കൂട്ടുകാരുമൊത്തു കുടിച്ചു ബോധം ഇല്ലാത്ത അവസ്ഥയിൽ ഒന്നും ഓർമ്മയില്ല കിറ്റിൽ 2 വര തെളിഞ്ഞപ്പോ ആണ് ഞെട്ടിയത് തെറ്റുകളിൽ മകൾ ചാടില്ലെന്നു അമിത വിശ്വാസം ഉള്ള അച്ഛനോട് എന്ത് പറയും

EDITOR

മാസം രണ്ട് കഴിഞ്ഞിട്ടും മെൻസസായില്ല. ഒരാരംഭ ഗർഭിണിയുടെയെല്ലാ സ്വഭാവങ്ങളും ശരീരം കാണിക്കുകയും ചെയ്യുന്നു. സ്വയ പരിശോധനയിലത് രണ്ടുവര കാണിച്ച് സ്ഥിതീകരണം തരുകയും ചെയ്തു.ബോധം പോകുന്നതുവരെ സുഹൃത്തുക്കളുമായി കുടിച്ച് അർമ്മാദിച്ചയാ രാത്രി ഞാനോർത്തൂ. ആരോയെന്നെയന്ന് ഭോഗിച്ചിരിക്കുന്നു.ആരെന്നൊരു പിടിയുമില്ല.അന്ന് കൂടെയുണ്ടായിരുന്നയെല്ലാ ആൺ സുഹൃത്തുക്കളേയും ഞാൻ വിളിച്ചു. ആരാടാ ബോധമില്ലാത്ത എന്നെയന്ന് ഭോഗിച്ചതെന്ന് തുറന്നടിച്ച് അവരോട് ഞാൻ ചോദിക്കുകയും ചെയ്തു. ഒരുത്തന്റേയും ലിംഗത്തിന് ആണത്തമുണ്ടായിരുന്നില്ല. എല്ലാവരും കയ്യൊഴിഞ്ഞു.എന്റെയോരോ സ്വാതന്ത്ര്യസമരത്തേയും അമ്മ എതിർക്കുമ്പോഴും അച്ഛനെന്റെ കൂടെ നിൽക്കും. തെറ്റുകളിലൊന്നിലും മകള് ചെന്ന് ചാടില്ലായെന്ന അമിത വിശ്വാസം അച്ഛനെന്നും എന്നോടുണ്ടായിരുന്നു. അതുകൊണ്ട് തന്നെയൊരു ഘട്ടത്തിന് ശേഷം എന്റെയൊരു സ്വാതന്ത്ര്യത്തിലുമെനിക്ക് വിലക്ക് അഭവപ്പെട്ടിട്ടുണ്ടായിരുന്നില്ല.

പക്ഷേ ഇതിപ്പോൾ ഞാൻ വല്ലാത്ത ധർമ്മസങ്കടത്തിലായി. ഏറെ വൈകിയത് കൊണ്ടൊരു അബോർഷന്റെ സാധ്യതയുമില്ല. കേരളത്തിന് പുറത്ത് മറ്റൊരു നഗരത്തിലൊരു ജോലി കിട്ടിയെന്നും പറഞ്ഞ് ഞാൻ വീടുവിട്ടിറങ്ങി.
ഒമ്പതാം മാസത്തിൽ തന്നെയേറെ സൗകര്യങ്ങളുള്ള ആശുപത്രിയിൽ കാര്യങ്ങളെല്ലാം അറിയുന്നയൊരു പെൺസുഹൃത്തിന്റെ സഹായത്തോടെ ഞാനൊരു പെൺകുഞ്ഞിന് ജന്മം നൽകി.അവളെന്റെ കണ്മുന്നിൽ വളർന്നു. അച്ഛനും അമ്മയും ഒന്നുമറിഞ്ഞില്ല. ഓരോ കാരണങ്ങൾ പറഞ്ഞ് ഞാൻ നാട്ടിലേക്ക് പോകുന്നത് തീരെയില്ലാതാക്കി. വളരെ സന്തോഷത്തിലാണെന്നും ഇവിടം വല്ലാതെ ഇഷ്ട്ടപ്പെട്ടന്നും ഞാനെന്നും അവരോട് കള്ളം പറഞ്ഞു.കുറ്റബോധം കൊണ്ട് എനിക്കച്ഛന്റെ മുഖത്ത് നോക്കാൻ പറ്റില്ലായിരുന്നു. എങ്ങനെയാ ഞാനിതൊക്കെ എന്റെയമ്മയോട് പറയുക
എത്രെയോ വട്ടം ഒടുവിൽ നീ പിഴച്ച് പെറ്റല്ലോയെന്ന് എന്നോടമ്മ ചോദിക്കുന്നതായി ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. തോറ്റുപോയല്ലോയെന്നും പറഞ്ഞ് അച്ഛൻ കരയുന്നത് കേട്ട് ഞാൻ ഞെട്ടിയുണർന്നിട്ടുമുണ്ട്.

