ജീവിതം മടുത്തു സ്വയം ഇല്ലാതാവാൻ അവസാന യാത്രക്ക് റെയിൽവേയെ ശരണം പ്രാപിച്ചു ട്രാക്കിൽ വന്നപ്പോ ഒരു സ്ത്രീ ആ സ്ത്രീയുടെ ഒപ്പം ഇരുന്നാൽ അവിഹിത൦ എന്ന് കരുതുമോ എന്ന് പേടിച്ചു ചെയ്തത്

EDITOR

ജീവിതം മടുത്തവർ.ജീവിതം മടുത്തപ്പോഴാണ് അയാൾ സ്വയം ഇല്ലാതാവാൻ  തീരുമാനിച്ചത്.വി- ഷം വാങ്ങാൻ കാശില്ലാത്തതിനാൽ സാധാരണക്കാരൻ്റെ ആശ്രയമായ ഇന്ത്യൻ റെയിൽവേയെ ശരണം പ്രാപിച്ചു.അവസാനത്തെ യാത്രക്ക് ടിക്കറ്റ് വേണ്ടല്ലോ?പാതിരാത്രി ഇരുട്ടുമൂടിക്കിടക്കുന്ന ഇരുവശവും പൊന്തക്കാടുകൾ വളർന്നു നിൽക്കുന്ന ആ വളവിൽ അയാളെത്തി.റെയിൽ പാളത്തിൽ തല വെച്ച് കിടക്കാൻ പോയപ്പോഴാണ് കുറച്ചപ്പുറത്തായി ഒരു സ്ത്രീരൂപത്തെ കണ്ടത്.അയ്യോവല്ല പ്രേത മോ മറ്റോ ആണോ?ഈ വളവിൽ ഒരുപാടു പേർ സ്വയം ഇല്ലാതായതായി കേട്ടിട്ടുണ്ട് പിന്നെ ആശ്വാസം തോന്നി താനും അതിനു തന്നെ അല്ലെ വന്നത്   അതെങ്ങനെയായാലെന്താ.ധൈര്യം സംഭരിച്ചുവിളിച്ചു ചോദിച്ചു.ആരാദ് ?ഞാനാ ഞാനെന്നു വെച്ചാൽ പേരില്ലേ?പേരു പറയാൻ താനെന്നെ പെണ്ണുകാണാൻ വന്നതൊന്നുമല്ലല്ലോ? ചാ -വാൻ വന്നതല്ലേ?

അവളുടെ അഹങ്കാരം അയാൾക്കു പിടിച്ചില്ല.ഞാൻ ചാ- വുന്നിടത്തു മാത്രമേ നിനക്ക് സ്ഥലം കണ്ടുള്ളൂപിന്നേ ഇന്ത്യൻ റെയിൽവേ തനിക്ക് സ്ത്രീധനം കിട്ടിയതല്ലേ?അതല്ലാ ഞാനും നീയും ഒരിടത്തു തന്നെ ച- ത്താൽ ആളുകൾ നാളെ വേണ്ടാതീനം പറയും നമ്മൾ കാമുകീ കാമുകൻമാരായിരുന്നുവെന്ന് ഓഹോ ചത്താലും മാനം പോവരുതെന്ന്  അല്ലേ?ആട്ടെ നീയെന്തിനാ ചാ- വുന്നത്?നിന്നേപ്പോലൊരു ദരിദ്രവാസി എന്നെ തേച്ചു ഞാനത്തരക്കാരനല്ല. ഞാനിതുവരെ പ്രേമിച്ചിട്ടുമില്ല ചതിച്ചിട്ടുമില്ല.ഓ ഈ ആണുങ്ങളെല്ലാം പെഴകളാ.വേണ്ടാ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട കുറേ ദൂരെ ചെന്നു കിടക്ക് എനിക്കിപ്പം സൗകര്യമില്ല! ഞാനിവിടെ തന്നെ ചാലും ചുമ്മാതല്ല അവൻ നിന്നെ തേച്ചത്! മൂർഖൻ പാമ്പിനെ പിടിച്ചു കോണകമുടുക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ?അവൾ അയാളെ നോക്കികോക്രി കാട്ടി.അയാൾ ഒന്നും മിണ്ടിയില്ലദൂരെ ട്രെയിനിൻ്റെ ഒച്ച കേട്ടു

