്ടുണ്ടോ?’പ്രിൻസിപ്പാളിന്റെ മുഖത്തെ ഭാവമാറ്റം അയാൾ തിരിച്ചറിഞ്ഞു.കുട്ടികാലത്ത് സ്വന്തം മക്കളുടെ മലവും മൂത്രവും കോരികളഞ്ഞ് അവരെ വൃത്തിയായി കുളിപ്പിച്ചു പൊട്ടു തൊടുപ്പിച്ച് കവിളിൽ ഒരുമ്മ കൊടുത്ത് വയറുനിറച്ച് ഭക്ഷണം കൊടുത്ത് അവരെ ഉറക്കാത്ത അമ്മമാരുണ്ടോ?

  പക്ഷെ അതുപോലെ എപ്പോഴെങ്കിലും സ്വന്തം അമ്മമാരോട് നമ്മൾ തിരിച്ചു ചെയ്തിട്ടുണ്ടോ? എന്ന് ആരെങ്കിലും ചോദിച്ചാൽ അതിന്റെ ഉത്തരമാണ് എൻ്റെയീ മകൾ’അഖില പെട്ടെന്ന് അയാളെ കെട്ടിപ്പിടിച്ചു.ഞാൻ കഷ്ടപ്പെടുന്നത് കണ്ടാവണം പിന്നീട് അവളും എൻ്റെ കൂടെ രാവിലെ എഴുന്നേല്കും വീട്ടിലെ പണികൾ ഞങ്ങൾ രണ്ടുപേരും കൂടി ചെയ്യും.ഞാൻ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ കിടന്നുറങ്ങുന്ന അനിയനെ വിളിച്ചുണർത്തി പഠിക്കാൻ ഇരുത്തും.അവൾ തന്നെ സ്വന്തം കൈകൾ കൊണ്ടുണ്ടാക്കിയ ചോറും കറികളും പൊതിഞ്ഞ് കെട്ടിവച്ച് അമ്മയുടെ രാവിലത്തെ പ്രാഥമിക കാര്യങ്ങൾ എല്ലാം ചെയ്യിപ്പിച്ച് കഴിയുമ്പോഴേക്കും പലപ്പോഴും സ്ക്കൂളിൽ എത്താൻ വൈകും.നേരം വൈകിയതിനാൽ ആദ്യ പിരിയഡ് ക്ലാസിനു വെളിയിൽ നില്ക്കുമ്പോഴും എൻ്റെ കുട്ടിയുടെ ചിന്ത അമ്മയെ വൃത്തിയായി ഒരുക്കാൻ പറ്റിയില്ലല്ലോ എന്നായിരിക്കും.വൈകി വരുമ്പോൾ പുറത്ത് നിർത്തുമ്പോൾ പോലും നീയെന്താ കുട്ടി ഇങ്ങനെ ഇടയ്ക്കിടെ വൈകി വരുന്നതെന്ന് ഒരു ടീച്ചേഴ്സും ഇവളോട് ചോദിച്ചിരുന്നില്ല.

  രാത്രിയിൽ അമ്മയുടെ തുണികൾ എല്ലാം മാറ്റാൻ എന്നോടൊപ്പം കൂടി ഭക്ഷണം നല്കി ഉറക്കി കിടത്തി അനിയനെ ഹോംവർക്കിൽ സഹായിച്ചിട്ട് ഇവൾ എപ്പോഴാണ് പഠിച്ചിരുന്നതെന്ന് എനിക്കറിയില്ല.എന്നിട്ടും ഇവൾ എല്ലാ പരീക്ഷയിലും ആവറേജിന് മുകളിൽ മാർക്ക് വാങ്ങുന്നത് തെല്ലൊരു അതിശയത്തോടെ മാത്രമേ ഞാൻ നോക്കി നിന്നിട്ടുള്ളു.മികച്ച കുട്ടികളെ തെരെഞ്ഞെടുക്കേണ്ടത് അവരുടെ പഠനമികവ് മാത്രം കണക്കാക്കിയാവരുത്.അവരുടെ പാഠ്യേതര വിഷയങ്ങളിലെ കഴിവു കൂടി കണക്കാക്കണം.നല്ലവണ്ണം ചിത്രം വരയ്ക്കുന്ന കഥകൾ എഴുതാൻ അറിയുന്ന ഭംഗിയായി നൃത്തം ചെയ്യാനറിയുന്ന ഒരു കുട്ടിയാണ് എൻ്റെ മകൾ. കുട്ടികളുടെ മനസ്സറിഞ്ഞ് അവരെ ചേർത്ത് നിർത്തി അവരെ സ്നേഹിക്കുന്ന ടീച്ചേഴ്സ് ഉണ്ടെങ്കിൽ ഏതൊരു മോശം കുട്ടിക്കും മുകളിലെത്താൻ സാധിക്കും.I know she is not a best student of the week.But She is a best girl in the world.അയാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു’അച്ഛേ’അഖില പൊട്ടിക്കരഞ്ഞു കൊണ്ട് ശേഖരൻകുട്ടിയെ മുറുകെ പുണർന്നു. അയാളവളുടെ കണ്ണുനീർ ഒപ്പി കൊടുത്തു.അയാൾ അവളെയും കൊണ്ട് ഇറങ്ങിപോകുമ്പോൾ പ്രിൻസിപ്പാൽ രാധാമണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. രണ്ടുദിവസം കഴിഞ്ഞു പ്രഖ്യാപിക്കേണ്ട കഴിഞ്ഞ വർഷത്തെ ബെസ്റ്റ്‌ സ്റ്റുഡൻറ് ലിസ്റ്റുകൾ എല്ലാം മാറ്റിവെച്ച് പ്രിൻസിപ്പാൾ എഴുതി Best Student of the year 2022
  അഖില ശേഖരൻകുട്ടി.
  ബിജു പെരുംചെല്ലൂർ