ഏഴു മക്കളുള്ള ഒരു ഉമ്മ മക്കളാരും അവരെ വീട്ടിൽ താമസിപ്പിക്കാൻ തയ്യാറല്ല കഴിഞ്ഞ ദിവസം അതിൽ മൂത്ത മകൻ ഹോസ്പിറ്റലിൽ ആയി ആ ഉമ്മ കാണാൻ പോയ ശേഷം ഉള്ള കാര്യം ആണ് ഞെട്ടിച്ചത്

EDITOR

ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീടിന് അടുത്ത് ഒരു അയൽവാസി ണ്ടായിരുന്നു. ഞങ്ങൾ ഒരു വീട് പോലെയാ കഴിഞ്ഞിരുന്നേ. അവിടെ ഒരു ഉമ്മ ണ്ട് നല്ല സാമാർഥ്യം ഉള്ള ഉമ്മയാണേ.അവർക്ക് ഏഴു മക്കൾ ( ആറ് ആണും ഒരു പെണ്ണും ) മക്കളൊക്കെ വലുതായി എല്ലാപേരുടെയും കല്യാണം ഒക്കെ കഴിഞ്ഞ് ഓരോരുത്തരായി സെറ്റിലായി അതിൽ ഒരു മകന്റെ കുട്ടിയെ ഈ ഉമ്മയാണ് വളർത്തിയെ.ഈ കുട്ടി ജനിച്ച് ആറോ എഴോ മാസം ആയപ്പോൾ ഇതിന്റെ മാതാവ് വീണ്ടും ഗർഭിണി ആയി.. മൂത്ത കുട്ടിയെ നോക്കാൻ ബുദ്ധിമുട്ട് ആയ കാരണം ഈ വലിയുമ്മയാണ് നോക്കിയത് പിന്നെ വളർന്ന ശേഷവും ഈ കുട്ടി സ്വന്തം ഉമ്മാന്റടുത്ത് പോയില്ല ഇവിടെ നിന്ന് തന്നെ വളർന്നു.ഞാനും അവളും ഏതാണ്ട് സമപ്രായക്കാർ ആയിരുന്നു എന്റെ കളി കൂട്ട് കാരി ആണ്.. അവൾ ഈ വലിയുമ്മയെ എന്നുമ്മ എന്നാ വിളിച്ചിരുന്നേ.ഇത് കേട്ട് ഞാനും അങ്ങനാ വിളിക്ക്യാ.ആർക്കും അസൂയ തോന്നുന്ന രീതിയിൽ ഒന്നിനും ഒരു കുറവും വക്കാതെ ആണ്ആ കൊച്ചു മോളെ വളർത്തിയത്.കാലങ്ങൾ കടന്നു അവരുടെ മക്കളും പേരക്കുട്ടികൾ വരെ എല്ലാപേരും നല്ല നിലയിൽ എത്തി ഈ ഉമ്മ മകളുടെ കൂടെ ആയിരുന്നു താമസം.

ആൺ മക്കൾ ആരും ഉമ്മയെ അവരുടെ വീട്ടിൽ കൊണ്ട് പോയി താമസിപ്പിക്കാനൊന്നും തയാറായില്ല.കഴിഞ്ഞ ദിവസം എന്റിത്താത്ത വന്നപ്പോൾ അവരെ കാണാൻ പോയി വളരെ ദയനീയമായിരുന്നു അവരുടെ അവസ്ഥ ഇത്തനോട് മക്കളൊന്നും വന്ന് നോക്കില്ലെന്നുള്ള സങ്കടം ഒക്കെ പറഞ്ഞു കരഞ്ഞു.എല്ലാ മക്കളും മാസമാസം പൈസയൊക്കെ അയച്ചു കൊടുക്കുന്നുണ്ട് പക്ഷേ ആർക്കും വന്ന് നോക്കാൻ സമയം ഇല്ല ഈ വയസ്സ് കാലത്ത് അവർക്കെന്തിനാണീ പൈസ.അവർക്കിപ്പോ വേണ്ടത് സ്നേഹ പരിചരണം ആണ്.ഇത്ത വന്നീ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ എനിക്കും അവരെ ഒന്ന്‌ പോയി കാണണമെന്ന് തോന്നി.പിറ്റേന്ന് തന്നെ എന്റെ ജോലിയൊക്കെ മാറ്റി വച്ച് ഞാൻ അവരെ കാണാൻ പോയി.അവരെ കണ്ടതും എനിക്ക് തന്നെ വല്ലാതായി.വെറും എല്ലും തോലുമായി ആകെ ക്ഷീണിച്ച് കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുവാണ്.ഞാൻ “എന്നുമ്മാ ” ന്ന് വിളിച്ചു

