ബസ്സിൽ നിന്ന് മടുത്തപ്പോ ആ സ്ത്രീയോട് മുന്നിലെ സീറ്റിലേക്ക് ഇരിക്കാമോ എന്ന് വിനയത്തിൻ്റെ ഭാഷയിൽ അഭ്യർത്ഥിച്ചു ഉടനെ ആക്രോശത്തോടെ അവരു പറഞ്ഞത്

EDITOR

തശ്ശൂർ പാലക്കാട് ജില്ലാ അഥിർത്തിയായ വാണിയംപാറയിൽ നിന്നും വൈകുന്നേരം 7 മണിക്ക് എറണാംകുളത്തേക്ക് ഒരു (KSRTC) ബസ് യാത്ര.കാത്തു നിന്ന് മുഷിഞ്ഞ് ഒടുവിൽ ആ ബസ്സ് വന്നു ബസ്സിനകത്ത് നല്ല തിരക്ക് ഉണ്ടായിരുന്നു, ഇരിക്കാൻ സീറ്റ് കിട്ടിയില്ല. തിക്കിയും തിരക്കിയും ഇടുങ്ങി നിന്നുകൊണ്ടുള്ള യാത്ര അസഹനീയമായി. പട്ടിക്കാട് എത്തിയപ്പോൾ സ്ത്രീകൾക്ക് അനുവദിച്ച സീറ്റിലെ അവസാന രണ്ട് സീറ്റിൽ നിന്നായി മൂന്ന് സ്ത്രീകൾ ഇറങ്ങി. അവസാന സീറ്റിൽ നിന്നും രണ്ടു പേരും അതിൻ്റെ തൊട്ടു മുന്നിലെ സീറ്റിൽ നിന്നും ഒരു സ്ത്രീയും, അവസാന സീറ്റിൽ ഒരു സ്ത്രീയും ഏകദേശം മൂന്ന് വയസ്സ് തോന്നിക്കുന്ന ഒരു ആൺകുഞ്ഞ് അവരുടെ മടിയിലും ഇരിക്കുന്നു, നിന്ന് മടുത്ത് ഒടുവിൽ ആ സ്ത്രീയോട് മുന്നിലെ സീറ്റിലേക്ക് മാറി ഇരിക്കാമോ എങ്കിൽ ഇവിടെ മൂന്ന് പേർക്ക് ഇരിക്കാമായിരുന്നു എന്ന് വിനയത്തിൻ്റെ ഭാഷയിൽ അവരോട് അഭ്യർത്ഥിച്ചു. ഉടനെ ആക്രോശത്തോടെ താനാരാ ഇത് പറയാൻ പൈസാ കൊടുത്ത് തന്നാ ഞാനും യാത്ര ചെയ്യുന്നെ, ഇത് സ്ത്രീകളുടെ സീറ്റാണ് അതുകൊണ്ട് ഞാൻ മാറി തരത്തുമില്ല.
സ്ത്രീയല്ലേ രാത്രി യാത്രയല്ലേ എന്നതിനാൽ മറ്റു യാത്രക്കാർ ആരും ഒന്നും മിണ്ടിയില്ല,ഉടനെ തൊട്ടുമുന്നിൽ നിന്നും ചേട്ടാ ചേട്ടൻ ഇവിടെ ഇരുന്നോളു ഒരാൾക്കെങ്കിലും ഇരിക്കാലോ എന്ന് ഒരു പെൺകൊച്ച്, അത് ആ സ്ത്രീക്ക് തീരെ സുഖിച്ചില്ല നീ എന്തിനാടീ കൊച്ചേ.

