ഈ മുഷിഞ്ഞഷർട്ട് എന്തിനാ ഇവിടെ ഇട്ടത് ചെളിയും വിയർപ്പും മണത്തിട്ട് കഴിക്കാൻ പോലും പറ്റുന്നില്ല ഛർദി വരുന്നു പറഞ്ഞത് മറ്റാരാണേലും സഹിക്കാരുന്നു പക്ഷെ പറഞ്ഞത്

EDITOR

ഈ മുഷിഞ്ഞഷർട്ട് എന്താ ഇവിടെ കൊണ്ടുവന്നു ഇട്ടത്. ചെളിയും വിയർപ്പും മണത്തിട്ട് ഒന്നും കഴിക്കാൻ പോലും പറ്റുന്നില്ല. ഛർദിക്കാൻ വരുന്നു. അടുക്കളപ്പുറത്തുള്ള അയയിൽ ഇട്ട ഷർട്ട് ഒരു വടിയിൽ തോണ്ടി മകൾ പുറത്തേക്കിട്ടു അത് വന്നു വീണത് ആ അച്ഛന്റെ കാൽചുവട്ടിൽ ഒന്നും മിണ്ടാതെ അച്ഛൻ കുനിഞ്ഞു ഷർട്ടെടുതു പുറത്തേക് നടന്നു എന്തൊക്കയോ പിറുപിറുത് മകൾ അകത്തേയ്ക്കും.ചെറിയകുട്ടി ആയിരിക്കുമ്പോൾ മകൾ. അയാളുടെ വരവ് നോക്കിമുറ്റത്തെ മാവിന്റെ ചുവട്ടിൽ കാത്തിരിക്കും.പാടത്തെപണി കഴിഞ്ഞുകവലയിൽ ഒരു ഹോട്ടലിൽ വിറക് കീറാനും പാത്രം കഴുകുവാനും അയാൾ പോകും.തിരിച്ചു വരുമ്പോൾ മക്കൾക്കായി ഒരു പൊതി കൈയിൽ ഉണ്ടാവും.മുറ്റത്തേക് കയറുമ്പോൾ തന്നെ മകൾ ചാടി വീഴും. വിയർപ്പാണ് അച്ഛൻ കുളിക്കട്ടെ എന്ന് പറയുമ്പോൾ പറയും എന്റെ അച്ഛന് നല്ല മണമാണ് എന്ന് അന്നും മകൻ അമ്മയുടെ ചേലത്തുമ്പിൽ തെരുപിടിച്ചു നില്കും അയാളുടെ ജീവൻ ആയിരുന്നു മകൾ.വലിയൊരു വീട്ടിലെ പെൺകുട്ടി ആയിരുന്നു അയാളുടെ ഭാര്യദേവു.. ചെറുപത്തിൽ തന്നെ ദേവൂന്റ് അച്ഛനും അമ്മയും മരിച്ചുപോയി.പിന്നെ ദേവൂനെ വളർത്തിയത് വലിയച്ഛൻ ആയിരുന്നു

വലിയമ്മ അവളെ ദ്രോഹിക്കുന്നതിൽ മുന്നിൽ ആയിരുന്നു. നിസാര കാരണങ്ങൾ പറഞ്ഞു വഴക്കുണ്ടാക്കി പട്ടിണികിടുക. ജോലി ചെയ്യാൻ പറഞ്ഞു മർദിക്കുക.ഇതൊക്കെ ആയിരുന്നു വിനോദം. അയാളുമായി എന്തോ സംസാരിച്ചതിന്റ പേരിൽ ദേവൂനെ അവർ തിളച്ചവെള്ളം ഒഴിച്ച് പൊളിച്ചു.പൊള്ളി അടർന്ന കൈകളുമായി പുല്ലുപറിക്കാൻ പോയ ദേവൂനെ അയാൾ വീട്ടിലേക് കൊണ്ടുപോയി. മരുന്ന് വെച്ചുകെട്ടി ഭക്ഷണം കൊടുത്തു തിരിച്ചു ആക്കിയപ്പോൾ വലിയമ്മ അവളെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. കീഴ്ജാതിക്കാരന്റെ വീട്ടിൽ പോയി കുറ്റങ്ങൾ പറഞ്ഞു ബന്ധംപുലർത്തിയ ഒരുമ്പെട്ടവൾ പടിയടച്ചു പിണ്ഡം വച്ചു അവർ തളർന്നു പോയ ദേവൂനെ കൈപിടിച്ച് അയാളുടെ ജീവിതത്തിൽ ചേർക്കുമ്പോൾ 23വയസ്സ് അയാൾക്. പിന്നെ ആ നാട്ടിൽ നിന്നും അവർ ഇവിടെയ്ക്കു പോന്നു അവർക്ക് രണ്ടുമക്കളും ആയി. മൂത്തമകൾ അനുവും മകൻ അനന്ദുവും.കഷ്ടപ്പാടിന്റെ ഇടയിലും മുണ്ടുമുറുകിഉടുത്തു തന്നെ അവർ മക്കളെ പഠിപ്പിച്ചു രണ്ടുപേരും നന്നായി പഠിച്ചു. അയാൾ ജോലിക്ക് പോകുന്ന വീട്ടുകാരും സഹായിച്ചു. മകൻ എൻജിനിയറും. മകൾ ബാങ്ക്ജീവനക്കാരിയുമായി മകളെ വിവാഹംകഴിപ്പിച്ചു വിട്ടു. മകൻ വിവാഹം കഴിഞ്ഞു ജോലിസ്‌ഥലത് തന്നെ താമസം ആയി.

