സർക്കാർ ജോലി കിട്ടിയപ്പോ അമ്മായിഅമ്മയുടെ ചോദ്യം നിനക്ക് കെട്ടിയോനേം മക്കളേം വേണോ ജോലി വേണോ ശേഷം എന്റെ മറുപിടി അവരെ ശരിക്കും അമ്പരപ്പിച്ചു

EDITOR

കാത്തു കാത്തിരുന്നു സീമ ക്ക് ഒടുവിൽ സർക്കാർ ജോലി കിട്ടി ഓർഡർ കയ്യിൽ കിട്ടി രണ്ടാഴ്ച ക്കുള്ളിൽ ജോലി ക്ക് ഹാജരാകണം തോരനു പച്ചക്കറി അരിയുന്നത് നിർത്തി അവൾ തയ്യൽ മെഷീന് അടുത്ത് പോയിരുന്നു പാതി തയ്ച്ചു വച്ച ഒരു ബ്ലൗസ് ഉണ്ട്.. അത് തയ്ച്ചു കൊടുത്ത് കിട്ടിയ കാശ് കൊണ്ട് വേണം ബസ് കൂലി ഒപ്പിക്കാൻ രണ്ടു മൂന്നു ബസ് കയറി ഇറങ്ങി യാൽ മാത്രമേ ഓഫീസിൽ പോകാൻ പറ്റു തത്കാലം ഓഫീസിൽ പോയി ജോയിൻ ചെയ്തു അവിടെ അടുത്ത് വാടക വീട് നോക്കണം.അല്ലേ.. കറി ക്ക് അരിയുന്നത് നിർത്തി തൈക്കാൻ ഇരുന്നാൽ കറി നിന്റെ കെട്ടിയോൻ ഉണ്ടാക്കുമോ, അവള് പുലരും മുന്നേ കേറി ഇരുന്നു മെഷീന്റെ ചോട്ടിലോട്ട്.. ഇനി പാതിരാ വരെ അതിനു മുന്നിൽ അങ്ങനെ ഇരുന്നാൽ മതി അല്ലോ പണി എടുക്കാൻ ഇവിടെ വേലക്കാരി യുണ്ടല്ലോ “അമ്മായിഅമ്മ പതിവ് പല്ലവി തുടങ്ങി.

അതേ, അമ്മേ എനിക്ക് സർക്കാർ ജോലിക്ക് പോകാൻ ഉള്ള ലെറ്റർ കിട്ടി നാളെ യോ മറ്റന്നാളോ പോയി ജോയിൻ ചെയ്യണം, പോകാൻ വണ്ടി കൂലി വരെ കയ്യിൽ ഇല്ല, ഇത് തയ്ച്ചു കൊടുത്താൽ കാശ് കിട്ടും അതാ.. “സീമ പറഞ്ഞു മുഴുവനാക്കിയില്ല.നീ ജോലി ക്ക് പോയാൽ നിന്റെ കൊച്ചിനെ ആര് നോക്കും, നിന്നെ കെട്ടിയത് മുതലേ ജോലിക്കും കൂലിക്കും പോകാതെ മൂലക്ക് ഇരിക്കുന്ന നിന്റെ കെട്ട്യോന്റെ കാര്യങ്ങൾ ആര് ചെയ്ത് കൊടുക്കും, അതൊക്കെ പോട്ടെ ഇവിടെ ആര് വച്ചു വിളമ്പും, ഇവിടെത്തെ പണികൾ ഒക്കെ ആര് ചെയ്യും അമ്മായിഅമ്മ ഒച്ച കൂട്ടി.സീമ ഒന്നും മിണ്ടാതെ തയ്ച്ചു.രണ്ടു ദിവസം കഴിഞ്ഞു,രാവിലെ സീമ കുളിച്ചു ഒരുങ്ങി, കെട്ട്യോനെ ഭീഷണി പെടുത്തി കുളിപ്പിച്ച് കൊച്ചിനെയും ഒരുക്കി ബാഗും എടുത്തു പോകാൻ ഒരുങ്ങി.എവിടെക്കാണാവോ കെട്ടിലമ്മ “നാത്തൂൻ പുച്ഛിച്ചുഎന്റെ വാക്ക് കേൾക്കാതെ നീ ഇവിടെ നിന്ന് ഇറങ്ങിയാൽ പിന്നെ ഇങ്ങോട്ട് തിരിച്ചു വരാം ന്ന് വിചാരിക്കണ്ട “അമ്മായിഅമ്മ യുടെ വക ഭീഷണി.അല്ലേലും ഇനി ഇങ്ങോട്ട് തിരിച്ചു വരാൻ ഉദ്ദേശിക്കുന്നില്ല, മടുത്തു എനിക്ക്, കെട്ടി കൊണ്ട് വന്നത് മുതലേ ജോലി ക്ക് പോകാത്ത കെട്ട്യോൻ, ഓഹരി കിട്ടാതെ തിരിച്ചു പോകില്ല ന്ന് പറഞ്ഞു