എന്റെ വിളി കേട്ടതും പെട്ടന്ന് വിളി തന്നിട്ട് എണീറ്റ് ഇരുന്നുന്റെ കുട്ടിയാണോ ഇത്.. എത്ര നാളായി ന്റെകുട്ടിനെ കണ്ടിട്ട് ” എന്ന് പറഞ്ഞ് എന്നെ ചേർത്ത് പിടിച്ചു ഓരോ കഥ പറയുമ്പോഴും ഞാനാ കണ്ണിലെതിളക്കം ശ്രെദ്ധിച്ചു ഹൃ- ദയം നുറുങ്ങുന്ന വേദനയോടെ ഓരോ മക്കളുടെ കാര്യങ്ങൾ പറയാൻ തുടങ്ങി.ആ ഉമ്മ അവർ വളർത്തിയ പേരക്കുട്ടി  തന്നെ കാണാൻ വന്നെന്നാണ് ആദ്യം കരുതിയെ.പിന്നീടാണ് മനസിലായത് ഞാനാണെന്നുള്ളത്.ഞാൻ ഓളെ കുറിച്ച് ചോദിച്ചപ്പോൾ ഒരുപാട് കരഞ്ഞു.അവൾക്ക് ഒന്ന്‌ ഫോൺ ചെയ്തു ചോദിക്കാൻപോലും സമയം ഇല്ല മോളെ ഓള് വല്യ ടീച്ചർ അല്ലെ നമ്മളെയൊക്കെ ഓർമ്മിക്കാൻ എവിടാ നേരം.നീയെങ്കിലും കാണാൻ വന്നല്ലോ സന്തോഷം.മൂത്ത മകന് സുഖമില്ലാതെ നല്ല സീരിയസ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി കിടന്നതും ആരുടെയൊക്കെയോ പ്രാർത്ഥനയുടെ ഫലം സുഖമായി വീട്ടിൽ വന്നതും, ഈ മോനെ കാണാൻ പോയതൊക്കെ എന്നോട് വിശദീകരിച്ചു.ഇവരുടെ പതിനഞ്ചാം വയസിലാണ് മൂത്ത മകനെപ്രസവിക്കുന്നത്. ആ മകനിപ്പോ ഏതാണ്ട് 60..65വയസൊക്കെ വരും മക്കൾ എത്ര വളർന്നാലും ഉമ്മമാർക്ക് എന്നും കുഞ്ഞാണല്ലോ.ഉമ്മയെ കണ്ടതും മകൻ വെറുപ്പോടെ ” എന്റെ അടുത്ത് വരണ്ട അങ്ങ് ദൂരെ നിന്ന് കണ്ടാൽ മതി.മകന് പേടിയാണ് വയസായ ഉമ്മ അല്ലെ ഇനി ആ ഉമ്മാന്റെ രോഗം വല്ലതും പകർന്ന് ഇൻഫെക്ഷൻ ആയാലോ.

ഇത് കേട്ടതും ആ മാതൃ ഹൃ- ദയം തേങ്ങി.അങ്ങനെ പറയാതെടാ മോനെ.എനിക്ക് നിന്നെ ഒന്ന്‌ വാരി പുണർന്ന് മുത്തം തരണമെടാ.നീയല്ലേ എന്നെ ആദ്യം ഉമ്മാന്ന് വിളിച്ചത്.എന്നൊക്കെ പറഞ്ഞ് വികാര ഭരിതയായി ഒടുവിൽ ഭാര്യയുടെ സമ്മതത്തോടെ കൈയിൽ ചുംബിക്കാൻ അനുവാദം കൊടുത്തു.ന്താ ല്ലേ..ഏഴു മക്കളെ പെറ്റ ഉമ്മയുടെ അവസ്ഥബാക്കി ആറ് മക്കളും ചുറ്റ് വട്ടത്തു തന്നെ ണ്ട്ഇടയ്ക്കിടെ ഈ ഉമ്മയെ ഒന്ന് പോയി കാണാനും അവരോടൊത്ത് അല്പ സമയം ചിലവഴിക്കാനും ഒക്കെ മനസ്‌ വച്ചിരുന്നേൽ എത്ര നന്നായേനെ.നാളെ നമ്മുടെ അവസ്ഥ എന്താണെന്ന് നമുക്ക് അറിയില്ല മക്കൾ നമ്മളെ നോക്കുമെന്ന്
ഒരു ഗ്യാരന്റിയും ഇല്ല.സർവ്വശക്തൻ നാം ഏവരെയും കാക്കുമാറാകട്ടെ.
എഴുതിയത് : ആയിഷ ഫാത്തിമ