ഇരുവരുടെയും കുറ്റങ്ങൾ ഒരു പേപ്പറിൽ എഴുതാൻ ഭാര്യയും ഭർത്താവും തീരുമാനിച്ചു ഭാര്യ ഒരു പേപ്പർ നിറയെ എഴുതി ശേഷം ഭർത്താവ്ന്റെ പേപ്പർ കണ്ടു ഭാര്യ ശരിക്ക് ഞെട്ടി കാരണം

EDITOR

ഭാര്യ ഒരിക്കല്‍ അയാളോട് പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പല സ്വഭാവങ്ങളും എനിക്കുണ്ട്. എനിക്ക് ഇഷ്ടപ്പെടാത്ത പലതും നിങ്ങള്‍ക്കും ഉണ്ട് .അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരസ്പരം ഒന്ന് പങ്കു വെക്കണം. അതിനു ഒരു കാര്യം ചെയ്യാം.നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത എന്റെ അപാകതകള്‍ നിങ്ങളും നിങ്ങളുടേത് ഞാനും ഒരു പേപ്പറില്‍ എഴുതി വെക്കാം. എന്നിട്ട് അത് രണ്ടു പേരും ചേര്‍ന്ന് വായിക്കാം . അങ്ങനെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു തിരുത്തി നമുക്ക് മുന്നോട്ടു പോകാം.ഭര്‍ത്താവ് സമ്മതിച്ചു. ഭാര്യ ഭര്‍ത്താവ് ജോലിക്ക് പോയ ഉടനെ എഴുത്ത് തുടങ്ങി. ഭര്‍ത്താവ് ഓഫീസില്‍ നിന്ന് ഒഴിവു കിട്ടുമ്പോള്‍ എഴുതുമായിരിക്കും എന്ന് അവളും കരുതി.വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവിനു നല്ല ഒരു സ്ട്രോങ്ങ്‌ ചായയൊക്കെ ഉണ്ടാക്കി കൊടുത്തു അവൾ. അയാള്‍ ചായ കുടിച്ചു കഴിഞ്ഞ പാടെ ഭാര്യ പറഞ്ഞു . ഇനി നമുക്ക് വായിക്കാം.അങ്ങനെ രണ്ടു പേരും അഭിമുഖമായി ഇരുന്നു.ഭര്‍ത്താവ് പറഞ്ഞു : നീ തന്നെ ആവട്ടെ ആദ്യം വായിക്കുന്നത്. അവള്‍ വായന തുടങ്ങി. നന്നേ ചെറിയ കാര്യങ്ങള്‍ പോലും വിടാതെ അവളെഴുതിയിരിക്കുന്നു.

വായനക്കിടെ ഇടയ്ക്കിടെ അവള്‍ അയാളുടെ മുഖത്തേക്ക് നോക്കുന്നുണ്ട്. അയാള്‍ എല്ലാം കേട്ടിരിക്കുന്നു. ഒടുവില്‍ അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞു അവള്‍ പറഞ്ഞു .ഇനി നിങ്ങളുടേത് വായിക്കൂ.അയാള്‍ നാലായി മടക്കിയ കടലാസ് പോക്കറ്റില്‍ നിന്ന് എടുത്ത് അവള്‍ക്കു കൊടുത്തിട്ട് പറഞ്ഞു. ഇതും കൂടി നീ തന്നെ വായിച്ചോളൂ.വല്ലാത്ത ഒരു ഹൃദയ മിടിപ്പോടെയാണ് അവള്‍ അത് തുറന്നത്.എന്തൊക്കെയാണാവോ എഴുതി വെച്ചിരിക്കുന്നത്.ഒടുവില്‍ തുറന്നു നോക്കുമ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടു.കടലാസ് ശൂന്യമായിരുന്നു. ഒന്നും എഴുതിയിട്ടില്ല.അവള്‍ ഒന്നും മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കിഅയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു : നിന്റെ ഗുണങ്ങളെ പോലെ തന്നെ നിന്റെ എല്ലാ അപാകതയും എനിക്ക് ഇഷ്ടമാണ്.നിന്നെ കുറിച്ച് എനിക്ക് ഒരു പരാതിയും ഇല്ല.അത് കേള്‍ക്കെ അവള്‍ അയാളുടെ മാറിലേക്ക്‌ വീണു.ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യം.പ്രണയാമൃതം ആണ് അതിന്റെ ഭാഷ. സ്നേഹമാണ് അതിന്റെ അലങ്കാരം.

ത്യാഗമാണ് അതിന്റെ സൌകുമാര്യം, വിട്ടു വീഴ്ചയാണ് അതിന്റെ അര്‍ഥം. പരസ്പര ബഹുമാനമാണ് അതിന്റെ ആശയം സ്നേഹം ആണ് എല്ലാവര്‍ക്കും വേണ്ടത്.അതിനാണ് എല്ലാവരും നെട്ടോട്ടമോടുന്നത്.അത് തന്നെയാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനവും.പക്ഷേ അത് കിട്ടാന്‍ കാണിക്കുന്നതിന്റെ പാതി ശ്രമം പോലും ആരും കൊടുക്കാന്‍ കാണിക്കുന്നില്ല എന്നതാണ് നേര്.എല്ലാ മനസുകളിലും ഉണ്ട് സ്നേഹം. പക്ഷേ അത് പ്രകടിപ്പിക്കുന്നതിലാണ് ഏറ്റക്കുറച്ചില്‍ ഉള്ളത് . ഒന്നുകില്‍ പ്രകടിപ്പിക്കാന്‍ അറിയില്ല, അല്ലെങ്കില്‍ പിശുക്ക് കാണിക്കുന്നു. അതുമല്ലെങ്കില്‍ ഉള്ളിലുണ്ടായാല്‍ മതി പുറമേ കാണിക്കേണ്ട എന്നമൂഡ ധാരണ.സത്യം പറഞ്ഞാല്‍ ഈ കഴിവുകേടാണ് സ്വര്‍ഗ്ഗമാകേണ്ട പല വീടുകളും നരകമാക്കുന്നത്. വീട് സ്നേഹ വീട് ആക്കാന്‍ രണ്ടു പേരും മനസ്സിരുത്തണം