രാത്രി ഒരു കാൾ ആതിരയുടെ വീട് ആണോ എന്ന് ചോദിച്ചു അല്ല എന്ന് പറഞ്ഞു വെച്ചു ഇന്ന് വീണ്ടും വിളിച്ചു ഒരു ഫോട്ടോ വാട്സ്ആപ്പിൽ അയച്ചു അത് നോക്കിയപ്പോ ശരിക്കും വിഷമമായി

EDITOR

പല തട്ടിപ്പുകൾ നമ്മുടെ സമൂഹത്തിൽ കുട്ടികളുടെ കാര്യത്തിൽ പോലും നമ്മുടെ ഇടയിൽ നടക്കുന്നു പലപ്പോഴും പല കാര്യങ്ങൾ കൊണ്ട് കുട്ടികളെ മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നും പറയാം .വ്യത്യസ്തമായ 2 സംഭവങ്ങൾ ഇവിടെ കുറിക്കാം മാതാപിതാക്കളുടെ ശ്രദ്ധ എത്ര മാത്രം ആവശ്യം എന്ന് ഇ രണ്ടു സംഭവങ്ങളും നമ്മെ ഓർമിപ്പിക്കുന്നു.സംഭവം ഇങ്ങനെ ഇന്നലെ രാത്രി ഒരു നമ്പറിൽ നിന്ന് എനിക്കൊരു കാൾവന്നേ.ഹലോ ആതിര യുടെ വീടാണോന്ന് ചോദിച്ച് മോന്റെ സ്കൂളിൽ നിന്ന് മാറി വല്ലതും വിളിച്ചതായിരിക്കുമെന്ന് കരുതി ഞാൻ അല്ലെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.ഇന്ന് രാവിലെ ആയപ്പോൾ വീണ്ടും അതേ നമ്പറിന്ന് കാൾഎന്റെ ട്രൂ കാൾ ചെക് ചെയ്തിട്ട് ഇന്നആൾടെ നമ്പർ അല്ലെന്ന് ചോദിച്ചു.ഞാൻ അതെന്ന് പറഞ്ഞു.സ്ഥലം എവിടാ തൃശൂർ ആണോന്ന് അടുത്ത ചോദ്യം ഞാൻ തൃശൂർ അല്ല തിരുവനന്തപുരം ആണെന്നും പറഞ്ഞു.എന്താ കാര്യം കാര്യം പറയാൻ ഞാൻ അയാളോട് ആവശ്യപെട്ടു.വീണ്ടും ഈ ആതിരയെ പരിചയം ഉണ്ടോന്ന്ചോദ്യം എനിക്കങ്ങനെ ഒരാളെ അറിയില്ലെന്ന് ഞാനും.ഈ കുട്ടിയെ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയിരിക്കയാണെന്നും പേരെന്റിന്റെ
നമ്പർ ചോദിച്ചപ്പോൾ ഈ നമ്പർ ആണ് തന്നതെന്നുമൊക്കെ പറഞ്ഞു.കുട്ടിന്റെ ഫോട്ടോ അയച്ചു തന്നാൽ ഐഡന്റിഫി ചെയ്യാൻ കഴിയൊന്നു അടുത്ത ചോദ്യം..
ഫോട്ടോ അയക്കാൻ ഞാനും പറഞ്ഞു.അടുത്ത സെക്കന്റിൽ ഒരു പെൺ കുട്ടീടെ
ഫോട്ടോ വിട്ടു തന്നു.

കണ്ടാൽ ഒരു പതിനേഴോപതിനെട്ടോ വയസ്സ് തോന്നിക്കും.എനിക്ക് ഈ കുട്ടിയുമായി യാതൊരു ബന്ധവുംഇല്ലന്ന് പറഞ്ഞു ഓക്കേ ഒന്ന് കൺഫോം ചെയ്യാനാണ് ചോദിച്ചെന്നും tnx പറഞ്ഞവർ ഫോൺ കട്ട് ആക്കി.എന്നെ വിളിച്ചത് ഒരു പോലീസ് ആണെന്ന് മനസിലായി.എനിക്ക് അയച്ചു തന്ന കുട്ടിന്റെ ഫോട്ടോ ഡിലീറ്റ് ആക്കിയിരുന്നു.എന്നാലും എന്റെ നമ്പർ എങ്ങനെ ആ കുട്ടിക്ക് കിട്ടി?കറക്കി കുത്തിയതായിരിക്കുവോ?അതെന്തിനായിരിക്കും കളവ് പറഞ്ഞേ?വല്ല പ്രണയ കുരുക്കിലും പെട്ടിട്ടുണ്ടാവോ?വീട്ടിൽ നിന്നും ആരും അറിയാതെ ചാടി
പോന്നതായിരിക്കുവോ?എന്തായാലും ആപത്തൊന്നും ഇല്ലാതെ സുരക്ഷിതമായി എത്തേണ്ടിടത്തു എത്തി ചേരട്ടെ.
ആയിഷ ഫാത്തിമ