നിനക്കെന്നാത്തൻ്റെ കേടാ ഇത് നമ്മൾ പെണ്ണുങ്ങൾക്ക് സംവരണം ചെയ്തു തന്ന സീറ്റാണ്, അത് നമ്മുടെ അവകാശമാണ്. അതൊന്നും ഇവന്മാർക്ക് സുഖിക്കത്തില്ല. ആ കൊച്ച് മറുപടിയൊന്നും പറഞ്ഞില്ല മറ്റാരും ഒന്നും മിണ്ടിയില്ല. അൽപം കഴിഞ്ഞ് പിന്നിൽ നിന്നും കണ്ടക്ടർ വന്നു. സംഭവമൊന്നും അറിയാത്ത കണ്ടക്ടർ ആ സ്ത്രീയോട് മുൻ സീറ്റിൽ ചെന്നിരിക്കാൻ പറഞ്ഞു. അത് അവർ സമ്മതിച്ചില്ല എന്നു മാത്രവുമല്ല കണ്ടക്ടറോടും തട്ടിക്കയറുകയും ചെയ്ത് പറയുകയാണ് ഞാൻ എന്നാത്തിനാ ഞാൻ എണീറ്റ് കൊടുക്കുന്നേ, ഒരു ഡോക്ടറായ എന്നോട് താൻ ഇങ്ങനെ പെരുമാറിയെങ്കിൽ സാധാരണക്കാരായ സ്ത്രീകളെ താനൊക്കെ യാത്രയിൽ നിന്നും ഇറക്കി വിടത്തില്ലേ? ഞാനാരാണെന്ന് കാട്ടി തരാം ഉടനേ ഫോണെടുത്ത് വിളിച്ച് എന്തൊക്കെയോയോ പുലമ്പിയ ശേഷം ഫോൺ കണ്ടക്ടർക്ക് കൊടുത്തു ഓകെ സർ ഓക്കെ സർ എന്നല്ലാതെ കണ്ടക്ടർ ഒന്നും പറയുന്നത് കേട്ടില്ല. പെട്ടന്ന് ഡ്രൈവറുടെ അടുത്ത് ചെന്ന് എന്തോ ചെവിയിൽ പറഞ്ഞു.വണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തി. അഡീഷണൽ എസ് ഐയും, രണ്ട് വനിതാ കോൺസ്റ്റബിൾമാരും ബസ്സിനകത്തേക്ക് കയറി കാര്യം തിരക്കി ഫോൺ വിളിച്ച പരാധിക്കാരിയെഅന്വേക്ഷിച്ചു.

സർ ഞാൻ ഡോക്ടർ ആണ് , ഞാനാണ് ഫോൺ വിളിച്ചത്, നടന്ന സംഭവങ്ങൾ വിവരിച്ചു. എസ് ഐ ഡോക്ടറോട് പരാധിയുണ്ടോ എന്ന് ചോദിച്ചു, ഉണ്ട് സർ ഈ കണ്ടക്ടർ എന്നെ അപമാനിച്ചു, അതിനെതിരേ നടപടി എടുത്തശേഷമേ ഞാനിന്ന് പോകൂ. എങ്കിൽ സ്റ്റേഷനിൽ വന്ന് ഒരു പരാധി എഴുതിത്തരണം. ഉടനെ ഡോക്ടർ വീണ്ടും ഫോണെടുത്ത് ആർക്കോ വിളിക്കാൻ ശ്രമിക്കുന്നുണ്ട്, രണ്ട് മൂന്നു തവണ ഡയൽ ചെയ്തു, പക്ഷെ ഫോണെടുക്കുന്നില്ല. ആ സമയം സഹയാത്രിക്ക് ഇരിക്കാൻ സീറ്റ് നൽകിയ ആ കൊച്ച് എഴുന്നേറ്റ് നിന്ന് സർ ഞാൻ PC ജയ, എറണാംകുളം നോർത്ത് സ്റ്റേഷനിലാണ്. യാത്രക്കാരനുമായി ഉണ്ടായ സംഭവം വിവരിച്ചു, അതൊന്നും കണ്ടക്ടർ അറിയാത്ത സംഭവമാണ്, കണ്ടക്ടറോഡ് മോശമായി സംസാരിച്ചപ്പോൾ ഡോക്ടർക്കും സാധാരണക്കാർക്കും ഒരേ ടിക്കറ്റ് ചാർജാണെന്നേ അയാൾ പറഞ്ഞതുള്ളൂ, അതിനാണ് കണ്ടക്ടർ അപമാനിച്ചു എന്ന് അവർ പറയുന്നത്. മാത്രവുമല്ല മറ്റു യാത്രക്കാരായ എല്ലാ സ്ത്രീകളും ഡോക്ടർക്ക് പ്രതികൂലമായി തന്നെയാണ് സംസാരിച്ചത്.ഇതൊക്കെ ഓരോരുത്തരുടെ അഹംഭാവമാണ് ഞങ്ങൾ ഇത്രയും യാത്രക്കാരെ ഇതിൻ്റെ പേരിൽ ബുദ്ധിമുട്ടിപ്പിക്കരുത്, കാര്യങ്ങൾ വേഗം തീർപ്പാക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തു.

