സ്വന്തം ഭാര്യക്ക് നടുവേദന വരുത്താൻ ആഗ്രഹിക്കാത്തവർ ഉറപ്പായും അടുക്കളയിൽ കിച്ചൺ കൌണ്ടർ ടോപ് ഇങ്ങനെ ചെയ്യണം ഇതാണ് ശരിയായ രീതി

EDITOR

ചില അടുക്കള വിശേഷങ്ങൾ ദിവസവും കിച്ചൻ ഇൽ കയറി cook ചെയുന്ന ഒരു എഞ്ചിനീയർ ആണ് ഞാൻ.അതുകൊണ്ടു തന്നെ കിച്ചൻ പണിയുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ആധികാരികമായി എനിക്ക് പറയാൻ സാധിക്കും .
1.കിച്ചൻ ഇൽ നല്ല വെളിച്ചവും വായു സഞ്ചാരവും ഉണ്ടാവണം .പകൽ സമയങ്ങളിൽ ലൈറ്റ് ഉപയോഗികതെ തന്നെ കാര്യങ്ങൾ ചെയ്യാൻ ആവണം .ഒരു പകൽ കറന്റ് ഇല്ലെങ്കിൽ പോലും കാര്യങ്ങൾ നടക്കണമല്ലോ ! വലിയ ജനാലകളും വെന്റിലെഷൻ എന്നിവ വെക്കാൻ ശ്രെമിക്കുക 2.വർക്കിംഗ് triangle:ഫ്ര്ഡ്ജ് ഇൽ നിന്ന് സാദനം എടുത്തു wash സിങ്ക് ഇൽ കഴുകി stove ഇൽ പാകം ചെയ്യാൻ ഒരു വിട്ടു ‘അമ്മ നടക്കുന്ന ദൂരം.ഇത് കഴിവതും കുറക്കാൻ ശ്രെമിക്കുക.നന്നായി പണി എടുക്കുന്ന ഒരു വീട്ടമ്മ അടുക്കളയിൽ നടക്കുന്ന ദൂരം നേരെ നടന്നാൽ 4 kM അപ്പുറത്തു ഉള്ള അങ്ങാടിയിൽ യേതും എന്ന് പഠനങ്ങൾ പറയുന്നു കൊടുത്തിരിക്കുന്ന ചിത്രം നോക്കിയാൽ പെട്ടെന്ന് കാര്യങ്ങൾ മനസ്സിൽ ആകും.

3.കിച്ചൺ കൌണ്ടർ ടോപ് :പണിയുമ്പോൾ ഏറ്റവും ശ്രെദ്ധിക്കേണ്ടത് അതിന്റെയ് ഉയരം.ജോലി ചെയ്യുന്ന ആളിന്റേ പൊക്കത്തിന്റെ പാതി എടുക്കുക , അതിനോട് 5 cm കൂട്ടുക .അതായതു നിങ്ങളുടെ പൊക്കം 160 cm ആണേൽ 160/2= 80 cm + 5 cm , 85 cm പൊക്കം .പൊക്കം കുറഞ്ഞാൽ കുനിഞ്ഞു നിന്ന് ജോലി ചെയ്യുമ്പോൾ നടുവിന് പ്രയാസം ഉണ്ടാവും.counter ഇന്റ വീതി 65 സിഎം നൽകുക .4.കിച്ചൺ lighting : നിങ്ങൾ ജോലി ചെയ്യുമ്പോൾ നിങ്ങളുടേ നിഴൽ counter ടോപ് ഇൽ വീഴാത്ത വണ്ണം ലൈറ്റ് പൊസിഷൻ പ്ലാൻ ചെയ്യുക .5. നിങ്ങളുടേ. വീടിന്റെ. പ്ലാൻ അനുസരിച്ചു കിച്ചൻ L ഷേപ്പ്, u ഷേപ്പ് straight ലൈൻ , G shape , parallel, island എന്ന് ഒക്കെ plan ചെയ്യാം . കൊടുത്തിരിക്കുന്ന ചിത്രങ്ങൾ സഹായകരം ആവും 6. Mixie ഓവൻ തുടങ്ങിയവക്ക് വേണ്ടി പ്ളഗ് പോയിന്റ് പ്ലാൻ ചെയ്യുമ്പോൾ സ്റ്റോവ് ഇത് നിന്ന് നിശ്ചിത ദൂരം ഉണ്ടെന്നു ഉറപ്പു വരുത്തുക.Stove ഇന്റെ ചൂട് അടിച്ചു plug പോയിന്റ് ഉരുകി ഇരിക്കുന്നത് പല ഇടതും കണ്ടിട്ടുണ്ട് .