വന്നു പോര് എടുത്ത് നിക്കുന്ന നാത്തൂൻ, അസുഖം ഒന്നും ഇല്ലെങ്കിലും ഒരു ജോലി യും ചെയ്തു സഹായിക്കാത്ത അമ്മ നിങ്ങളെ ഒക്കെ വീട്ടു ജോലി ചെയ്തും അതിനിടയിൽ ആരാന്റെ തുണി തയ്ച്ചും പോറ്റാമെന്ന് ഞാൻ ആർക്കും കരാർ എഴുതി തന്നിട്ട് ഒന്നും ഇല്ല.. ഇതിന്റെ ഒക്കെ ഇടയിൽ ഉറങ്ങാതെ ഇരുന്നു പഠിച്ചു കിട്ടിയ ജോലി ആണ് അത് നഷ്ടപെടുത്താൻ വയ്യ ഗതികേട് കൊണ്ട് ഇവിടെ പിടിച്ചു നിന്നു ന്നെ ഉള്ളു ജോലി ഉള്ള സ്ഥലത്തു തന്നെ ഞാൻ ഒരു വാടക വീട് പറഞ്ഞു വച്ചിട്ടുണ്ട് കുഞ്ഞിനെ പകൽ ഇങ്ങേരു നോക്കി കോളും സ്വന്തം കുഞ്ഞിനെ നോക്കാൻ കഴിയില്ലെങ്കിൽ ഇയാളെ ഞാൻ അമ്മയുടെ മകനായി തന്നെ തിരിച്ചു കൊണ്ട് വിട്ടോളാം പിന്നെ ഇവിടെ അമ്മയ്ക്ക് വച്ചു വിളമ്പാൻ അമ്മയുടെ മോള് ഉണ്ടല്ലോ.. അമ്മയുടെ കയ്യിൽ ഏതായാലും ഇപ്പഴേ ഓഹരി കൊടുത്തു വിടാനുള്ള വക ഇല്ലാന്ന് എനിക്കറിയാം.

ഓഹരി കിട്ടാതെ നാത്തൂൻ പോകുകയും ഇല്ലല്ലോ അത് വരെ അമ്മയെ മോള് നോക്കിക്കോളും.. അല്ലെ നാത്തൂനേ..ഇടക്ക് ഭർത്താവിനും നാത്തൂനും ഓരോ കൊട്ട് കൊടുത്തു സീമ സംഭാഷണം അവസാനിപ്പിച്ചു.അപ്പൊ ഞങ്ങൾ ഇറങ്ങുകയാണെ “ഭാര്യയുടെ പിറകെ കുഞ്ഞിനേയും കൊണ്ട് മകൻ ഇറങ്ങി പോകുന്നത് കണ്ടു അമ്മയുടെയും മോളുടെയും കണ്ണ് തള്ളി.ശുഭം (ഇതിന് മുൻപ് ഞാൻ എഴുതിയ കഥയ്ക് നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും കണ്ട് മനസ് നിറഞ്ഞു..അത് പോലെ പ്രോത്സാഹനം ഇതിനും കിട്ടുകയാണെങ്കിൽ സീമ യുടെ ജീവിതത്തിലെ സംഭവങ്ങൾ വീണ്ടും എഴുതി നിങ്ങളെ രസിപ്പിക്കാൻ ഈ എളിയവൾ ഒരുക്കമാണെന്ന് സ്നേഹപൂർവ്വം അറിയിച്ചു കൊള്ളുന്നു

എഴുതിയത് : ജിഷ ഗിരീശൻ