ഇന്നലെ ബസ് സ്റ്റാൻഡിൽ ഒരാൾ പത്തു രൂപ ചോദിച്ചു ചായ കുടിക്കാൻ പൈസ തരില്ല ചായ വാങ്ങി തരാം എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് ശരിക്കും അങ്കലാപ്പ് ഉണ്ടാക്കി

EDITOR

ടെക്നോളജിയുടെ ബലിയാട് കെഎസ്ആർടിസി സ്റ്റാൻഡിലെ എൻക്വയറിയിൽ ചോദിച്ചപ്പോൾ തനിക്ക് പോകാനുള്ള ബസ് വരുവാൻ ഇനിയും അരമണിക്കൂർ കൂടി ഉണ്ട്. എന്തെങ്കിലും കഴിക്കാം, രാവിലെ വീട്ടിൽ നിന്നും നേരത്തെ ഇറങ്ങിയതാണ്. ഒരു നീണ്ടയാത്രായാണ് മുന്നിൽ, ഇനി എപ്പോളാ എന്തേലും കഴിക്കാൻ പറ്റുക എന്നറിയില്ല. സ്റ്റാന്ഡിലെ ഹോട്ടലിലേക്ക് നടന്നു.ഹോട്ടലിനു മുന്നിൽ വെച്ചാണ് അയാൾ ചോദിച്ചത്.സാറേ, ഒരു പത്ത് രൂപ തരോ, ഒരു ചായ കുടിക്കാൻ ആണ്.
ഒരു ദയനീയ രൂപം, മുണ്ടും ഷർട്ടും ആണ് വേഷം, അല്പം മുഷിഞ്ഞിട്ടുണ്ട്, പക്ഷെ ഭിക്ഷക്കാരൻ അല്ല. ഇനി കാശ് വാങ്ങി പോയി കള്ള് കുടിക്കാൻ ആകുമോ???
അയാളെ ഗൗനിക്കാതെ മുന്നോട്ട് നടന്നപ്പോൾ, എന്റെ മനസ്സ് വായിച്ച പോലെ അയാൾ വീണ്ടും ചോദിച്ചു.സാറേ, സത്യായിട്ടും ചായ കുടിക്കാനാണ്, സാറ് കാശ് തരണ്ട, ഒരു ചായ വാങ്ങി തന്നാൽ മതി.എരിയുന്ന വയറിനെ കുറിച്ചു ഇന്നലെ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിനു കിട്ടിയ ലൈക്കുകൾ ആലോചിച്ചപ്പോൾ അയാളെ അവഗണിക്കാൻ തോന്നിയില്ല.

വാ…. അയാളെയും കൂട്ടി ഹോട്ടലിലേക്ക് കടന്ന് ഒരു ഒഴിഞ്ഞ മേശയിൽ ഇരുപ്പുറവുമായി ഇരുന്നു.തനിക്ക് എന്താ കഴിക്കാൻ വേണ്ടേ???എനിക്ക് ചായ മാത്രം മതി സാർ.അത് സാരമില്ല, എന്തെങ്കിലും കഴിക്കാം.സപ്ലയർ വന്നപ്പോൾ രണ്ടു പ്ലേറ്റ് ഇഡ്ഡലിയും രണ്ടു ചായയും ഓർഡർ ചെയ്തു.അപ്പുറത്തെ മേശയിൽ ചായ കുടിച്ചുകൊണ്ടിരുന്ന പോലീസ്കാരൻ അയാളെയും എന്നെയും രൂക്ഷമായി നോക്കിയിട്ട് പുറത്തേക്ക് പോയി.ഞാൻ അത് ശ്രദ്ധിച്ചു എന്ന് മനസ്സിലാക്കിയപ്പോൾ അയാളുടെ മുഖത്ത് ഒരു പതർച്ച മിന്നിമറഞ്ഞു.എവിടെയാ തന്റെ നാട്??കുറച്ചു ദൂരെയാ സാറേ.
സഥലത്തിന് പേരില്ലേ??ഉവ്വ്, അയാൾ സ്ഥലപ്പേര് പറഞ്ഞു.എന്തു ചെയ്യുന്നു???
ഞാൻ ഇപ്പോൾ സത്യം പറഞ്ഞാൽ ഒന്നും ചെയ്യുന്നില്ല.എന്തേ നല്ല ആരോഗ്യം ഉണ്ടല്ലോ, വല്ല പണിക്കും പൊയ്ക്കൂടേ.ഒരു കൈത്തൊഴിൽ ഉണ്ടായിരുന്നു സാറേ, ഇപ്പോ അത് ചെയ്യാറില്ല്യാ.എന്തേ??അതോണ്ട് ഇപ്പോൾ ഒരു ഗുണവും ഇല്ല്യാ സാറേ.അതെന്താ???
ശാസ്ത്രത്തിന്റെ പുരോഗതിയുടെ കുത്തൊഴുക്കിൽ എത്ര കൈത്തൊഴിലുകളാ സാറേ ഇപ്പോൾ ജീവിക്കാൻ വക കിട്ടാണ്ടായത്.