പേടി തോന്നി.കൊണ്ടുവന്നതോർത്ത് തലയും ചെവിയും മൂടിക്കെട്ടി, അപസ്മാര രോഗിയെപ്പോലെ വിറക്കുന്ന പാളത്തിൽ കിടന്നു.ഭയം മാറാൻ അർജുനപ്പത്ത് ചൊല്ലിഅർജുനൻ, ഫൽഗുനൻ പാർത്ഥൻ കിരീടി.പേടിച്ചു തൂറി അവൾ വിളിച്ചു പറഞ്ഞ് കൂളായി പാളത്തിൽ കിടന്നു.ട്രെയിൻ അടുത്തടുത്തു വന്നുപക്ഷെ ട്രെയിൻ വേറെ പാളത്തിലൂടെ കടന്നു പോയിഛേ എവിടെ ചെന്നാലും തടസ്സങ്ങളാ അതെങ്ങനാ ഓരോ ന ശൂലങ്ങള് വന്നോളുംതൻ്റെ ഒടുക്കത്തെ പേടി കൊണ്ടാഅയാൾക്ക് കലശലായ ദാഹം തോന്നികുടിക്കാൻ വല്ലതുമുണ്ടോ?അയാൾ ഗത്യന്തരമില്ലാതെ അവളോടു ചോദിച്ചു.പിന്നേ ഞാൻ കൂൾ ഡ്രിങ്ങ്സും സ്റ്റാക്സുമായിട്ടല്ലേ ചാ- വാൻ വന്നത് അവൾ കയ്യിലിരുന്ന ബാഗ് തപ്പി ഒരു ഫ്രൂട്ടി അയാൾക്കു നേരേ നീട്ടി.ഞാൻ കുടിച്ചേൻ്റെ ബാക്കിയാണ് തമ്പുരാന് അയിത്തമൊന്നുമില്ലെങ്കില് കുടിക്കാം

ഇതിൽ വിഷം വല്ലതും ചേർത്തിട്ടുണ്ടോ?അവൾ ഉച്ചത്തിൽ ചിരിച്ചു പോയി.അപ്പോൾ താൻ ചാ- വാൻ വന്നതല്ലേ?അയാൾക്ക് ജാള്യത തോന്നിഅയാൾ വാങ്ങി കുടിച്ചു ഇനി അടുത്ത ട്രെയിൻ വരാൻ രണ്ടു മണിക്കൂറുണ്ട്.. അതു വരെ എന്തു ചെയ്യുംഅവർ റെയിൽപാളത്തിൽ ഇരുന്നു തങ്ങളുടെ കഥകൾ പറഞ്ഞുസത്യസന്ധമായി ചാവാൻ പോകുന്നവർ നുണ പറയാറില്ലല്ലോ?നല്ല വിശപ്പു തോന്നി അയാൾക്ക് വിശക്കുന്നു ആ പോയട്രെയിനിൽ തീർന്നു കിട്ടിയിരുന്നെങ്കിൽ അവൾക്കു ചിരി വന്നു.നമുക്കു വല്ലതും പോയി കഴിച്ചാലോ ” ?അവൾ ചോദിച്ചു.എൻ്റെ കയ്യിലൊന്നുമില്ല അവൾ അയാളെ ഉറ്റുനോക്കി ഒരു നിമിഷം വാ എൻ്റെ കയ്യിൽ കുറച്ചു കാശുണ്ട് വയറുനിറച്ചിട്ട് ചാവാം’അവർ രണ്ടു പേരും പോയി അവരെ കാത്ത് റെയിൽ പാളം നീണ്ടു നിവർന്ന് കിടന്നു.ട്രെയിൻ കഴിവതും ലേറ്റായി ഓടാൻ ശ്രമിച്ചു.ഇനിയും അവർ നിരാശപ്പെടരുതല്ലോ?പക്ഷേ.അവർ പിന്നെ മടങ്ങി വന്നില്ല.