25 വർഷം പ്രവാസിയായി ജീവിതസുഖo വേണ്ടാന്ന് വെച്ചത് മകളുടെ ചിരി കാണാനായിരുന്നു പക്ഷെ ഇന്നവൾ കണ്ടൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയപ്പോ പറഞ്ഞത്

EDITOR

രണ്ടാളുകൾ എഴുതിയ രണ്ടു സംഭവങ്ങൾ ഇവിടെ കുറിക്കാം ഇത് രണ്ടു വ്യത്യസ്ത സംഭവങ്ങൾ എത്ര സ്നേഹം കൊടുത്താലും നമ്മുടെ മക്കൾ ഇങ്ങനെ പോകുന്നതിന് ഒരു പരിധി വരെ കാരണക്കാർ നമ്മൾ തന്നെ അല്ലെ നമ്മുടെ സമൂഹത്തിന്റെ മക്കളുടെ പോക്ക് എങ്ങോട്ട് എന്ന് കമെന്റ് ചെയ്യാമോ .പത്തിരുപത് വർഷം പോറ്റി വളർത്തിയ മകളൊരു ദിവസം സ്വന്തം സന്തോഷമാണ് വലുതെന്ന് പറഞ്ഞ് ഇന്നലെ കണ്ടൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയപ്പോൾ, “മൂത്തത് പെൺകുട്ടിയാണ് , അവളച്ഛന്റെ രാജകുമാരിയാണെന്നും പറഞ്ഞ് നിങ്ങള് പുന്നാരിച്ചു കൊണ്ടു നടന്നതല്ലേ .എന്നിട്ടവള് നിങ്ങളെപ്പോലുമോർക്കാതെ നമ്മളെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞില്ലേ” എന്ന് ഭാര്യ നെഞ്ചത്തടിച്ച് നിലവിളിച്ചാർത്ത് ചോദിച്ചിട്ടുമയാൾ കരഞ്ഞില്ല.വിളിച്ചോണ്ട് പോയവനെന്തോ വാശി തീർക്കാനെന്നോണം

ആർക്കോ അയച്ച് കൊടുത്ത കല്യാണഫോട്ടോയിൽ തന്റെ മകൾ, കല്യാണ സാരിയുടുത്ത് മേക്കപ്പിട്ട്, വർഷങ്ങളായി ആ രംഗം സ്വപ്നം കണ്ട ഹൃദയങ്ങളിൽ ചിതയെരിയുന്നത് കാണാതെ ചിരിച്ചോണ്ട് നിക്കണ കണ്ടപ്പോൾ, “എന്റെ മോളുടെ കല്യാണമായിരുന്നു ഇന്ന്, എനിക്കുമറിയില്ലായിരുന്നു അതാണ് ആരേം അറിയിക്കാൻ പറ്റാതിരുന്നത്.. അവളുടെ ചിരി കണ്ടോ. ഇരുപത്തഞ്ച് വർഷം ഞാൻ പ്രവാസിയായി ജീവിതസുഖങ്ങൾ വേണ്ടാന്ന് വെച്ചത് ആ ചിരി കാണാനായിരുന്നു. എന്ന് പറയുമ്പോഴും അയാൾ കരഞ്ഞില്ല അന്ന് രാത്രി കാര്യമറിയാൻ വിളിച്ച കൂടപ്പിറപ്പിനോട് ഗൾഫിലെ ഒറ്റമുറിയിലിരുന്ന് സംസാരിക്കുമ്പോ അടഞ്ഞ സ്വരം കേട്ട് സങ്കടപ്പെട്ട അനിയനോട് “ക്ലൈമറ്റ് മാറുന്നതല്ലേ ജലദേഷം പിടിച്ചതാണ്.” എന്ന് പറയുമ്പോൾ അയാൾ കരഞ്ഞിരുന്നോ.? അറിയില്ല.. ക്ലൈമറ്റ് മാറുമ്പോ മാത്രമല്ല, ഒരു പാട് നേരം കരഞ്ഞാലും സ്വരമിങ്ങനെ അടയുമായിരിക്കാം

ഇത് രണ്ടാമത്തെ സംഭവം നേഹ മോൾ അച്ഛാ അച്ഛന്റെ ശമ്പളം എത്രയാ രാജേഷ് അവളെ ഒന്ന് തുറിച്ചു നോക്കി രാജേഷ്അതറിഞ്ഞിട്ട് നിനക്കെന്താ കാര്യം വീണ്ടും നേഹ മോൾ അച്ഛൻ പറ നീ മിണ്ടാതെ പോകുന്നുണ്ടോ എൻ്റെ അമ്മ പോലും ചോദിച്ചിട്ടില്ല എന്തിന് നിന്റെ അമ്മ പോലും ചോദിച്ചിട്ടില്ല പിന്നെയാണോ നീ നേഹ വിഷമത്തോടെ റൂമിൽ കയറി മിണ്ടാതിരുന്നു അല്പം കഴിഞ്ഞ് രാജേഷ് ഇങ്ങനെയൊന്നും ചോദിക്കാത്തൊരു കുട്ടി ആണല്ലോ എന്തുപറ്റി രാജേഷ് നേഹയുടെ അടുത്തെത്തി അല്പം സ്നേഹത്തോടെ മോൾക്ക് വിഷമമായോ? നേഹ വീണ്ടും ചോദിച്ചു അച്ഛന് എത്രയാണ് ശമ്പളം രാജേഷ് പുഞ്ചിരിയോടെ മാസം 60,000 രൂപ ഒരു ദിവസം 2000 രൂപ മതിയോനേഹ കേട്ടപാടെ ഓടിച്ചെന്ന് ഒരു തുണി സഞ്ചി രാജേഷിന്റെ മുൻപിൽ നീട്ടി രാജേഷ് അത് വാങ്ങി വെയിറ്റ് ഉണ്ടായിരുന്നു അതിനകത്ത് അത്ഭുതത്തോടെ നോക്കി നിറയെ ചില്ലറ നാണയത്തുട്ടുകൾ

രാജേഷ് നേഹ മോളെ നോക്കി നേഹ അച്ഛാ ഇതിൽ ആയിരം രൂപയുണ്ട് എൻ്റെ കൂടെ അര ദിവസം കഴിയാമോ കേട്ടപാടെ രാജേഷ് മകളെ കോറിയെടുത്ത് പൊട്ടിക്കരഞ്ഞു ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് എത്ര സമ്പത്ത് ഉണ്ടായാലും എത്ര പണം ഉണ്ടായാലും വിലകൊടുത്തു വാങ്ങുവാൻ കഴിയാത്തത് ഒന്നു മാത്രമേ ഉള്ളൂ സ്നേഹം സ്നേഹം മാത്രം അതിന് നിറമോ വർഗ്ഗമോ ഒന്നും തന്നെയില്ല ഈ ലോകത്ത്.