ആരുമറിയാതെ ഇത്രയും കാലം ഞാൻ പിടിച്ചുനിന്നു. പക്ഷേവയ്യ അവർക്കെന്നത് പോലെ എനിക്കുമവരെ കാണണം. എന്റെ മോളുടെ മുഖത്ത് നോക്കുമ്പോഴെല്ലാം അവരെന്റെ ഹൃദയത്തിൽ കുത്തുന്നത് പോലെ.ഇനിയെനിക്ക് എന്തെങ്കിലും സംഭവിച്ചാലെന്റെ മോൾക്ക് പിന്നെയാരായെന്ന പടുകൂറ്റൻ ചോദ്യമെന്റെ തലക്ക് മേലെ വീണപ്പോൾ ഞാനത് തീരുമാനിച്ചു. രണ്ടും കല്പിച്ച് കുഞ്ഞിനേം കൊണ്ട് വീട്ടിലേക്ക് തിരിച്ച് പോകാൻ ഞാൻ തീരുമാനിച്ചു.അന്നൊരു സന്ധ്യക്കാണ് ഞാൻ നാട്ടിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടൊ പിടിച്ച് ഞാൻ വീട്ടിലെത്തി. അച്ഛനുമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. കുഞ്ഞിനേം കൊണ്ട് ഞാനകത്തേക്ക് കടന്നു. കുഞ്ഞെന്റെ തോളിൽ ചാഞ്ഞ് നല്ലയുറക്കമാണ്. ഓട്ടോയുടെ ശബ്ദം കെട്ടിട്ടാണെന്ന് തോന്നുന്നു അമ്മ ധൃതിയിലകത്ത് നിന്ന് ഉമ്മറത്തേക്ക് വന്നു. അമ്മയെന്നെ അടിമുടി നോക്കി. എന്റെ ശരീരത്തിലെ മാറ്റം കണ്ടപ്പോൾ അമ്മക്ക് ഞാൻ തന്നെയാണ് പെറ്റതെന്ന് കൃത്യമായി ബോധ്യപ്പെട്ടു.അമ്മയെന്തെങ്കിലും പറയും മുമ്പേ അച്ഛനെഴുന്നേറ്റ് എന്റെയടുത്തേക്ക് വന്നു.

ഞാനൊരു കുറ്റവാളിയെപ്പോലെ തലകുനിച്ച് നിന്നു. നിനക്ക് കുഞ്ഞുണ്ടായ കാര്യമെന്തേ പറയാതിരുന്നതെന്നും പറഞ്ഞെന്റെ തോളിൽ ചാഞ്ഞുറങ്ങുന്ന കുഞ്ഞിനെ അച്ഛനെടുത്തു.കുഞ്ഞുണർന്നു. ഉണർന്നപാടെ അവൾ കാറിക്കരഞ്ഞു. കരച്ചിലിനിടയിൽ അവളച്ഛന്റെ ദേഹത്ത് നുള്ളുകയും മുള്ളുകയും ചെയ്തു. അച്ഛനിലെ മുത്തച്ഛനുണർന്നു. അമ്പടി കേമി നീ കൊള്ളാലോയെന്നും പറഞ്ഞച്ഛൻ കുഞ്ഞിനെ പൊക്കിപ്പിടിച്ച്, അന്തം വിട്ട് നോക്കിനിൽക്കുന്ന അമ്മയുടെ കൈകളിലേൽപ്പിച്ചു. അമ്മ കുഞ്ഞിനെയെടുത്ത് പല ഘോഷ്ട്ടികളും കാണിച്ചവളുടെ കരച്ചിൽ നിർത്തി. എനിക്ക് സന്തോഷവും സങ്കടവും കൊണ്ട് നിലവിളിച്ച് കരയാൻ തോന്നിയ നിമിഷങ്ങളായിരുന്നുവത്.ആരുമെന്നോടൊന്നും ചോദിച്ചില്ല. ഞാൻ ഭയന്നതായ യാതൊന്നും സംഭവിച്ചില്ല. മറിച്ച് വീട്ടിലൊരു കുഞ്ഞ് വന്നതിന്റെ ആഹ്ലാദമായിരുന്നു രണ്ടുപേരിലും.അന്നുരാത്രി അമ്മയടുക്കളയിൽ പെരുമാറുന്ന നേരം നോക്കി ഉമ്മറത്തിരിക്കുന്ന അച്ഛന്റെയടുത്തേക്ക് ഞാൻ ചെന്നു. ഒന്നും പറയേണ്ടായെന്നും. മോളോടൊരു ദേഷ്യമില്ലെന്നും അച്ഛൻ പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി.

ഒരു കുഞ്ഞിനെപ്പോലെ ഞാനന്നച്ഛനെ കെട്ടിപ്പിടിച്ചേറെ കരഞ്ഞു.അമിത സ്വാതന്ത്ര്യം അപകടമാണെന്ന് അറിയാൻ വൈകിപ്പോയെന്ന് കരച്ചിലിനൊടുവിൽ ഞാനച്ഛനോട് പറഞ്ഞു. അച്ഛനെന്നെ തിരുത്തി.അപകടം അമിത സ്വാതന്ത്ര്യമല്ലെന്നും, സ്വാതന്ത്ര്യം അനുഭവിക്കാൻ തിരഞ്ഞെടുക്കുന്ന വഴികളുടേയും അത് പങ്കിടാൻ കൂട്ടുപിടിക്കുന്ന ആൾക്കാരുടേയും പോരായ്മയാണെന്നും അച്ഛൻ പറഞ്ഞു.ശരിയാണ്. എന്റെ വഴികളും അതിലൂടെയെനിക്ക് സഞ്ചരിക്കാൻ ഞാൻ കൂട്ടുപിടിച്ച ആൾക്കാരും തെറ്റായിരുന്നു. ഇപ്പോൾ വ്യക്തമാണ്. സ്വയം കുത്തിക്കൊന്ന് തിന്നാൻ പ്രേരിപ്പിക്കുന്ന ഒട്ടും നേരില്ലാത്ത മതിഭ്രമ ലോകത്താണ് മനുഷ്യരെന്ന് ഞാൻ തിരിച്ചറിയുന്നു . സ്വാതന്ത്ര്യമെന്നത് വിവേകത്തോടെ ഉപയോഗിക്കാൻ അറിയാത്തവന്റെ കൈയിൽ കഠാര കിട്ടുന്നതോളം അപകടമാണ്

എഴുതിയത് : ശ്രീജിത്