മറ്റൊരു സംഭവം ഇങ്ങനെ കഴിഞ്ഞ ദിവസം തൃശൂർ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ഒരു പ്രൈവറ്റ് ബസിലെ യാത്രകാരിയായ പെണ് കുട്ടി രക്ഷിച്ചെടുത്തത് ഒരുപിഞ്ചുകുഞ്ഞിന്റെ ജീവൻ. പതിവ് പോലെ ജോലി ഒക്കെകഴിഞ്ഞു വീട്ടിലേക്കു പോവാൻ ബസിൽ കയറിയ പത്ര പ്രവർത്തക കൂടി ആയ ഈ പെണ് കുട്ടി.കണ്ടത് മുഷിഞ വസ്ത്രം ഒക്കെ ധരിച്ച ഒരു നാടോടി സ്ത്രീ ഒരു കുഞ്ഞിനെയും എടുത്തു ഡ്രൈവറുടെ തൊട്ടു അരികിൽ നിന്നു യാത്ര ചെയ്യുന്നത് പക്ഷെ കയ്യിൽ ഇരുന്ന ആ ഓമനത്തം തുളുമ്പുന്ന മിടുക്കനായ കുഞ്ഞിനെ നോക്കിയപ്പോൾ അതു അവരുടെ അല്ല എന്ന് ഒരു സംശയം ഉണ്ടായി ചോദിച്ചപ്പോൾ മോളുടെ കുഞ്ഞു ആണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു..മോളേ അന്വഷിച്ചപ്പോൾ പുറകിൽ ഇരിപ്പുണ്ട്എന്നുപറഞ്ഞു.പക്ഷെ അവിടെ ഒന്നും നോക്കിയിട്ട് കാണാതെ വന്നപ്പോൾ സംശയം ഇരട്ടിച്ചു..ഈ സമയം അത്രയും.അനങ്ങാതെ കിടന്ന കുഞ്ഞിന്റെ കാലിൽ ഒരു നുള്ള് കൊടുത്തു എങ്കിലും കുട്ടി കരഞ്ഞില്ല.

വീണ്ടും.തട്ടി വിളിച്ചിട്ടും അനങ്തെ വന്നപ്പോൾ . ബസ് ജീവനക്കാരുടെ സഹായത്തോടെ കുഞ്ഞിനെ വിശദമായി പരിശിദിച്ചപ്പോൾ ആണ് മനസിലായത് ഏതോ കൂടിയ ഇനം മയക്കുന്ന മരുന്നു കൊടുത്തിട്ടാണ് കുട്ടിയെ കിടത്തിയിരിക്കുന്നത് എന്നു..വണ്ടി നേരെ പോലീസു സ്റ്റേഷനിൽ പോയി വിശദമായി.ചോദ്യംചെയ്തപ്പോൾആണ്‌ ഗുരുവായൂരിൽ അവർ വേലയ്ക് നിന്ന വീട്ടിലെ കുട്ടി ആണ്എന്നു.മനസ്സിലായതു.അവിടെ നിന്നും തട്ടികൊണ്ടു.പോക്കാൻ ഉള്ള ശ്രമം ആണ്പരാജയപ്പെട്ടത്…പ്രതി പോലീസിന്റെ കസ്റ്റഡി യിൽ ആണ്.സമയോചിതിമായ ഇടപെടലിലൂടെഒരുകുഞ്ഞിന്റെ ജീവൻ രക്ഷിച്ച എന്ന പത്ര പ്രവർത്തകയ്ക്കു ഒരായിരം.അഭിനന്ദനങ്ങൾ.