7.കേരളത്തിൽ hood ചിമ്മിനി വാങ്ങാൻ കാണിക്കുന്ന ഉത്സാഹം ഉപയോഗിക്കാൻ കാട്ടാറില്ല.പല വീടുകളിലും അത് ഒരു ഷോ പീസ് ആയി ഇരിക്കുന്നു.ഉപയോഗിക്കാതെ ഇരിക്കുന്നതിൽ എണ്ണ മെഴുക്കു പൊടി എന്നിവ കേറി ഇരിക്കുന്നതിനാൽ ഇടക്ക് എപ്പോൾ എങ്കിലും ഉപയിഗിച്ചാൽ വിപരീത ഫലം നൽകും .ഉപയോഗിക്കില്ല എന്ന് ഉള്ളവർ വെറുതെ ക്യാഷ് കളയാതെയ നല്ല ഒരു exhaust ഫാൻ വാങ്ങി വെച്ചാലും മതി8.Kitchen സിങ്ക് ഇല് പലപ്പോഴും ചൂട് കഞ്ഞി വെള്ളോം ഒക്കെ ഒഴിക്കുന്നതിനാൽ ചൂടിൽ ഉരുകാത്ത വേസ്റ്റ് പൈപ്പ് കൊടുക്കാൻ plumber നോട് പറയുക 9. പണി എടുക്കാൻ ഒരു അടുക്കള നാട്ടുകാരെയേ കാണിക്കാൻ മറ്റൊരു അടുക്കള ( ഷോ കിച്ചൻ) എന്ന പ്രവണത മാറ്റുക തന്നെ വേണം.പണി എടുക്കുന്ന അടുക്കളയിൽ കുറച്ചു മെഴുകും ചെളിയും ഒക്കെ വേരും അത് വൃത്തി ആക്കുന്നതിൽ വേണം നമ്മൾ മത്സരിക്കാൻ . നാട്ടുകാരെയേ കാണിക്കാൻ നിങ്ങൾ മുറ്റം നന്നായി ലാൻഡ്‌സ്‌കേപ്പ് ചെയ്‌തോളുക 10. കിച്ചൻ കപ്ബോർഡ് നു മെറ്റീരിയൽ തിരഞ്ഞു എടുക്കുമ്പോൾ ഭംഗി ക്കു പകരം ഉപയോഗത്തിനും , ഈർപ്പ സാഹചര്യത്തിൽ ഈടു നില്കുന്നതിനും മുൻഗണന കൊടുക്കുക.Stainless steel , ഗ്രാനൈറ്റ് ഒരു ഉദ്ദാഹരണം ഇന്ന് ഞായർ ആയത്കൊണ്ട് എനിക്ക് മീൻ അവിയൽ ഉണ്ടാക്കാൻ സമയം ആയതു കൊണ്ട് നിര്ത്തുന്നു .നിങ്ങളിടെ സംശയങ്ങൾക്ക് മറുപടി നല്കാൻ സന്തോഷം മാത്രം
Er.അനൂപ്
Approved Civil Engineer
Abu Dhabi Municipality
Qatar MMUP
Kerala Govt : urban Affairs