വനിതാ കോൺസ്റ്റബിൾമാർ ഡോക്ടറേ അനുനയിപ്പിക്കാൻ ശ്രമിച്ചു, നാണക്കേട് മൂലം തനിക്ക് പരാധി ഇല്ലെന്ന് പറഞ്ഞ ഡോക്ടറോട് പോലീസിൻ്റെ ചെറിയൊരു ഉപദേശവും .ഒരു യാത്രയിൽ ഡോക്ടറും സാധാരണക്കാരും മറ്റ് ആരാണെങ്കിലും യാത്രയിൽ അതിലെ യാത്രക്കാരെല്ലാം ഒരു കുടുംബമാണ്, അത് രാത്രി ആണെങ്കിലും പകലാണെങ്കിലും ഒരു വ്യത്യാസവുമില്ല,അവിടെ നിങ്ങളേ പോലുള്ളവർ സംവരണത്തിൻ്റെ അധികാരം വെച്ച് ആ അവകാശം ദുർവിനിയോഗം ചെയ്യുന്നത് മോശമാണ്. തന്നെയുമല്ല സ്ത്രീകൾക്ക് സംവരണം ചെയ്തതല്ല മുൻഗണനയാണ്.അതിൽ തന്നെ ഒരു വാക് നിയമങ്ങളുമണ്ട്. എല്ലാം തല താഴ്ത്തി കേട്ട് ഡ്രൈവറുടെ പിന്നിൽ ഒരു ഒഴിഞ്ഞിരുന്ന സീറ്റിൽ ചെന്നിരുന്ന് എന്തൊക്കെയോ പിറുപിറുത്തു.പോലീസ് യാത്രക്കാരായ എല്ലാവരോടും ശുഭയാത്ര നേർന്നു കൊണ്ട് അവർ ഇറങ്ങി പോയി.യാത്ര തുടർന്നു അൽപ നേരം കൊണ്ട് തൃശൂർ സ്റ്റാൻ്റിൽ എത്തി.പിൻ സീറ്റിൽ ഒരാൾ നല്ല ഉറക്കത്തിലാണ്, ഫോൺ ബെല്ലടിക്കുന്നുണ്ട് അടുത്തിരിക്കുന്ന ഒരു വൃദ്ധൻ തട്ടി വിളിച്ചു മോനേ കുറച്ച് നേരമായി ഫോണടിക്കുന്നുണ്ട്.

അയാൾ ഫോണെടുത്തു നോക്കി അഞ്ച് മിസ്ഡ് കോൾ.ഒരു കണ്ണ് ഇറുക്കി ചിരിച്ചു കൊണ്ട് ആ വ്യദ്ധനോട് അയാൾ പറഞ്ഞു ഭാര്യയാണ് വിളിച്ചത്, മുൻപിൽ ഇരിക്കുന്നുണ്ട്, യാത്രക്ക് മുൻപ് ലേശം അടിച്ചിരുന്നു, അതിൻ്റെ കെട്ടിൽ ഉറങ്ങിപ്പോയതാ…. അയാൾ സീറ്റിൽ നിന്നും എഴുന്നേറ്റ് നിന്ന് മുന്നിലേക്ക് എത്തിവലിഞ്ഞ് നോക്കിയ ശേഷം ഫോണിൽ തിരിച്ച് വിളിച്ചു. ഇത്ര പെട്ടന്ന് ചേർത്തലയിൽ എത്തിയോ എന്നും പറഞ്ഞ് ഇറങ്ങി പോകുന്നു,അയാൾ ഇറങ്ങി വരുന്നതും നോക്കി ഒരു സ്ത്രീ കൊച്ചിനേയും എടുത്ത് ബസ്സിൻ്റെ വാതിലിനരികിൽ ക്ഷുഭിതയായി കാത്തു നിൽക്കുന്നു.ശ്യാമളേ ഇത് ത്യശൂരാണ്.ബാഗും തോളിലിട്ടു ഇറങ്ങി വരുന്ന അയാളോട് (കലിപ്പിന്റെ ഭാഷയിൽ) ഒന്നു വേഗം ഇറങ്ങി വാ മനുഷ്യ.ശേഷം എന്തരോ എന്തോ?അതേ ബസ്സിൽ തുടർന്നുള്ള തുടർന്നുള്ള ദൂര യാത്ര ഡോക്ടർക്ക് മാനസികമായി ഉൾകൊള്ളാൻ കഴിയാത്തതിലായിരിക്കാം, ചേർത്തലയിലേക്ക് ടിക്കറ്റ് എടുത്തിട്ട് പാതി വഴിയിൽ ഇറങ്ങിയതെന്ന് കണ്ടക്ടർ.ഈ ഡോക്ടർ തന്നെ ആയിരിക്കുമോ ഈ ഇടെ ഒരു ട്രെയിൻ യാത്രയിൽ സഹയാത്രികയുമായി ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ ഇടപെട്ട പോലീസുകാരന്റെ മൊബൈൽ ഫോൺ വാങ്ങി പുറത്തേക്കെറിഞ്ഞത് എന്ന് സംശയിക്കുന്നു.

എഴുതിയത് : ആലിക്കാൻ്റെ മോൻ കാസിമ്.
ഷാർജ. uae.