വീട്ടിൽ അയാളും ഭാര്യ ദേവുവും മാത്രം ആയി.അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം ദേവു തളർന്നു വീണു പിന്നെ അവർ എഴുന്നേറ്റില്ല പാതി തളർന്നു കിടക്കുന്ന അമ്മയെ കാണാൻ മക്കൾ ഓടിയെത്തി.ഇനിയും എഴുനേൽക്കില്ലെന്ന് അറിഞ്ഞവർ കണ്ണുനീർ വാർത്തു. മകനും ഭാര്യയും തിരിച്ചു പോയി.അവധി തീർന്നു.പോയി വരാം എന്നൊരു കരാർ മകളുമായി ഉണ്ടാക്കി. അവർ തിരിച്ചു വരുമ്പോൾ മകൾക് അവളുടെ വീട്ടിൽ പോകാം.അമ്മയെ നോക്കാൻ ജോലിക്കാരിയെ വച്ചു. ജോലിക്ക് പോകുവാൻ തീരുമാനിച്ചു.എന്താ ചന്ദ്രേട്ടാ ഇവിടെ ഇരിക്കുന്നത്.കണ്ണുകൾ കലങ്ങിയല്ലോ.പാടത്തിരിക്കുന്ന അയാളുടെ അരികിൽ കൂടെ ജോലി ചെയ്തിരുന്ന കരുണൻ വന്നിരുന്നു ചോദിച്ചു.ഒന്നുല്യാ കരുണാ. ഞാൻ വെറുതെ.ഇവിടെ ഇരുന്നു.അല്ല ചന്ദ്രേട്ടൻ കുളിച്ചൊന്നും ഇല്ലേ.

ദേവേച്ചിടെ അടുത്ത് പോയില്ലേ.ഇല്ലെടോ.കുളിക്കാതെ അവളുടെ അടുത്ത് പോവില്ലല്ലോ.. ഞാൻ എന്തോ ആലോചിച്ചു അങ്ങനെ ഇരുന്നു.ന്നാ വാ പോകാം.മഴവരും കാലം തെറ്റിയുള്ള പെയ്തല്ലേ.ശരി പോകാംതിരിച്ചു വീട്ടിൽ എത്തി പുറത്തുള്ള ബാത്‌റൂമിൽ പോയി കുളിച്ചു ദേവൂന്റ് മുറിയിൽ കയറുമ്പോൾ അടകിപ്പിടിച്ച കരച്ചിൽ കേൾകാം.ദേവൂന്റ് ശബ്ദം കാതിൽ വീണു.എവിടുന്നു മനസ്സ് നൊന്ത് പോയത് നിങ്ങളുടെ അച്ഛൻ ആണ്.എല്ലാവരും പത്തുമാസം ചുമന്നു പ്രസവിച്ച കഥപറഞ്ഞു അമ്മയെ ദേവിയാകും. ആ പത്തുമാസവും മക്കളെ മനസ്സിൽ ചുമക്കുന്ന അച്ഛനെ ആരാ തിരിച്ചറിയുന്നത്.അമ്മ വേദന കൊണ്ട് പുളയുമ്പോൾ അതിലേറെ വേദന മനസ്സിൽ ചുമക്കുന്ന അച്ഛന്റെ വേദന എന്താ മക്കൾ അറിയാത്തത്.അമ്മ മക്കളെ നോക്കി വീട്ടിൽ ഇരിക്കുമ്പോൾ പുറത്തുപോയി ചോര നീരാകുന്ന അച്ഛന്റെ വിയർപ്പിനാണ് ഇപ്പോൾ മണമെന്ന് പറഞ്ഞു നീ വലിച്ചെറിഞ്ഞത്. അച്ഛന്റെ ആ മണമാണ് മക്കളുടെ ഇന്നത്തെ ജീവിതം.അത് എന്റെ മക്കൾ മറന്നുപോവരുത്.

അച്ഛനോട് മാപ്പ് പറയണം. ആ മനസ്സ് വേദനിക്കരുത്.അറിയാതെ പെട്ടന്ന് അങ്ങനെ പറ്റിപ്പോയി അമ്മേ. എന്റെ അച്ഛൻ അല്ലെ. ഞാൻ മാപ്പ് പറഞ്ഞോളം.എന്റെ അച്ഛൻ എന്നോട് ക്ഷമിക്കും.മാപ്പ് ഒന്നും വേണ്ട മോളെ.നിങ്ങൾ എന്റെ മക്കൾ അല്ലെ.അത് സാരമില്ല പോട്ടെ മുറിയിലേക് ചെന്ന് അച്ഛൻ പറഞ്ഞു അമ്മയുടെ കട്ടിൽചുവട്ടിൽ ഇരികുകയായിരുന്ന അനു ചാടിയെഴുനേറ്റു അവളുടെ കണ്ണുകൾ ചുവന്നിരുന്നു അച്ഛന്റെ നെഞ്ചിൽ വീണു കരയുമ്പോൾ അവൾ അയാളുടെ കുഞ്ഞു മണിമുത്തു തന്നെ ആയിരുന്നു സാരമില്ല.മോൾ വിഷമിക്കണ്ട.അച്ഛനെ മനസിലാക്കിയല്ലോ അത് മതിഎനിക്ക് എന്റെ അച്ഛനെ മതി.അടുത്ത ജന്മത്തിലും. എന്റെ അച്ഛൻ.എന്റെ മാത്രം അച്ഛൻ.കട്ടിലിൽ കിടക്കുന്ന അമ്മയെ നോക്കി അച്ഛനും മകളും കെട്ടിപിടിച്ചു കൈനീട്ടി.

എഴുതിയത് : കാർത്തിക സുനിൽ