ഞാനും ടെക്നോളജിയുടെ ബലിയാടാ സാറേ അത് ശരിയാ, താൻ എന്തു തൊഴിലാ ചെയ്തോണ്ടിരുന്നത്.ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി, പതുക്കെ കസേരയിൽ നിന്ന് എഴുനേറ്റു.താൻ എന്താ കഴിക്കുന്നില്ലേ, എവിടെക്കാ എണീക്കുന്നത്.അയാൾ തലകുമ്പിട്ടിരുന്നു.പറയു, എന്ത് തൊഴിലാ ചെയ്തോണ്ടിരുന്നത്.സാർ, ഞാൻ ഒരു പോക്കറ്റടിക്കാരൻ ആയിരുന്നു.അറിയാതെ ഞാൻ പോക്കറ്റിൽ തപ്പി, പേഴ്സ് അവിടെ ഉണ്ടെന്ന് ഉറപ്പുവരുത്തി.സാർ പേടിക്കണ്ട, ഞാൻ ഇപ്പോൾ ആ പണി ചെയ്യാറില്ല്യാ. ഒരു കാര്യവുമില്ല സാറേ, ഇപ്പോ ഈ കാർഡും, പേയും പെയ്റ്റീമ്മും ഒക്കെ ആയപ്പോൾ ആരും പോക്കറ്റിൽ പൈസയൊന്നും വെക്കാറില്ലല്ലോ. പണിയുടുത്ത് ഏതെങ്കിലും പേഴ്സ് പോക്കറ്റടിച്ചു ജീവനും കയ്യിൽ പിടിച്ചു ഓടിയാലും അതിൽ ഉണ്ടാവുന്നത് മാക്സിമം പത്തോ ഇരുപതോ രൂപയും , പിന്നെ കുറെ കാർഡും, അഅയാളുടെ ഫോട്ടോയും ആയിരിക്കും. മടുത്തു സാറേ, ഒരു ഗുണവും ഇല്ലാത്ത കാര്യത്തിന് തല്ല് കിട്ടുന്നത് മാത്രം മെച്ചം.താൻ അത് മുഴുവൻ കഴിച്ചിട്ട് പോയാൽ മതി.എണീറ്റ് കൈകഴുകി കാശ് കൊടുത്ത് പുറത്തിങ്ങിയപ്പോൾ ഹോട്ടലിന് മുന്നിലെ ബസ്റ്റാന്ഡിലെ തൂണിൽ ഒട്ടിച്ച പഴയ കീറിയ നോട്ടിസ് കണ്ണിൽ പെട്ടു.പോക്കറ്റടിക്കാരെ സൂക്ഷിക്കുക.താഴെ മങ്ങിയ ഫോട്ടോയിൽ അയാളുടെ മുഖവും.

കടപ്പാട്